June 14, 2025 |
Share on

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ ചിലവ് ചുരുക്കല്‍ പരിപാടി; ധനികരുടെ നികുതി വര്‍ദ്ധിപ്പിക്കുന്നു

രാജ്യത്തെ ധനികര്‍ കൂടുതല്‍ നികുതി അടയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. കടം കുറച്ചുകൊണ്ടുവന്ന് ഒരു ഇസ്ലാമിക് വെല്‍ഫയര്‍ സിസ്റ്റം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

പാകിസ്താനില്‍ പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിലവ് ചുരുക്കല്‍ പരിപാടി തുടങ്ങി. കടം പെരുകിയ സാഹചര്യത്തിലാണ് നടപടി. ഇപ്രധാനമന്ത്രിയുടെ ഓഫീസിലെ ബുള്ളറ്റ് പ്രൂഫ് കാറുകളില്‍ പലതും വില്‍ക്കാന്‍ ഇമ്രാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ധനികര്‍ കൂടുതല്‍ നികുതി അടയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. കടം കുറച്ചുകൊണ്ടുവന്ന് ഒരു ഇസ്ലാമിക് വെല്‍ഫയര്‍ സിസ്റ്റം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്ന് കടമെടുത്തും വായ്പ വാങ്ങിയും തെറ്റായ രീതികളിലേയ്ക്ക് രാജ്യം പോയതായി ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിനും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ പുരോഗതി നേടാനാകില്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണം – പൊതുപരിപാടിയില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×