ഗൂഗിളിന് കനത്ത തിരിച്ചടി
എതിരാളികളെ ഇല്ലാതാക്കുന്നതിനും ഓൺലൈൻ സെർച്ചിങ്ങിലും പരസ്യങ്ങളിലും നിയന്ത്രണം നിലനിർത്തുന്നതിനും ഗൂഗിൾ നിയമവിരുദ്ധമായി പ്രവർത്തിച്ചതായി യുഎസ് ജഡ്ജി. ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് കാര്യമായ തിരിച്ചടി നൽകുന്നതാണ് കോടതിയുടെ ഈ കണ്ടെത്തൽ. ഓൺലൈൻ സെർച്ച് മാർക്കറ്റിൻ്റെ 90 ശതമാനവും നിയന്ത്രിക്കുന്നതിനാൽ 2020-ൽ യുഎസ് ഗവൺമെൻ്റ് ഗൂഗിളിനെതിരെ കേസെടുത്തിരുന്നു. google’s online search monopoly
ഗൂഗിളിന് സെർച്ചിങ്ങിലും ഓൺലൈൻ പരസ്യ ബിസിനസ്സിലും ഉള്ള ആധിപത്യം കണക്കിലെടുത്താൽ, ഈ കേസ് ഗൂഗിളിനും മാതൃ കമ്പനിക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഗൂഗിളിനും ആൽഫബെറ്റിനും എന്ത് ശിക്ഷയാണ് നേരിടേണ്ടിവരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യം പിന്നീട് തീരുമാനിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്, കൂടാതെ ഗൂഗിളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
സ്മാർട്ട്‌ഫോണുകളിലും ബ്രൗസറുകളിലും ഗൂഗിൾ സെർച്ച് എഞ്ചിൻ ആണെന്ന് ഉറപ്പാക്കാൻ കമ്പനി കോടിക്കണക്കിന് പണം നൽകിയിട്ടുണ്ടെന്ന് യുഎസ് ജില്ലാ ജഡ്ജി അമിത് മേത്ത തൻ്റെ പ്രസ്താവനയിൽ പറഞ്ഞു. നിയന്ത്രണം നിലനിർത്താൻ അധികാരം ഉപയോഗിച്ച കുത്തകയെന്നാണ് ഗൂഗിളിനെ ജഡ്ജി മേത്ത വിശേഷിപ്പിച്ചത്. എന്നാൽ, ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ചതായി വ്യക്തമാക്കി.
യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് ഈ വിധിയെ “അമേരിക്കൻ ജനതയുടെ ചരിത്രവിജയം” എന്നാണ് വിശേഷിപ്പിച്ചത്. ഒരു കമ്പനിയും നിയമത്തിന് അതീതരല്ലെന്നും നീതിന്യായ വകുപ്പ് ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മെറ്റാ പ്ലാറ്റ്‌ഫോമുകൾ, ആമസോൺ, ആപ്പിൾ തുടങ്ങിയ വൻകിട ടെക് കമ്പനികൾക്ക് നിയമവിരുദ്ധ കുത്തകകളുണ്ടെന്ന് ആരോപിച്ച് കേസുകൾ നിലനിൽക്കുന്നുണ്ട്. google’s online search monopoly
ആപ്പിൾ, സാംസങ്, മോസില്ല എന്നിവയിൽ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ ആകാൻ ഗൂഗിൾ ഓരോ വർഷവും കോടികൾ ചെലവഴിക്കുന്നതായി പ്രോസിക്യൂട്ടർമാർ കണ്ടെത്തിയിരുന്നു. ഇതിനായി ഗൂഗിൾ പ്രതിവർഷം 10 ബില്യൺ ഡോളറിലധികം നൽകുന്നുണ്ട്, കൂടാതെ, ധാരാളം ഉപയോക്തൃ ഡാറ്റ നേടുന്നതിലൂടെ വിപണിയിൽ പിടിച്ചുനിൽക്കാൻ സഹായിക്കുന്നുണ്ടെന്നും കോടതി കണ്ടെത്തി. നീണ്ട 10 ആഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി പ്രഖ്യാപനം.
ഗൂഗിളിൾ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ ആയി തുടരുന്നതിനാൽ മറ്റ് കമ്പനികൾക്ക് അവസരം നൽകുന്നതിൽ നിന്ന് തടയുന്നുവെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. ഗൂഗിളിൻ്റെ പ്രധാന വരുമാനം പരസ്യങ്ങളിൽ നിന്നാണെന്നും, ഉപയോക്താക്കൾ തങ്ങളുടെ സെർച്ച് എഞ്ചിൻ തെരഞ്ഞെടുക്കുന്നത് ഏറ്റവും മികച്ച ഏത് എന്നതിന്റെ അടിസ്ഥാനത്തിൽ ആണെന്നും, ഗുണ നിലവാരം മെച്ചപ്പെടുത്താൻ മാത്രമാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഗൂഗിളിൻ്റെ അഭിഭാഷകർ അവകാശപ്പെട്ടു. സമാനമായ കേസുകൾക്ക് യൂറോപ്പിൽ, ഗൂഗിളിന്റെ മേൽ ഇതിനോടകം തന്നെ വലിയ പിഴകൾ ചുമത്തിയിട്ടുണ്ട്.
content sumary; google’s online search monopoly is illegal, US judge rules k k k k k k k k k k k k k k k k k k k kk k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k