കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഒരു പ്രാദേശിക കോടതിയിൽ പ്യൂണായി ജോലി നോക്കുകയാണ് 23 കാരനായ പ്രഭു ലക്ഷ്മികാന്ത് ലോകരെ. പത്താം ക്ലാസ് മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് 2024 ഏപ്രിൽ 22-ന് പ്യൂൺ റിക്രൂട്ട്‌മെൻ്റ് പരീക്ഷയുടെ അന്തിമ മെറിറ്റ് ലിസ്റ്റ് സർക്കാർ പുറത്ത് വിട്ടത്. പരീക്ഷയിൽ 99.7 ശതമാനം മാർക്ക് നേടിയ പ്രഭു ലക്ഷ്മികാന്ത് ഈ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ ജോലിയിൽ പ്രവേശിക്കുന്നത്. government employee illiteracy
എന്നാൽ ഉന്നത വിജയം കരസ്ഥമാക്കി പത്താം തരാം പൂർത്തിയാക്കിയ പ്യൂണിന് എഴുതാനും വായിക്കാനും പോലും അറിയില്ലെന്ന വസ്തുത ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. ആരോപണത്തെ തുടർന്ന് പ്യൂണിനെതിരെ അന്വേഷണവും ഊർജിതമാക്കി. വാർത്ത പുറത്തുവന്നതോടെ പ്യൂൺ, പ്രാദേശിക കോടതി ജഡ്ജിയുടെ നിരീക്ഷണത്തിന് കീഴിലായിരുന്നു.
ഇഷാനും പഠിക്കട്ടെ പൊതു വിദ്യാലയത്തില്‍
പ്രഭു ലക്ഷ്മികാന്നതിന്റെ അക്കാദമിക് റെക്കോർഡ് അന്വേഷിക്കാൻ ജഡ്ജി ഒടുവിൽ പോലീസിൽ ഒരു സ്വകാര്യ പരാതിയും നൽകിയിരുന്നു. ഏപ്രിൽ 26-നാണ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. ഏഴാം ക്ലാസിലെ പരീക്ഷക്ക് ശേഷം നേരിട്ട് പത്താം ക്ലാസ് പരീക്ഷ എഴുതുകയായിരുന്നു ഇയാൾ. എഫ്ഐആറിൽ പറയുന്നതനുസരിച്ച് ലക്ഷിമികാന്ത് 625ൽ 623 മാർക്കും കരസ്ഥമാക്കിയിരുന്നു. എന്നാൽ ഇത്രയും ഉയർന്ന അക്കാദമിക് വിജയം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന് കന്നഡ, ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഭാഷകൾ വായിക്കാനോ എഴുതാനോ അറിയില്ല. ലക്ഷ്മികാന്ത് നേടിയെന്ന് പറയുന്ന ഈ അക്കാദമിക് യോഗ്യതകളിൽ ഗുരുതരമായ സംശയങ്ങളാണ് ഇതോടെ ഉയരുന്നത്. government employee illiteracy
മറ്റ് ഉദ്യോഗാർത്ഥികളും സമാനമായ മാർഗങ്ങളിലൂടെ സർക്കാർ ജോലി നേടിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ജഡ്ജി ഉത്തരവിട്ടു. ലക്ഷ്മികാന്തിന്റെ പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസിലെ കൈയക്ഷരം പരിശോധിച്ച് താരതമ്യം ചെയ്യാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന മാർക്കോടെ പാസ്സാകുന്ന ഒട്ടനവധി പേരാണ് സർക്കാർ ജോലിക്ക് വേണ്ടി കാത്തിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ വ്യാജ മാർക്ക് ലിസ്റ്റ് ഉള്ള വ്യക്തികൾ സർക്കാർ ജോലി നേടുമ്പോൾ അർഹരായ ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ മെറിറ്റ് ലിസ്റ്റിൽ തന്നെ കുടുങ്ങി കിടക്കുന്ന സാഹചര്യമാണ്. വഞ്ചനാപരമായ അക്കാദമിക് നേട്ടങ്ങളിലൂടെ ജോലിക്ക് പ്രവേശിക്കുന്നവർ മെറിറ്റുള്ള മറ്റു വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ജഡ്ജി പ്രത്യേകം പരാമർശിച്ചു.
ഡൽഹി വിദ്യാഭ്യാസ ബോർഡ് നടത്തിയ 2017-18 ലെ പത്താം ക്ലാസ് പരീക്ഷയാണ് താൻ എഴുതിയതെന്ന് ലക്ഷ്മികാന്ത് വാദിച്ചു. താൻ ഒരു സ്വകാര്യ ഉദ്യോഗാർത്ഥി ആയാണ് പരീക്ഷയിൽ പങ്കെടുത്തതെന്നും ഇയ്യാൾ അവകാശപ്പെട്ടു. കർണാടകയിലെ ബഗലകോട്ട് ജില്ലയിലെ ഒരു സ്ഥാപനത്തിലാണ് പരീക്ഷ നടന്നതെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്.
Content summary; A government employee with 99.7% marks in the Class 10 exam doesn’t know how to read or write.