June 14, 2026 |
Share on

ഗുഡ്ഗാവില്‍ ബാങ്കില്‍ ക്യൂ നിന്ന മദ്ധ്യവയസ്‌കയുടെ 1.83 ലക്ഷം രൂപ മോഷ്ടിച്ചു

അഴിമുഖം പ്രതിനിധി ഹരിയാനയിലെ ഗുഡ്ഗാവില്‍ ബാങ്കില്‍ ക്യൂ നിന്ന മദ്ധ്യവയസ്‌കയുടെ 1.83 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു. ഗുഡ്ഗാവിലെ മദന്‍പുരിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലാണ് സംഭവം. നിര്‍മ്മലാ ദേവി (50) എന്ന സ്ത്രീയുടെ പണമാണ് അപഹരിക്കപ്പെട്ടത്. കുടുംബത്തിലെ മറ്റ് പലരുടേയും പണം കൂടി നിക്ഷേപിക്കാനും നോട്ട് മാറ്റാനുമാണ് നിര്‍മലാ ദേവി ബാങ്കിലെത്തിയത്. നിര്‍മ്മലാ ദേവിയുടെ കയ്യിലുണ്ടായിരുന്ന പണമിട്ട് വച്ചിരുന്ന തുണി സഞ്ചി പിടിച്ച് പറിച്ച് മോഷ്ടാവ് കടന്നുകളയുകയായിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമിയെ പിടികൂടാനായില്ല. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ […]

അഴിമുഖം പ്രതിനിധി

ഹരിയാനയിലെ ഗുഡ്ഗാവില്‍ ബാങ്കില്‍ ക്യൂ നിന്ന മദ്ധ്യവയസ്‌കയുടെ 1.83 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു. ഗുഡ്ഗാവിലെ മദന്‍പുരിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലാണ് സംഭവം. നിര്‍മ്മലാ ദേവി (50) എന്ന സ്ത്രീയുടെ പണമാണ് അപഹരിക്കപ്പെട്ടത്. കുടുംബത്തിലെ മറ്റ് പലരുടേയും പണം കൂടി നിക്ഷേപിക്കാനും നോട്ട് മാറ്റാനുമാണ് നിര്‍മലാ ദേവി ബാങ്കിലെത്തിയത്.

നിര്‍മ്മലാ ദേവിയുടെ കയ്യിലുണ്ടായിരുന്ന പണമിട്ട് വച്ചിരുന്ന തുണി സഞ്ചി പിടിച്ച് പറിച്ച് മോഷ്ടാവ് കടന്നുകളയുകയായിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമിയെ പിടികൂടാനായില്ല. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×