ഇന്ത്യയിലെ എച്ച്എംപിവി കേസുകളുടെ ആകെ എണ്ണം മൂന്നായി ഉയര്‍ന്നു. കര്‍ണാടകയില്‍ രണ്ട് കേസും ഗുജറാത്തില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരു കുഞ്ഞിനാണ് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.hmpv gujarat
ചൈനയില്‍ അണുബാധയുടെ വര്‍ദ്ധനവ് തെളിയിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. രാജസ്ഥാനിലെ ദുംഗര്‍പൂര്‍ സ്വദേശിയെ അണുബാധയെ തുടര്‍ന്ന് ഡിസംബര്‍ 24 ന് അഹമ്മദാബാദിലെ ചന്ദ്‌ഖേഡ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പരിശോധനകള്‍ക്ക് ശേഷം,കുഞ്ഞിന് എച്ച്എംപിവി പോസിറ്റീവ് ആണെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യ ഇന്‍ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഭവിന്‍ സോളങ്കി വ്യക്തമാക്കി.ഇന്ത്യയിലുള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി ഇതിനകം ചര്‍ച്ചയായി. അതുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകാരോഗ്യസംഘടന ചൈനയിലെ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും.
എല്ലാ വിധ സംവിധാനങ്ങളിലൂടെയും എച്ച്എംപിവിയുടെ വ്യാപനം രാജ്യത്ത് നിരീക്ഷിക്കുന്നുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു.
രാജ്യത്തുടനീളം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്നും ആവശ്യമെങ്കില്‍ പൊതുജനാരോഗ്യ നടപടികള്‍ ഉടനടി ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി..hmpv gujarat
content summary; Gujarat has reported a suspected third case of HMPV, a respiratory virus that can cause mild to severe symptoms