February 14, 2025 |

രണ്ടാഴ്ച, 1500 നോട്ടിക്കല്‍ മൈല്‍; കടല്‍ വഴി ഇറാനില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യക്കാര്‍

മത്സ്യബന്ധന ബോട്ടിൽ ജീവനും കയ്യിൽ പിടിച്ചുകൊണ്ടുള്ള യാത്ര

പ്രതിമാസം 30,000 മുതൽ 40,000 രൂപ വരെ എന്ന വാഗ്ദാനത്തിന്റെ പുറത്താണ് നിത്യ ദയാലും അഞ്ച് പേരും ഇറാനിൽ മത്സ്യബന്ധന ജോലിക്കായെത്തിയത്. എന്നാൽ ആ ആറുപേരെയും ഇറാനിൽ കാത്തിരുന്നത് മറ്റൊന്നായിരുന്നു. രണ്ട് മണിക്കൂർ ഉറക്കം, 22 മണിക്കൂർ ജോലി, ശമ്പളം 10000 രൂപ എന്ന ഊരാക്കുടുക്കലേക്കാണ് അവർ ചെന്ന് പതിച്ചത്.  6mena fishing boat

അന്നത്തെ ദിവസം അവർക്ക് യാതൊന്നും  അസാധാരണമായി തോന്നിയിരുന്നില്ല. ഏപ്രിൽ 22 ന് രാവിലെ എല്ലാ ദിവസവും ചെയ്യുന്നത് പോലെ ആറ് മത്സ്യത്തൊഴിലാളികൾ അവരുടെ വലകളും  ചൂണ്ടകളും ഭക്ഷണസാധനങ്ങളും  ഡെക്കിലേക്ക് വച്ച് മത്സ്യബന്ധന ബോട്ടിലേക്ക് കയറി. പക്ഷെ ആ ദിവസം ആ ആറുപേരുടെയും മനസ്സിൽ ഒരു പദ്ധതിയുണ്ടായിരുന്നു. തങ്ങൾ ജോലി ചെയ്യുന്ന ഇറാനിയൻ പ്രവിശ്യയായ ഹോർമോസ്‌ഗനിലെ തുറമുഖമായ ബന്ദർ-ഇ ചിരുയിയിൽ നിന്ന് ഏകദേശം  1,500-ലധികം നോട്ടിക്കൽ മൈൽ അകലെയുളള നാട്ടിലേക്ക് പലായനം ചെയ്യുക എന്ന ലക്ഷ്യം. മെയ് 6 ന്, രണ്ടാഴ്ചത്തെ  കടലിലെ പടവെട്ടി, ആ ആറ് പേർ സഞ്ചരിച്ച കപ്പൽ ഇന്ത്യൻ കടലിലേക്ക്  എത്തി.

ഇനി പറയാൻ പോകുന്നത്, 31 കാരനായ നിത്യ ദയാലൻ,  29 വയസുള്ള സഹോദരൻ അരുൺ ദയാലൻ, ബന്ധു കാളിദാസ് കുമാർ, 37 വയസുളള മുനീശ്വരൻ, രാജേന്ദ്രൻ, മരിയ ഡെന്നിസ്, ഇത്  ഇറാനിൽ നിന്ന് ഖത്തറിലൂടെയുള്ള ഈ ആറു പേരുടെയും അപകടകരമായ യാത്രയുടെ കഥയാണ്.  ആറുപേരെയും  ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊച്ചി തീരത്ത് തടയുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം  തമിഴ്‌നാട്ടിൽ തിരിച്ചെദുആകയും ചെയ്തു. ഡെന്നീസ് ഒഴികെയുളള അഞ്ചുപേരും രാമനാഥപുരം ജില്ലയിൽ നിന്നുള്ളവരാണ്.

‘ തനിക്കും മറ്റു ചിലർക്കും ഇറാനിലെ ഒരു മത്സ്യബന്ധന കപ്പലിൽ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് 2023 ന്റെ  തുടക്കത്തിലാണ്. തന്നെപ്പോലുള്ള മത്സ്യത്തൊഴിലാളികൾക്ക് കടലുമായി മൽപിടിത്തം നടത്തികൊണ്ടുള്ള ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ലെന്നാണ് നിത്യ ദയാലൻ പറയുന്നത്. “മത്സ്യ ക്ഷാമം, അസന്തുലിതമായകാലാവസ്ഥ, മത്സ്യബന്ധന നിയന്ത്രണങ്ങൾ, തുടങ്ങിയവയെല്ലാംകൊണ്ട്  കുടുംബങ്ങളെ പോറ്റുക എന്നത് പ്രയാസകരമായി മാറി. അങ്ങനെയിരിക്കെയാണ് കന്യാകുമാരിയിലുള്ള ഒരു സുഹൃത്ത് ഇറാനിലെ  വിശ്വസനീയമായ തൊഴിലുടമയെക്കുറിച്ച് പറഞ്ഞത്. രണ്ടാമത് ഒന്ന് ചിന്തിച്ചില്ല’ നിത്യ ദയാലൻ പറയുന്നു.

അങ്ങനെയാണ് 2023  ജനുവരിയിൽ, കന്യാകുമാരിയിൽ നിന്നുള്ള ദയാലനും ബന്ധുവായ കാളിദാസും ഡെന്നീസും തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ടെഹ്‌റാനിലേക്ക് പറന്നത്. ശേഷം,  മറ്റുള്ളവരും 2023 സെപ്റ്റംബറിൽ ഇറാനിൽ അവരോടൊപ്പം ചേർന്നു. ജോലി അവർ വിചാരിച്ചതിലും വളരെ കഠിനമായിരുന്നു.

‘ 10 ദിവസം കടലിൽ ആണെങ്കിൽ പിന്നെ 10 ദിവസം കരയിൽ ആയിരിക്കും  ഇങ്ങനെയായിരുന്നു ഞങ്ങളുടെ ദിനചര്യ. കടലിലായിരിക്കുമ്പോൾ ഞങ്ങൾക്ക് ഒരു ദിവസം രണ്ട് മണിക്കൂർ പോലും തികച്ച് ഉറങ്ങാൻ കഴിഞ്ഞില്ല, എന്നാണ് ദയാലൻ പറയുന്നത്.

പ്രതിമാസം 30,000 മുതൽ 40,000 രൂപ വരെ വാഗ്ദാനം ചെയ്താണ് ഞങ്ങളെ ജോലിക്കെത്തിച്ചത് പക്ഷെ,  മിക്ക മാസങ്ങളിലും 10,000 രൂപ മാത്രമാണ് ലഭിച്ചത്. പതിയെ പതിയെ അതും നിലച്ചു. കൂലി തരാതെ കടലിൽ പണിക്കിറങ്ങില്ലെന്ന്  പറഞ്ഞപ്പോൾ ഞങ്ങളുടെ തൊഴിലുടമ ഞങ്ങളെ പട്ടിണിക്കിട്ടു. അതിലും വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ  ഞങ്ങളുടെ പാസ്‌പോർട്ട് തടഞ്ഞുവച്ചു. എന്ത് ചെയ്യണം എന്നറിയാതെ ആകെ ദുർഘടം പിടിച്ച അവസ്ഥയിലായിരുന്നു ഞങ്ങൾ.

ഏപ്രിൽ 22 ന് എന്തും വരട്ടെയെന്ന് മനസ്സിൽ കരുതികൊണ്ടാണ് അവിടം വിടാൻ തീരുമാനിക്കുന്നത്. തങ്ങളെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന പ്രതീക്ഷയിൽ ഖത്തറിലേക്ക് വഴിതെറ്റി കയറി എന്ന് വ്യാജേന,  മനഃപൂർവം പ്രവേശിച്ച് അധികാരികൾക്ക് കീഴടങ്ങാനായിരുന്നു പദ്ധതി. ഞങ്ങൾ ഖത്തറിൻ്റെ അതിർത്തിയിൽ പ്രവേശിച്ചപ്പോൾ, അവരുടെ തീരസംരക്ഷണ സേനയിൽ കീഴടങ്ങി. ഞങ്ങളെ അറസ്റ്റ് ചെയ്ത് ഇന്ത്യൻ എംബസിയിലേക്ക് കൊണ്ടുപോകാൻ  അവരോട് അപേക്ഷിക്കുകയായിരുന്നു ഞങ്ങൾ. എന്നാൽ എംബസിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അനുമതിയില്ലാതെ അതിർത്തിയിൽ പ്രവേശിച്ചതിന് ഞങ്ങളെ ആറ് മാസത്തേക്ക് ജയിലിലടക്കുമെന്ന് അവർ പറഞ്ഞു. അതുകൊണ്ട് തന്നെ ഞങ്ങളുടെ തൊഴിലുടമയുടെ അടുത്തേക്ക് മടങ്ങാനും അല്ലെങ്കിൽ ഇറാനിലെ ഇന്ത്യൻ എംബസിയിലേക്ക് പോകാനുമാണ് അവർ ഞങ്ങളോട് നിർദേശിച്ചത്.

പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം തിരിച്ചുപോക്ക് ഒരിക്കലും ഒരു മാർഗമായിരുന്നില്ല. “ ഇറാനിൽ ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 600 കിലോമീറ്റർ അകലെയാണ് ഇന്ത്യൻ എംബസി സ്ഥിതിചെയ്യുന്നത്. ഇത്രയും ദൂരം യാത്ര ചെയ്യാൻ ഞങ്ങളുടെ കയ്യിൽ പണമില്ലായിരുന്നു. കൂടാതെ, ഞങ്ങൾക്ക് പാസ്‌പോർട്ടുകളും  ഇല്ലായിരുന്നു. ഇക്കാര്യങ്ങൾ കൊണ്ടാണ്. ഇറാനിയൻ കടൽ പാത വഴി, പേർഷ്യൻ ഗൾഫിലെ നിർണായക ചോക്ക് പോയിൻ്റും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ഏക പാതയുമായ ഹോർമുസ് കടലിടുക്കിലേക്ക് ബോട്ട് തിരിച്ചത്. അവിടെ നിന്ന് ഞങ്ങൾ ഒമാൻ അതിർത്തിയിലേക്ക് കയറിയത്, നിത്യ ദയാലൻ പറയുന്നു.

അവരുടെ കൈവശം ഉണ്ടായിരുന്ന  ഭക്ഷണം തീർന്നു തുടങ്ങിയതിനാൽ,  ദിവസത്തിൽ ഒരിക്കൽ മാത്രമേ ഭക്ഷണം കഴിചിരുന്നുള്ളു. മിക്കവാറും  കുബൂസും മീൻ കറിയും കൊണ്ടാണ് വിശപ്പടക്കിയിരുന്നത്. ദിവസങ്ങൾ അങ്ങനെ  നീണ്ടുപോയി. ഞങ്ങൾ സ്റ്റിയറിംഗ് വീലിൽ കൈകാര്യം ചെയ്തിരുന്നത്,  രണ്ടുപേർ കുറഞ്ഞത് 3-4 മണിക്കൂറെങ്കിലും തുടർച്ചയായി ബോട്ട് നിയന്ത്രിക്കും. ഞങ്ങൾ എവിടെയാണെന്നും അന്താരാഷ്ട്ര സമുദ്രാതിർത്തികൾ കടക്കുന്നുണ്ടോ എന്നും അറിയാനായി ജിപിഎസ് നിരീക്ഷിച്ചുകൊണ്ടേയിരുന്നു.  യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മിക്ക ദിവസങ്ങളിലും കൊടുങ്കാറ്റിനോടും കനത്ത മഴയോടും മല്ലിട്ടുകൊണ്ടുള്ളതായിരുന്നു.

തുടർന്ന്, ഏപ്രിൽ 27 ന്, രാവിലെ 8 മണിയോടെ,  യുഎസ് കോസ്റ്റ് ഗാർഡ് കപ്പൽ ഒമാനി കടലിൽ വച്ച് അവരുടെ ബോട്ട് തടഞ്ഞു.

ദുരവസ്ഥയെക്കുറിച്ച് ഞങ്ങൾ അവരോട് വിശദമായി സംസാരിച്ചു . ‘ ഞങ്ങൾക്ക് ആർക്കും കാര്യമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല, പക്ഷേ അതിശയകരമെന്നു പറയട്ടെ, അവർ  ഞങ്ങൾ പറയുന്നത് ക്ഷമയോടെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്തു. ഒടുവിൽ, അവർ ഞങ്ങളോട് മടങ്ങി പോകാൻനാണ് പറഞ്ഞത്.  പക്ഷേ ഞങ്ങളെ അറസ്റ്റ് ചെയ്ത് ഒമാനിലെ ഇന്ത്യൻ എംബസിയിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ അവരോട് അപേക്ഷിച്ചു. , നിത്യ ദയാല ന്റെ വാക്കുകൾ.

യുഎസ് കോസ്റ്റ് ഗാർഡുകൾ ആറുപേരുടെയും അഭ്യർത്ഥന ചെവിക്കൊണ്ടില്ല, പക്ഷേ അവരെഉപേക്ഷിക്കുകയും ചെയ്തില്ല എന്നതാണ് വാസ്തവം. നിത്യ ദയാലൻ പറഞ്ഞു തുടങ്ങി,

‘അവർ ഞങ്ങളോട് ഒമാൻ കടലിലൂടെ തിരികെ പോകാൻ ആവശ്യപ്പെട്ടു. പിന്നീടാണ്, അവർ ഞങ്ങളുടെ ബോട്ടിനെ പിന്തുടരുന്നത്  ശ്രദ്ധിച്ചത്. ഞങ്ങൾ പരിഭ്രാന്തരായി. ക്രമേണ, അവർ ഞങ്ങളെ അകമ്പടി സേവിക്കുകയാണെന്ന് മനസ്സിലാക്കി. ഒരുപക്ഷേ ഞങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണോ? എന്നായിരുന്നു ഞങ്ങളുടെ ചിന്ത.  വൈകുന്നേരം വരെ അവർ ഞങ്ങളെ അനുഗമിച്ചു. സൂര്യാസ്തമയത്തിനുമുമ്പ്, രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടക്കം നാല് ഉദ്യോഗസ്ഥർ  ഞങ്ങളുടെ ബോട്ടിനെ സമീപിച്ചു. മത്സ്യബന്ധന ബോട്ടിൻ്റെ അടിസ്ഥാന പരിശോധനയ്ക്ക് ശേഷം, യുഎസ് ഉദ്യോഗസ്ഥർ പോയി, പോകും മുൻപ് കുറച്ച് സമ്മാനങ്ങളും നൽകി സൺഗ്ലാസുകൾ, മരുന്ന് കിറ്റുകൾ, ലഘുഭക്ഷണങ്ങൾ, കുടിവെള്ളം എന്നിവയായിരുന്നു അത്. കൂടാതെ ഒമാൻ കോസ്റ്റ് ഗാർഡ് നമ്പർ ഉള്ള ഒരു കാർഡും അവർ ഞങ്ങൾക്ക് നൽകി.  ഞങ്ങളെ വീണ്ടും ഒമാൻ കടലിൽ തടഞ്ഞാൽ അത് ഉപയോഗിക്കണമെന്ന് പറയുകയും ചെയ്തു.

ഒടുവിൽ, മെയ് 5 ന് പുലർച്ചെ ഞങ്ങളുടെ ബോട്ട് കേരളം തീരത്തോട് അടുത്തപ്പോൾ വല്ലാത്തൊരു ആശ്വാസമാണ് ഞങ്ങളെ വന്നു പൊതിഞ്ഞത്. ഏകദേശം രണ്ടാഴ്ച്ചത്തോളം കടലിലായിരുന്നതിനാൽ കുടുംബങ്ങളുമായി യാതൊരുവിധ ബന്ധവുമുണ്ടായിരുന്നില്ല. ഞങ്ങൾ കടലിൽ ആണെന്ന് അവർക്ക് ഒരറിവുമില്ലായിരുന്നു. കൈവശം രണ്ട് ഇന്ത്യൻ സിം കാർഡുകൾ ഉണ്ടായിരുന്നു. അതിനാൽ ഞങ്ങൾ വയർലെസ് വഴി ഒരു തമിഴ് മത്സ്യബന്ധന ബോട്ടുമായി സംസാരിച്ച്, ഞങ്ങളുടെ സിം കാർഡ് നമ്പറുകൾ പങ്കിടുകയും റീചാർജ് ചെയ്യാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. അവർ അത് ചെയ്തു, തന്നു ഉടൻ തന്നെ ഞങ്ങൾ  കുടുംബങ്ങളെ വിളിച്ച്  കൊച്ചിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.

താമസിയാതെ,   ഞങ്ങൾ സഞ്ചരിച്ച ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശ്രദ്ധയിൽപ്പെട്ടു. വിശദമായ അന്വേഷണം നടത്തിയ ശേഷം അവർ ഞങ്ങളെ കൊച്ചി തുറമുഖത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പോലീസ് ഞങ്ങളുടെ ഫോണുകളും = ഇറാൻ ബോട്ടായ നമ്പർ: 3/11875 കണ്ടുകെട്ടി അവരെ വിട്ടയക്കുകയും ചെയ്തു.

സാഹസികമായ അതിജീവനത്തിനു ശേഷം നിത്യ ദയാലും സംഘവും ഇന്നും ജീവിക്കാനായി കടലിനോടുള്ള മല്പിടുത്തത്തിലാണ്.

 

content summary : journey of six fishermen navigating treacherous waters from Hormuz to Oman,

Tags:

×