പ്ലാസ്റ്റിക് കുപ്പത്തൊട്ടിയായി പസഫിക് സമുദ്രം

നോര്‍ത്ത് പസഫിക് ഗാര്‍ബേജ് പാച്ച് എന്നറിയപ്പെടുന്ന പ്രദേശത്ത് കടുത്ത മലനീകരണം നടക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്

പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണം ഭയാനകമായ വിധത്തില്‍ വര്‍ദ്ധിക്കുന്നു. എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വലിപ്പമേറിയ പ്ലാസ്റ്റിക് വസ്തുക്കള്‍ സമുദ്രത്തില്‍ കുമിഞ്ഞ് കൂടുകയാണ്. നോര്‍ത്ത് പസഫിക് ഗാര്‍ബേജ് പാച്ച് എന്നറിയപ്പെടുന്ന പ്രദേശത്ത് കടുത്ത മലനീകരണം നടക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പസഫിക് സമുദ്രത്തിലെ ഹവായിക്കും കാലിഫോണിയക്കും ഇടയില്‍ സമുദ്രാവശിഷ്ടങ്ങള്‍ കാണപ്പെടുന്ന പ്രദേശമാണ് നോര്‍ത്ത് പസഫിക് ഗാര്‍ബേജ് പാച്ച്.

വര്‍ഷങ്ങള്‍ കഴിയുന്തോറും പസഫിക് സമുദ്രത്തില്‍ അടിഞ്ഞ് കൂടുന്ന മാലിന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായി പസഫിക് സമുദ്രം മാറികൊണ്ടിരിക്കുന്നു. ഇത് പ്രദേശത്തെ ആവാസവ്യവസ്ഥക്കും കാര്‍ബണ്‍ സൈക്കിളിനും വലിയ ഭീഷണിയാണ്.

സമുദ്ര മലിനീകരണം തടയാനും പസഫിക്കിലെ പ്ലാസ്റ്റിക് നീക്കം ചെയ്യാനുമായി ആരംഭിച്ച ഓഷ്യന്‍ ക്ലീനപ് ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണത്തില്‍ 2015 നും 2022നുമിടയില്‍ നോര്‍ത്ത് പസഫിക് ഗാര്‍ബേജ് പാച്ചിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് 2.9 കിലോഗ്രാമില്‍ നിന്നും 14.2 കിലോഗ്രാമായി വര്‍ദ്ധിച്ചതായി കണ്ടെത്തി. മാലിന്യങ്ങള്‍ കണ്ടെത്തിയ ഹോട്ട്‌സ്‌പോട്ടുകള്‍ 2015ല്‍ ഒരു ദശലക്ഷമായിരുന്നെങ്കില്‍ 2022ല്‍ അത് പത്ത് ദശലക്ഷമായി വര്‍ദ്ധിച്ചു. അപര്യാപ്തമായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണമാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൂടാന്‍ കാരണമായതെന്ന് പ്രമുഖ എഴുത്തുകാരന്‍ ലോറന്റ് ലെബോര്‍ട്ടന്‍ പറയുന്നു. പസഫിക് സമുദ്രത്തിലൂടെ ഒഴുകി നടക്കുന്ന മാലിന്യങ്ങളില്‍ 74 മുതല്‍ 96 ശതമാനവും വിദേശ സ്രോതസ്സുകളില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. ഇത് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വ്യാപകമായ പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. മൈക്രോപ്ലാസ്റ്റിക് മുതല്‍ മാക്രോപ്ലാസ്റ്റിക് വരെ എല്ലാത്തരം പ്ലാസ്റ്റിക്കുകളുടെയും വലുപ്പത്തിലും ഗണ്യമായ വര്‍ദ്ധനവ് അവരുടെ കണ്ടെത്തലുകളില്‍ കാണിക്കുന്നു. സമുദ്രത്തിനും ജലജീവികള്‍ക്കും ഹാനികരമായേക്കാവുന്ന അഞ്ച് മില്ലിമീറ്ററില്‍ താഴെ നീളമുള്ള ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. അഞ്ച് മില്ലിമീറ്ററില്‍ കൂടുതലുള്ള പ്ലാസ്റ്റിക് കഷ്ണങ്ങളെ മാക്രോപ്ലാസ്റ്റിക്കുകള്‍ എന്നും പറയുന്നു.

കടല്‍ജീവികളുടെ ആവാസവ്യവസ്ഥയെ തകരാറിലാക്കുന്ന രീതിയിലാണ് പ്ലാസ്റ്റിക്കുകള്‍ അടിഞ്ഞ് കൂടിയിരിക്കുന്നത്. കടല്‍ ജീവജാലങ്ങളുടെ എണ്ണത്തിനേക്കാളും കൂടുതല്‍ പസഫിക് സമുദ്രത്തിലുള്ളത് പ്ലാസ്റ്റിക് വസ്തുക്കളാണ്. ഇത് സൂപ്ലാങ്ക്ടണ്‍ ഗ്രേസിങ്ങ് (ജലത്തിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന സൂപ്ലാങ്ക്ടണ്‍ എന്ന ചെറിയ ജീവികള്‍ മറ്റ് ജീവികളെ ഭക്ഷിക്കുന്ന പ്രക്രിയയാണ് സൂപ്ലാങ്ക്ടണ്‍ ഗ്രേസിങ്ങ്) പോലുള്ളവയെ സാരമായി ബാധിക്കുന്നു. പല ജീവികളുടെയും ശ്വസനത്തെ ഈ പ്ലാസ്റ്റിക് കൂമ്പാരം തടസ്സപ്പെടുത്തുന്നു. മാത്രമല്ല പ്ലാസ്റ്റിക് ഭക്ഷിച്ച് ചത്ത കടല്‍ ജീവികള്‍ തീരപ്രദേശത്ത് അടിയുന്നത് നിത്യസംഭവമാണ്. ഗൗരവമായ ഒരു പാരിസ്ഥിതിക പ്രശ്‌നമായാണ് ഇതിനെ പഠനം ഉയര്‍ത്തിക്കാട്ടുന്നത്.

പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കേണ്ടത് അടിയന്തിരമായ ആവശ്യകതയാണെന്നും നിയമനിര്‍മാതാക്കള്‍ അതിന് മുന്‍ഗണന നല്‍കണമെന്നും ലോറന്റ് ലെബോര്‍ട്ടന്‍ പറയുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദീര്‍ഘകാല ആഘാതങ്ങളെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ഈ പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുമുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ഈ പഠനം.  Great Pacific Garbage Patch, world’s largest ocean waste, major environmental crisis 

Content Summary; Great Pacific Garbage Patch,  world’s largest ocean waste makes major environmental crisis

This post was last modified on November 21, 2024 1:19 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment