ആഗോള സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താം സ്ഥാനത്താണുള്ളത്. സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ കേരളവും ഒട്ടും പുറകോട്ടല്ല, 2019 മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം പരിശോധിച്ചാൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2019 ൽ 307 സൈബർ കുറ്റകൃത്യങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 2020 ൽ ഇത് 426 ആയി ഉയർന്നു. 2021, 2022, 2023 വർഷങ്ങളിൽ കേസുകൾ 626, 773, 3295 എന്നിങ്ങനെ കുത്തനെ വർദ്ധിച്ചു. 2024 ഏപ്രിൽ വരെ മാത്രം 1,144 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. increasing cyber crime
റാൻസംവെയർ, ക്രെഡിറ്റ് കാർഡ് മോഷണം ഡാറ്റ, ഐഡൻറിറ്റി മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പെരുകി വരുന്നത്. 2024 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ 7,40000 സൈബർ ക്രൈം പരാതികളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ 2024 ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം ഇന്ത്യക്കാർക്ക് 1,750 കോടി രൂപ സൈബർ കുറ്റകൃത്യം വഴി നഷ്ടമായി.
സൈബർ ലോകത്തെ പുതിയ കെണി; എന്താണ് ഡിജിറ്റൽ അറസ്റ്റ് ?
ദിനം പ്രതി സൈബർ കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. സൈബർ ലോകത്തെ ഏറ്റവും പുതിയ തട്ടിപ്പാണ് ഡിജിറ്റൽ അറസ്റ്റ്. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്വേഷണ ഏജൻസികൾ എന്ന വ്യാജേനയാണ് പലരും ഇരകളെ തട്ടിപ്പിൽപ്പെടുത്തുന്നത്. ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ കുറ്റവാളികൾ പലപ്പോഴും ആളുകളെ വിളിച്ച് മയക്കുമരുന്ന്, വ്യാജ പാസ്‌പോർട്ടുകൾ പോലുള്ള നിയമവിരുദ്ധ വസ്തുക്കൾ ഉള്ള പാക്കേജ് അയച്ചുവെന്നോ സ്വീകരിച്ചുവെന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തും. ചിലപ്പോൾ, ഇവർ ഇരയുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വിളിച്ച് വ്യക്തി പ്രശ്‌നത്തിലാണെന്നോ അവരുടെ കസ്റ്റഡിയിലാണെന്നും അവകാശപ്പെടും. കുറ്റവാളികൾ പലപ്പോഴും വ്യാജ പോലീസ് ഫോട്ടോകളോ ഐഡൻ്റിറ്റികളോ ആണ് കുറ്റകൃത്യത്തിനായി ഉപയോഗിക്കുക. കേസ് ഒത്ത് തീർപ്പാക്കാൻ അവർ ഇരയോട് പണം ആവശ്യപ്പെടും. ചില കേസുകളിൽ, അവർ ഇരകളെ ഡിജിറ്റലായി അറസ്റ്റ് ചെയ്യുകയും, കുറ്റവാളികൾ പണം ലഭിക്കുന്നതുവരെ സ്കൈപ്പിലോ മറ്റ് വീഡിയോ കോളുകളിലോ എത്തുകയും ചെയ്യും.
എന്നാൽ സ്ഥാപിത നിയമ പ്രകാരം ഡിജിറ്റൽ അറസ്റ് എന്ന സംവിധാനം ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്കൈപ്പ് അക്കൗണ്ടുകൾ വഴിയാണ് പല കുറ്റകൃത്യങ്ങളും നടക്കുന്നത്. പലരിൽ നിന്നായി പണം തട്ടി ലക്ഷങ്ങളും കൊടികളും ലഭിക്കുന്നതിനാൽ കുറച്ഛ് പേർ പിടിക്കപെട്ടാലും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒന്നും സംഭവിക്കാനില്ലെന്ന് പറയുകയാണ് പേരുവെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥൻ. increasing cyber crime
കെണിയിൽ അകപ്പെടുന്നതെങ്ങനെ ?
പലർക്കും മൊബൈൽ ഫോൺ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നറിയില്ല, ഇതാണ് പലരെയും ഇത്തരം കെണികളിൽ പെടുത്തുന്നത്. പ്ലേ സ്റ്റോറിൽ നിന്നല്ലാതെ മറ്റ് സുരക്ഷിതമല്ലാത്ത വെബ് സൈറ്റുകളിൽ നിന്ന് ആപ്പുകൾ ഡൌൺ ലോഡ് ചെയ്യുന്നത്, വ്യാജ ലോൺ ആപുകളിൽ നിന്ന് വായ്പ്പ എടുക്കുക തുടങ്ങി അറിഞ്ഞും അറിയാതെയും ചെയ്യുന്ന അബദ്ധങ്ങളാണ് പലരെയും കുരുക്കിൽ ചാടിക്കുന്നത്. മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ വ്യാജ ആപ്പ് ഡൌൺ ലോഡ് ചെയ്ത് 14 ലക്ഷം രൂപ ഒരാൾക്ക് ഈ അടുത്ത നഷ്ടപ്പെട്ടിരുന്നു. പ്രസ്തുത വ്യക്തി ഫേസ്ബുക്കിൽ വന്ന പരസ്യത്തിൽ നിന്നുള്ള ലിങ്ക് ഉപയോഗിച്ചാണ് ആപ്പ് ഡൌൺലോഡ് ചെയ്തത്. ഓഹരികൾ വാങ്ങാൻ പതിനാല് ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. കുറച്ച് നാളുകൾ വാങ്ങിയ ഓഹരികൾ കുതിച്ചുയരുന്നതായും ലാഭം വര്ധിക്കുന്നതായും ആപ്പിൽ കാണാൻ സാധിക്കുമായിരുന്നു. പക്ഷെ ലാഭ വിഹിതം അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം തിരിച്ചറിയുന്നത്.
എങ്ങനെയാണ് സൈബർ കുറ്റവാളികളെ കണ്ടെത്തുന്നത് ?
മൊബൈൽ ഫോണിന്റെ വരവോട് കൂടി വ്യക്തിഗത വിവരങ്ങൾക്ക് യാതൊരു സുരക്ഷയുമില്ലാതായിരിക്കുകയാണ്. വലിയ തുകയാണ് അക്കൗണ്ടിൽ നിന്ന് നഷ്ട്ടപ്പെടുന്നതെങ്കിൽ ഒറ്റ തവണയായി എടുക്കാൻ കുറ്റവാളിക്ക് സാധിക്കില്ല, അതുകൊണ്ട് തന്നെ ബാങ്കുകൾ പണം ഗെയ്റ്റ് വെയിൽ തടഞ്ഞ് വയ്ക്കും. സൈബർ കുറ്റവാളികളുടെ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് ഇലക്ട്രോണിക് ഉപകരണങ്ങൾ, നെറ്റ്‌വർക്കുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ള ഡിജിറ്റൽ ഫോറൻസിക് അനലിസ്റ്റുകളുണ്ട്. ഉയർന്നുവരുന്ന സൈബർ ഭീഷണികൾ തിരിച്ചറിയുന്നതിനും അന്വേഷണ ശ്രമങ്ങൾക്ക് മുൻഗണന നൽകുന്നതിനുമായി സർക്കാർ ഏജൻസികൾ, സ്വകാര്യ മേഖലാ പങ്കാളികൾ, അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ ശേഖരിക്കും.
സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളെ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധനകൾ ആരംഭിക്കും. റിപ്പോർട്ടുകൾ വിശകലനം ചെയ്യുന്നതിലൂടെ, സൈബർ ക്രിമിനൽ കുറ്റകൃത്യങ്ങളിലെ ട്രെൻഡുകളും പാറ്റേണുകളും തിരിച്ചറിയാനും അതിനനുസരിച്ച് അന്വേഷണം നടത്താനും ഉദ്യോഗസ്ഥർക്ക് കഴിയും. സൈബർ കുറ്റവാളികളെ കണ്ടെത്തുന്നതിനും അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനും സാങ്കേതിക വൈദഗ്ദ്ധ്യം, രഹസ്യാന്വേഷണ ശേഖരണം, സജീവമായ അന്വേഷണ സാങ്കേതിക വിദ്യകൾ എന്നിവ സമന്വയിപ്പിക്കുന്ന അന്വേഷണ രീതിയാണ് അവലഭിക്കുക.
കൗമാരക്കാർ മുതൽ പ്രായമായർ വരെ പലതരത്തിലുള്ള സൈബർ കുട്ടാ കൃത്യങ്ങൾക്ക് ഇരകളാകുന്നുണ്ട്. വിദ്യാഭ്യാസം ഉണ്ടെങ്കിലും ഡിജിറ്റൽ സാക്ഷരത ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. ഫേസ്ബുക്കും വാട്സാപ്പും ഉപയോഗിക്കാൻ പലർക്കും അറിയാമെങ്കിലും ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതികുഴിക്കുറിച്ച് പലർക്കും അവബോധം ഇല്ല. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് ഇത്തരം തട്ടിപ്പുകളെ കുറിച്ച് പരമാവധി ബോധവൽക്കരിക്കുക എന്ന മാർഗമാണ് ഏറ്റവും ഫലപ്രദം.
കുറ്റവാളികളെ കണ്ടെത്തുന്നതിലെ വെല്ലുവികൾ
മറ്റു കേസുകൾ പോലെയല്ല സൈബർ കുറ്റകൃത്യങ്ങൾ, ഇവയുടെ സ്വഭാവം വ്യത്യസ്തമാണ്. പണം തട്ടിയെടുത്ത കേസാണെങ്കിൽ പ്രധാനമായും ബാങ്ക് അക്കൗണ്ടുകളെ അടിസഥാനപ്പെടുത്തിയായിരിക്കും അന്വേഷണം. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അക്കൗണ്ട് ഉടമകളുടെ വിവരം ശരിയാക്കണം എന്നില്ല. കുറ്റവാളികൾ പാവപ്പെട്ടവരുടെ കയ്യിൽ നിന്ന് പണം നൽകി ആധാർ, ഐഡി കാർഡ് തുടങ്ങിയവയുടെ വിവരങ്ങൾ വാങ്ങും. ഇത് ഉപയോഗിച്ചാകും പലപ്പോഴും ബാങ്ക് അക്കൗണ്ടുകൾ എടുക്കുക പോലീസ് അന്വേഷണം ചെന്ന് നിൽക്കുക യഥാർത്ഥ ഉടമയുടെ അടുത്തായിരിക്കും. എഴുതാനും വായിക്കാനും പോലും അറിയാത്തവരിലേക്കായിരിക്കും തെരച്ചിൽ എത്തുക, ഇത് പലപ്പോഴും അന്വേഷണത്തെ വഴിമുട്ടിക്കുകയും ചെയ്യും. ഒരു ട്രാന്സാക്ഷനിൽ തന്നെ 15 ബാങ്കുകളിൽ കൂടുതൽ ഉണ്ടാകും ഇവയിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതും ഒരു ശ്രമകരമായ ദൗത്യമാണ്.
content summary; malayali without digital literacy cyber crime on the rise