ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ ആറുവയസ്സുകാരിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തെ എതിർത്തതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂൾ പ്രിൻസിപ്പൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ മൃതദേഹം സ്കൂൾ കോമ്പൗണ്ടിലും ബാഗും ചെരുപ്പും ക്ലാസ് മുറിക്ക് സമീപവും ഉപേക്ഷിച്ചു. 55 കാരനായ ഗോവിന്ദ് നട്ടിനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. principal kills girl 6 for resisting rape dumps body on school compound.
പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ആറ് വയസുകാരിയുടെ മൃതദേഹം സ്‌കൂൾ പരിസരത്ത് നിന്ന് വ്യാഴാഴ്ച വൈകുന്നേരം കണ്ടെത്തിയതായി മുതിർന്ന പോലീസ് ഓഫീസർ രാജ്ദീപ് സിംങ് ജാല പറഞ്ഞു. ശ്വാസം മുട്ടി മരിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുക്കുകയും 10 അംഗ അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. എല്ലാ ദിവസവും പ്രിൻസിപ്പൽ ഗോവിന്ദ് നട്ടിനൊപ്പമാണ് മകൾ സ്‌കൂളിൽ പോയിരുന്നതെന്നും അന്നും പതിവ് പോലെ അയാൾക്കൊപ്പം തന്നെയാണ് പോയതെന്നും പെൺകുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. എന്നാൽ താൻ എന്നത്തെയും പോലെ പെൺകുട്ടിയെ സ്‌കൂളിൽ അൽപം ജോലികൾ ഉണ്ടായിരുന്നത് തീർക്കാനായി പോയിരുന്നുവെന്ന് ഗോവിന്ദ് വ്യക്തമാക്കി. principal kills girl 6 for resisting rape dumps body on school compound.
എന്നാൽ പോലീസ് ഇതിന് ചെവി നൽകിയില്ല. ഗോവിന്ദ് നാട്ടിൻ്റെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ പരിശോധിച്ചപ്പോൾ സംഭവദിവസം ഗോവിന്ദ് വൈകിയാണ് സ്‌കൂളിലെത്തിയതെന്ന് കണ്ടെത്തി. ഇതിനു പിന്നാലെയുള്ള ചോദ്യം ചെയ്യലിലാണ് പ്രിൻസിപ്പൽ ക്രൂരമായി കുറ്റം സമ്മതിച്ചത്.
“രാവിലെ 10.20ന് അയാൾ പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി. അമ്മ അവളെ പ്രിൻസിപ്പലിൻ്റെ കാറിൽ കയറ്റാൻ സഹായിച്ചു, യാത്രയാക്കി, പക്ഷേ അവൾ സ്‌കൂളിൽ എത്തിയില്ല. സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അവൾ സ്കൂളിലെത്തിയില്ല എന്ന വിവരം ശെരിവക്കുന്നു. സ്‌കൂളിലേക്കുള്ള വഴിയിൽ, പ്രിൻസിപ്പൽ അവളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു, അവൾ നിലവിളിക്കാൻ തുടങ്ങി, പെൺകുട്ടിയുടെ നിലവിളി തടയാൻ അയൾ അവളെ ശ്വാസം മുട്ടിച്ചു. സ്‌കൂളിലെത്തിയ പ്രിൻസിപ്പൽ പെൺകുട്ടിയുടെ മൃതദേഹം കാറിൽ ഉപേക്ഷിച്ച് വാഹനം പൂട്ടിയിട്ട ശേഷം സാധാരണ പോലെ തന്റെ ജോലിയിൽ മുഴുകി. വൈകിട്ട് 5 മണിയോടെ, അയാൾ മൃതദേഹം സ്കൂൾ കെട്ടിടത്തിന് പിന്നിൽ വലിച്ചെറിയുകയും സ്കൂൾ ബാഗും ഷൂസും അവളുടെ ക്ലാസ് മുറിക്ക് പുറത്ത് ഉപേക്ഷിക്കുകയും ചെയ്തു. ആദ്യം പ്രതി ഇത് നിഷേധിച്ചെങ്കിലും സാങ്കേതിക വിശകലനത്തിന് ശേഷം കുറ്റം സമ്മതിച്ചു.” പോലീസ് വ്യക്തമാക്കി.
ഗോവിന്ദ് നാട്ടിനെതിരെ ഭാരതീയ ന്യായ് സൻഹിത, പോക്‌സോ എന്നീ നിയമങ്ങൾ പ്രകാരം കർശനമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്, സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. ഞങ്ങൾ മൂന്ന് ദിവസമായി ഇതിന് പിന്നാലെയാണ്. കുറ്റവാളിയെ ഇപ്പോൾ അറസ്റ്റ് ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ നടപടിയെടുക്കും.” സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോർ പ്രതികരിച്ചു.
content summary; Gujarat dahod principal kills girl 6 for resisting rape dumps body on school compound.