February 14, 2025 |
Share on

ഡിജിറ്റൽ അറസ്റ്റ് മുതൽ സെക്‌സ്‌റ്റോർഷൻ വരെ; സൈബർ തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം

സൈബർ തട്ടിപ്പിന് വിധേയമായാൽ എന്ത് ചെയ്യണം ?

ദിനം പ്രതി സൈബർ കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 2024 ജനുവരിക്കും ഏപ്രിലിനും ഇടയിൽ മാത്രം ഇന്ത്യക്കാർക്ക് 1,750 കോടി രൂപയിലധികമാണ് സൈബർ തട്ടിപ്പുകൾ വഴി നഷ്ടമായത്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ലഭിച്ച 7,40000 പരാതികളിൽ 85 ശതമാനവും സാമ്പത്തിക ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടവയാണ്. ഡിജിറ്റൽ സാക്ഷരതയില്ലാത്തതും അമിത ലാഭം നേടാനുള്ള വ്യഗ്രതയുമാണ് പലപ്പോഴും ഇത്തരം കുരുക്കുകളിൽ പെടുത്തുന്നത്. victim of cyber fraud

ഡിജിറ്റൽ സാക്ഷരതയില്ലാത്ത മലയാളി; പെരുകുന്ന സൈബർ കുറ്റകൃത്യങ്ങൾ 

മിക്ക ഇരകളും ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ, ഗെയിമിംഗ് ആപ്പുകൾ, നിയമവിരുദ്ധമായ വായ്പാ ആപ്പുകൾ, സെക്‌സ്റ്റോർഷൻ, ഒ ടി പി തട്ടിപ്പുകൾ എന്നിവയിലാണ് പണം നഷ്ടപ്പെട്ടത്. 2024-ൻ്റെ ആദ്യ നാല് മാസങ്ങളിൽ 4,599 കേസുകളിലായി 120 കോടി രൂപയുടെ നഷ്ടമാണ് ഡിജിറ്റൽ അറസ്റ്റിലൂടെ പലർക്കും ഉണ്ടായത്. ഇതിന് പുറമെ ഡേറ്റിംഗ് ആപ്പുകൾ വഴി തട്ടിപ്പിനിരയായതായി 1,725 ​​പരാതികൾ ലഭിച്ചിരുന്നു. ഇത്തരം ആപ്പുകൾ വഴി മാത്രം പലർക്കും നഷ്ടപെട്ടത് 13.23 കോടി രൂപയാണ്.

സൈബർ തട്ടിപ്പിന് വിധേയമായാൽ എന്ത് ചെയ്യണം ?

ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് വിധേയമായി എന്ന് മനസിലാക്കിയാൽ ഉടൻ തന്നെ 1930 ലേക്ക് വിളിക്കുക എന്നതാണ്. ഈ സൈബർ ഹെല്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് പരാതി രെജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. 1930 വിളിക്കുമ്പോൾ തട്ടിപ്പിനിരയായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ഉടനടി കൂടുതൽ പണം തട്ടുന്നത് തടയാൻ സാധിക്കും.

നിശബദ്ധരായിരിക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ ധൈര്യം പകരുകയാണ് ചെയ്യുക. ഫിഷിംഗ്, സാമ്പത്തിക തട്ടിപ്പുകൾ, ഓൺലൈൻ ഭീഷണിപ്പെടുത്തൽ, ഐഡൻ്റിറ്റി തെഫ്റ്റ്, സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള വഞ്ചന എന്നിവയുടെ ഇരയാണെങ്കിൽ, തൽക്ഷണം റിപ്പോർട്ട് ചെയ്യുന്നത് വഴി പ്രശ്നം അതിവേഗം പരിഹരിക്കാൻ സഹായിക്കും. ഹെല്പ് ലൈൻ വഴിയല്ലാതെ ഇന്ത്യയിൽ  സൈബർ കുറ്റകൃത്യങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാനും സാധിക്കുന്നതാണ്. സൈബർ ക്രൈം പരാതികൾ ഓൺലൈനിൽ നൽകുന്നതിനുള്ള സർക്കാർ പോർട്ടലാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ. ഒരു ദിവസത്തിൽ യുപിഐ ട്രാൻസാൻഷൻ വഴി പരമാവധി ഒരു ലക്ഷം രൂപ മാത്രമേ പിൻ വലിക്കാൻ സാധിക്കു.

സൈബർ തട്ടിപ്പുകളെ തടയാൻ

സൈബർ കുറ്റകൃത്യം ഒരു സ്‌കാം വെബ്‌സൈറ്റുമായി ബന്ധപ്പെട്ടതാണെങ്കിൽ യുആർഎൽ (URL യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ ) കോപ്പി ചെയ്ത വയ്ക്കണം. കൂടാതെ സ്ക്രീൻഷോട്ടുകൾ റെക്കോർഡിംഗുകൾ എന്നിവ ശേഖരിക്കുകയും പരാതിയുടെ കൂടെ നൽകുകയും വേണം. സംശയാസ്പദമായ ലിങ്കുകളോ മറ്റെന്തെകിലുമോ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുക. കുറ്റവാളികളുമായി പങ്കിട്ട വ്യക്തിഗത വിവരങ്ങൾ (വിലാസം, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, ഒടിപികൾ, ഐഡി പ്രൂഫ് മുതലായവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറണം. സൈബർ കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ  നിങ്ങളുടെ അധികാരപരിധിയിലെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ സന്ദർശിക്കാനും എഫ്ഐആർ ഫയൽ ചെയ്യാനും കഴിയും. പോലീസോ സർക്കാർ ഉദ്യോഗസ്ഥരോ എന്ന് അവകാശപ്പെടുന്ന അജ്ഞാത നമ്പറുകളിൽ നിന്നുള്ള അപ്രതീക്ഷിത കോളുകളോ സന്ദേശങ്ങളോ സംബന്ധിച്ച് ജാഗ്രത പുലർത്തണം. ഏതെങ്കിലും വ്യാജ വെബ്‌സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണം.

സൈബർ തട്ടിപ്പുകൾ

ഫിഷിംഗ്

ഇന്റർനെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ്‌ ഫിഷിംഗ്. ഇതിനായി ഹാക്കർമാർ മറ്റുള്ളവരുടെ പാസ്സ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഒരു എച്ടിഎംഎൽ (HTML) ടെമ്പ്ലേറ്റ് വഴി മോഷ്ടിക്കുന്നു. ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് അതെ രീതിയിൽ ഒരു വ്യാജ ഒരു വെബ് പേജ് നിർമ്മിച്ചാണ് തട്ടിപ്പ് നടത്തുക. ബാങ്ക്, പരിചയമുള്ള സ്റ്റോർ പോലെ വിശ്വാസമുള്ള ഏതെങ്കിലും കമ്പനിയിൽ നിന്നാണെന്ന് തോന്നുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും. അതിൽ നൽകിയിരിക്കുന്ന ലിങ്ക് ഏതെങ്കിലും വ്യാജ വെബ്‌സൈറ്റിലേക്ക് നയിക്കുക, പാസ്‌വേഡുകളും ഇമെയിൽ വിലാസങ്ങളും ഉൾപ്പടെയുള്ള വ്യക്തിഗത വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പിനിരയാകും. സ്പാം ലിങ്കുകളിൽ ഇമെയിൽ ഐഡിയോ മറ്റു പാസ്സ്‌വേർഡുകളോ എന്റർ ചെയ്യാതിരിക്കുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എല്ലാം തന്നെ ടു ഫാക്ടർ ഒതന്റിക്കേഷൻ നടത്തുന്നതും ഒരു പരിധിവരെ ഫിഷിങ്ങിന് ഇരയാകുന്നത് തടയാൻ സാധിക്കും.

phising

വ്യാജ ഷോപ്പിംഗ് വെബ്‌സൈറ്റുകൾ

നിരവധി വ്യാജ വെബ്‌സൈറ്റുകൾ ഉൽപ്പന്നങ്ങളിൽ പ്രലോഭിപ്പിക്കുന്ന പരസ്യം ചെയ്ത് പണം തട്ടുന്നത് സ്ഥിരം സംഭവമാണ്. ഉദാഹരണത്തിന് ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള സൈറ്റുകളുടെ യു ആർ എല്ലുകളുടേതിന് സമാനമായ ലിങ്ക് ആയിരിക്കും വ്യാജന്മാരുടേതും.

ഡിജിറ്റൽ അറസ്റ്റ്

സൈബർ സാമ്പത്തിക തട്ടിപ്പ് ചതിക്കുഴിയിലെ പുതിയ രീതിയാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്വേഷണ ഏജൻസികൾ എന്ന വ്യാജേനയാണ് പലരും ഇരകളെ തട്ടിപ്പിൽപ്പെടുത്തുന്നത്. ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ കുറ്റവാളികൾ പലപ്പോഴും ആളുകളെ വിളിച്ച് മയക്കുമരുന്ന്, വ്യാജ പാസ്‌പോർട്ടുകൾ പോലുള്ള നിയമവിരുദ്ധ വസ്തുക്കൾ ഉള്ള പാക്കേജ് അയച്ചുവെന്നോ സ്വീകരിച്ചുവെന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തും. ചിലപ്പോൾ, ഇവർ ഇരയുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വിളിച്ച് വ്യക്തി പ്രശ്‌നത്തിലാണെന്നോ അവരുടെ കസ്റ്റഡിയിലാണെന്നും അവകാശപ്പെടും. കുറ്റവാളികൾ പലപ്പോഴും വ്യാജ പോലീസ് ഫോട്ടോകളോ ഐഡൻ്റിറ്റികളോ ആണ് കുറ്റകൃത്യത്തിനായി ഉപയോഗിക്കുക. കേസ് ഒത്ത് തീർപ്പാക്കാൻ അവർ ഇരയോട് പണം ആവശ്യപ്പെടും. ചില കേസുകളിൽ, അവർ ഇരകളെ ഡിജിറ്റലായി അറസ്റ്റ് ചെയ്യുകയും, കുറ്റവാളികൾ പണം ലഭിക്കുന്നതുവരെ സ്കൈപ്പിലോ മറ്റ് വീഡിയോ കോളുകളിലോ എത്തുകയും ചെയ്യും.

digital arrest Insert variable victim of cyber fraud

കുറ്റവാളികൾ പലപ്പോഴും വ്യാജ പോലീസ് സ്റ്റേഷനുകളോ സർക്കാർ ഓഫീസ് സജ്ജീകരണങ്ങളും തയ്യാറാക്കുകയും നിയമപാലകരുടെ യൂണിഫോം ധരിക്കുകയും ചെയ്താണ് തട്ടിപ്പിനെത്തുക. സി ബി ഐ, നർക്കോട്ടിക് ഡിപ്പാർട്ട്‌മെൻ്റ്, ആർ ബി ഐ, ഇ ഡി തുടങ്ങിയ ഏജൻസികളിൽ നിന്നുള്ള പോലീസ് ഓഫീസർമാരായി വേഷമിട്ടാണ് കുറ്റവാളികൾ ഭീഷണിപ്പെടുത്തുന്നതും ബ്ലാക്ക്‌മെയിൽ ചെയ്യുന്നതും. പണം തട്ടിയെടുക്കുന്നതിനായി വേഷം കെട്ടിയെത്തിയ ഇവർ ഡിജിറ്റലായി ഇരകളെ അറസ്റ്റ് ചെയ്യും. നിരവധി ആളുകൾ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (NCRP) ഇത്തരം സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പലതരം ആളുകൾ തട്ടിപ്പിനിരായായതായാണ് വിവരം.

വ്യാജ ട്രേഡിംഗ് ആപ്പുകൾ

ഓൺലൈൻ ആപ്പുകളിലെ ട്രേഡിംഗിലൂടെ നിക്ഷേപകർ തട്ടിപ്പിനിരയാക്കുന്ന വ്യാജ ആപ്പുകൾ ആണിവ. സ്റ്റോക്കുകൾ, ചരക്കുകൾ എന്നിവയും അതിലേറെയും പോലുള്ള സാമ്പത്തിക ഉപകരണങ്ങൾ വാങ്ങാനും വിൽക്കാനും നിങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളായ ട്രേഡിംഗ് ആപ്പുകളുടെ വ്യാജ പതിപ്പ് നിർമ്മിച്ചാണ് തട്ടിപ്പിനിരയാക്കുക. വ്യാജ ആപ്പുകൾ പലപ്പോഴും ഉയർന്ന വരുമാനവും കുറഞ്ഞ അപകടസാധ്യതകളും വാഗ്ദാനം ചെയ്ത് പണം നിക്ഷേപിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. ഈ വ്യാജ ആപ്പുകളിലേക്ക് പണം നിക്ഷേപിച്ചുകഴിഞ്ഞാൽ പിൻ വലിക്കാൻ സാധിക്കുകയില്ല. പലപ്പോഴും, ഇരകൾ  സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാരെ കണ്ടുമുട്ടുന്നത്. തട്ടിപ്പിന് മുമ്പ് തട്ടിപ്പുകാരൻ വിശ്വാസം വളർത്തിയെടുക്കുന്നതിനാൽ വ്യാജ ആപ്പുകൾ ആണെന്ന് ഉപയോക്താവിന് തിരിച്ചറിയാൻ സാധിക്കില്ല. ഏതെങ്കിലും ട്രേഡിംഗുമായോ നിക്ഷേപ ആപ്പുമായോ ഇടപഴകുന്നതിന് മുമ്പ് സമഗ്രമായ ഗവേഷണം നടത്തേണ്ടത് നിർണായകമാണ്. നിയമാനുസൃതമായി നടത്തുന്ന ട്രേഡിംഗ് ആപ്പുകൾ സെബി പോലുള്ള ഫിനാൻഷ്യൽ റെഗുലേറ്ററി അതോറിറ്റികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സെക്‌സ്‌റ്റോർഷൻ

ആളുകളുടെ ലൈംഗിക പ്രവർത്തികളുടെയോ, തെളിവുകൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണമോ, ലൈംഗിക ആനുകൂല്യങ്ങളോ തട്ടിയെടുക്കുന്നതാണ് സെക്‌സ്‌റ്റോർഷൻ. താഴെ പറയുന്ന വ്യത്യസ്‌ത വഴികളിലൂടെ ലൈംഗികപരമായി ഉപയോക്താക്കളെ ആകർഷിക്കാൻ ഇത്തരം തട്ടിപ്പുകാർ ശ്രമിക്കുന്നു.

Sextortion Insert variable victim of cyber fraud

സൈബർ കുറ്റവാളികൾ പലപ്പോഴും ഡേറ്റിംഗ് ആപ്പുകളിൽ യുവതികളായി അഭിനയിച്ചു മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കും. വ്യക്തികളെയും അവരുടെ സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് അവരെ ആകർഷിക്കുകയും തത്സമയ വീഡിയോ ചാറ്റുകൾക്കായി ക്ഷണിക്കുകയും ചെയ്യും. തട്ടിപ്പുകാർ ഇരയുമായുള്ള വിഡിയോയും പ്രവർത്തനങ്ങളും സ്‌ക്രീൻ റെക്കോർഡിങ് ചെയ്ത്, പണം നൽകിയില്ലെങ്കിൽ ആ വീഡിയോകൾ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.

 

content summary;  from digital arrest to sextortion what to do if you are a victim of cyber fraud

×