July 17, 2026 |
Share on

അംബേദ്കര്‍ പ്രതിമയ്ക്കായി ഗുജറാത്തില്‍ അടിവസ്ത്രം മാത്രമിട്ട് ദളിതരുടെ പ്രതിഷേധം

അഴിമുഖം പ്രതിനിധി ഗുജറാത്ത് സര്‍വകലാശാല ക്യാമ്പസില്‍ ഡോ.ബി ആര്‍ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനാ പ്രവര്‍ത്തകര്‍ അടിവസ്ത്രം മാത്രമിട്ട് പ്രതിഷേധിച്ചു. സര്‍വകലാശാലയിലെ ലോ ഭവന് അംബേദ്കറുടെ പേരിടണമെന്നും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജിഗ്നേഷ് മേവാനി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ അഹമ്മദാബാദിലെ വിജയ് ക്രോസ് റോഡിലായിരുന്നു പ്രതിഷേധം. 100 ആര്‍ഡിഎഎം പ്രവര്‍ത്തകര്‍ ഏറെ നേരെ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സര്‍വകലാശാല അധികൃതരുമായി കഴിഞ്ഞയാഴ്ച സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ […]

അഴിമുഖം പ്രതിനിധി

ഗുജറാത്ത് സര്‍വകലാശാല ക്യാമ്പസില്‍ ഡോ.ബി ആര്‍ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനാ പ്രവര്‍ത്തകര്‍ അടിവസ്ത്രം മാത്രമിട്ട് പ്രതിഷേധിച്ചു. സര്‍വകലാശാലയിലെ ലോ ഭവന് അംബേദ്കറുടെ പേരിടണമെന്നും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജിഗ്നേഷ് മേവാനി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ അഹമ്മദാബാദിലെ വിജയ് ക്രോസ് റോഡിലായിരുന്നു പ്രതിഷേധം.

100 ആര്‍ഡിഎഎം പ്രവര്‍ത്തകര്‍ ഏറെ നേരെ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സര്‍വകലാശാല അധികൃതരുമായി കഴിഞ്ഞയാഴ്ച സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ആര്‍ഡിഎഎം പറയുന്നു. പല മതനേതാക്കളുടേയും പ്രതിമ സ്ഥാപിക്കാന്‍ സര്‍വകലാശാലയ്ക്ക് നീക്കമുള്ളപ്പോളാണ് അംബേദ്കര്‍ പ്രതിമ സ്ഥാപിക്കാതിരിക്കുന്നതെന്ന് ആര്‍ഡിഎഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. 25 പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.          

Tags:

Leave a Reply

Your email address will not be published. Required fields are marked *

×