എംസ്വാതി മൂന്നാമനാണ് നോംസെബോ സുമയെ വിവാഹം കഴിക്കുന്നത്
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ മകള്‍, ഇസ്വാറ്റിനി(സ്വാസിലാന്‍ഡ്) രാജാവിന്റെ പതിനാറാമത്തെ ഭാര്യയാകും. ജേക്കബ് സുമയുടെ 21 കാരിയായ മകള്‍ നോംസെബോ സുമയുടെയും സ്വാസിലാന്‍ഡിലെ 56 കാരനായ രാജാവ് എംസ്വാതി മൂന്നാമന്റെയും വിവാഹനിശ്ചയം ഉംലംഗ റീഡ് എന്ന പരമ്പരാഗത നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്നു. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന, യുവതികള്‍ അര്‍ധനഗ്നരായി പരമ്പരാഗത ആഭരണങ്ങളും, കട്ടിയുള്ള വര്‍ണ്ണാഭമായ വസ്ത്രങ്ങളും ധരിച്ച് പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന, ആഫ്രിക്കന്‍ സ്ത്രീത്വത്തിന്റെ പരമ്പരാഗത ആചാരമാണ് ഉംലംഗ റീഡ്. ഉംലങ്ക എന്നും അറിയപ്പെടുന്ന ഈ കലാരൂപം ഇസ്വാറ്റിനിയുടെ മനോഹര സംസ്‌കാരത്തിന്റെ ഉത്തമ ഉദാഹരണമായി കണക്കാക്കാവുന്നതാണ്.
ലോംബാംബയിലെ ലുഡ്സിഡ്സിനി എന്ന രാജകീയ നഗരത്തില്‍ ഈ വര്‍ഷം നടന്ന ആഘോഷത്തില്‍ അയ്യായിരത്തോളം ആളുകളാണ് പങ്കെടുത്തത്. അന്‍പത്തിയാറുകാരനായ എംസ്വാതി, 1986ല്‍ തന്റെ 18ാം വയസിലാണ് സ്വാസിലാന്‍ഡിന്റെ രാജാവായി ചുമതലയേല്‍ക്കുന്നത്. ആഫ്രിക്കയില്‍ സമ്പൂര്‍ണ്ണ രാജവാഴ്ച്ച നടത്തിയ എംസ്വാതി ജനങ്ങളില്‍ ഭൂരിപക്ഷവും ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുമ്പോഴും ആഡംബര ജീവിതം നയിച്ചിരുന്നു, ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കാന്‍ കാരണമായി. ധാരാളം വിവാഹങ്ങള്‍ കഴിക്കുകയും നിരവധി മക്കളുമുള്ള എംസ്വാതി ഉംലങ്കയില്‍ വച്ച് വളരെ പ്രായം കുറഞ്ഞ വധുവിനെ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. 2005 സെപ്തംബറില്‍ 17 വയസുള്ള ഫിന്‍ഡിന്‍ എന്‍കാംബുലെ എന്ന പെണ്‍കുട്ടിയെ തന്റെ 13ാമത്തെ വധുവായി എംസ്വാതി തിരഞ്ഞെടുത്തിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് എച്ച്ഐവി രോഗം തടയുന്നതിനായി നടപ്പിലാക്കിയ 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹവും അവരോടൊപ്പമുള്ള ലൈംഗികതയും തടയുന്ന നിയമം രാജാവ് നിരോധിച്ചിരുന്നു. 2001 ല്‍ നിയമം നിലവില്‍ കൊണ്ടുവന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷം, 17 വയസുകാരിയെ വിവാഹം കഴിച്ച് നിയമം ലംഘിച്ചതിന് എംസ്വാതി സ്വയം നിശ്ചയിച്ച ശിക്ഷ ഒരു പശുവിനെ പിഴയായി നല്‍കുക എന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ നിരോധിക്കുകയും, വ്യക്തി താല്‍പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുള്ള ഉപദേശക സമിതിയെ നിയോഗിക്കുകയും ചെയ്തത് എംസ്വാതിയുടെ ഏകാധിപത്യ ഭരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
രാജാവിന്റെ പുതിയ വധുവും ബഹുഭാര്യാത്വം നിലനില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ള ആളാണ്.
82 വയസുകാരനായ ജേക്കബ് സുമ 6 തവണ വിവാഹം കഴിച്ചിരുന്നു, നിലവില്‍ നാല് ഭാര്യമാരും ഇരുപതിലധികം കുട്ടികളുമുണ്ട്. 2009 മുതല്‍ 2018 വരെ സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ആയിരുന്നു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ആഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു. former south african president jacob zuma’s daughter and to be eswatini king’s 16th wife
Content Summary; Former south african president jacob zuma’s daughter and to be eswatini king’s 16th wife