UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഫാറ്റ് കൂടുന്നത് മനസിലാക്കി പ്രമേഹസാധ്യത മുന്‍കൂട്ടി അറിയാം

325,153 പേരിലായിരുന്നു പഠനം. Visceral fat കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.

                       

സ്വീഡനിലെ ഉപ്പ്‌സലാ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഫാറ്റ് കൂടുന്നതെന്നു മനസ്സിലായാല്‍ പ്രമേഹസാധ്യത മുന്‍കൂട്ടിക്കണ്ട് മുന്‍കരുതലെടുക്കാം എന്ന് കണ്ടെത്തി. 325,153 പേരിലായിരുന്നു പഠനം. Visceral fat കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എത്രത്തോളം ഇത് ശരീരത്തില്‍ സംഭരിച്ചിട്ടുണ്ട് എന്നത് എംആര്‍ഐ, സിടി സ്‌കാന്‍, Dual-energy X-ray absorptiometry എന്നിവയിലൂടെ മാത്രമാണ് കണ്ടെത്താന്‍ സാധിക്കുക. ഇതിനു ചെലവു കൂടുതലുമാണ്.

രക്തസമ്മര്‍ദം, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവയ്‌ക്കെല്ലാം ഈ ഫാറ്റ് കാരണമാകാം. എന്നാല്‍ പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് ഇതുമൂലം കൂടുതല്‍ പ്രശ്‌നമുണ്ടാകുന്നതെന്നു ഗവേഷകര്‍ പറയുന്നു.കുടലിനും വയറ്റിലെഅവയവങ്ങള്‍ക്കു ചുറ്റുമായി അടിഞ്ഞു കൂടുന്ന ഫാറ്റിനെയാണ് Visceral fat എന്ന് പറയുന്നത്. ഇത് ടൈപ്പ് 2ഡയബറ്റിസിനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നുവെന്നു ഗവേഷകര്‍ പറയുന്നു; പ്രത്യേകിച്ച് സ്ത്രീകളില്‍.

എന്നാല്‍ ടെപ്പ് 2 ഡയബറ്റിസ് തന്നെയാണ് ഏറ്റവും അപകടകാരി.ചില ജീനുകള്‍ വഴി ഒരാളില്‍ Visceral fat കൂടുതല്‍ അടിയാനുള്ള സാധ്യതയും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ ഫാറ്റ് കൂടുതലില്ല എന്നു കരുതുന്നവരില്‍ പോലും Visceral fat കൂടുതലുണ്ടാകാമെന്നു ഗവേഷകര്‍ പറയുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍