പത്തനംതിട്ടയിലുണ്ടായ അപകടം ഏറെ ദു:ഖകരമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സീസണിൽ റോഡിലൂടെ നിരവധി വാഹനങ്ങളാണ് പോകുന്നത്. സ്വയം സൂക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഉറങ്ങിയ ശേഷം വാഹനമോടിക്കുന്ന സംസ്കാരം നിർത്തണം. വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നാൽ ഉറങ്ങുക എന്ന് തീരുമാനിക്കണം. പത്തനംതിട്ടയിലെ സംഭവത്തിൽ വീട് അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണും. പല അപകടങ്ങളുടെ കാരണം അശ്രദ്ധ തന്നെയാണ്. പാലക്കാട് നടന്ന അപകടം കുഞ്ഞുങ്ങളുടെ കുറ്റമല്ല. പല ഡ്രൈവർമാരും അശ്രദ്ധമായാണ് വണ്ടിയോടിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.road accident
ഇക്കാലയളവിൽ കേരളത്തിൽ അപകടങ്ങൾ വർദ്ധിച്ച് വരുന്നുണ്ട്. ഇക്കാര്യങ്ങൾ പഠിക്കുകയും പരിശോധിക്കുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വരുത്തിക്കൊണ്ട് പോലീസിനെ കൂടി ഉൾപ്പെടുത്തി, മുഖ്യമന്ത്രിയുടെ നിർദേശം പ്രകാരം ഒരു ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവ് നടത്തിയാൽ തന്നെയും ഇവരെ പിടികൂടാം കഴിയാം. അപകടം ഒഴിവാക്കാൻ നിരത്തിൽ സ്വയം അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഡോക്ടർമാരും മറ്റ് വിദഗ്ധരും നിർദേശിക്കുന്നത് ഡ്രൈവർമാർ നന്നായി ഉറങ്ങണം എന്നാണ്. രാവിലെ 3 മുതൽ 7 മണി വരെ ഉറക്കം കളഞ്ഞ് വാഹനമോടിക്കുന്നത്
ഒഴിവാക്കണം. പൊതുജനങ്ങളുടെ ആരോപണം റോഡുകൾ നന്നാകുന്നില്ലെന്നതാണ്. റോഡുകളിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കും. റോഡിൽ റോങ് സൈഡിൽ വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുകയാണ്. തമിഴ്നാട്ടിൽ നിന്ന് വരുന്ന വാഹനങ്ങളും ശരിയായ രീതിയിലല്ല നിരത്തിൽ ഓടുന്നത്. ഇത് അപകടം വിളിച്ചുവരുത്തും. കെഎസ്ആർടിസിയിലെ സ്വിഫ്റ്റ് ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർ അശ്രദ്ധമായി നിരത്തിൽ ഓടുന്നുവെന്ന റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അവർക്ക് പരിശീലനം നൽകും. പരിശീലനത്തിന് വഴങ്ങാത്തവരെ ഒഴിവാക്കും.
റോഡിന്റെ സ്ഥിതിയും ഗ്രൗണ്ട് റിയാലിറ്റിയും അറിയാതെയാണ് റോഡ് നിർമാണങ്ങൾ കേരളത്തിൽ നടക്കുന്നത്. ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. റോഡ് നിർമ്മാണം ശാസ്ത്രീയരീതിയിലൂടെയല്ല നടക്കുന്നത്. പ്രാദേശികമായ പരിശോധനയോ നിരീക്ഷണങ്ങളോ നടക്കുന്നില്ല. നാഷണൽ ഹൈവേ ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും സംസ്ഥാന ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു. ഇന്ന് പുലർച്ചെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിരം അപകടമേഖലയായ മുറിഞ്ഞകല്ലിന് സമീപത്ത് ഗുരുമന്ദിരത്തിന് മുൻപിലുണ്ടായ അപകടത്തിൽ നാല് പേരുടെ ജീവനാണ് നഷ്ടമായത്.road accident
content summary; Transport Minister K.B. Ganesh Kumar says that most accidents happen because people are careless