സമയം ലാഭിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്, അതിനുള്ള എളുപ്പവഴികളും നമ്മള്‍ തേടുകയും ചെയ്യും. ഭക്ഷണം ഒന്നിലധികം തവണ ചൂടാക്കലിന്റെ ഉദ്ദേശവും അതൊക്കെ തന്നെ. എന്നാല്‍ ശരീരത്തില്‍ എത്തുന്ന ഈ ഭക്ഷണം വിഷമയമായി പ്രവര്‍ത്തിക്കും എന്ന് അറിയാമോ? ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കുന്നത് വിഷമയമായ പുക ഉയരാന്‍ കാരണമാകുമെന്നും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നുമുള്ള ദോഷങ്ങള്‍ ചിലര്‍ക്കറിയാം. എങ്കിലും ദിവസവും ഇവ ചൂടാക്കി കഴിച്ചു കൊണ്ടേയിരിക്കും. എല്ലാ ഭക്ഷണവും ഈ ചൂടാക്കല്‍ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും ചിലത് തീര്‍ത്തും ഒഴിവാക്കേണ്ടത് തന്നെയാണ്. അവ ഇനി പറയുന്നു:
1. ചിക്കന്‍
പ്രോട്ടീനിന്റെ കലവറയാണ് ചിക്കന്‍. പക്ഷെ ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ പ്രോട്ടീന്‍ സംയുക്തങ്ങള്‍ വിഘടിക്കും. വയറിനാണ് ഇതു കാരണം പ്രശ്‌നം ഉണ്ടാവുക. ദഹനത്തിന് തടസം നേരിടും. എത്രയധികം ചൂടാക്കുന്നുവോ അത്രയും വ്യത്യാസം രുചിയിലും ഗുണത്തിലും ഉണ്ടാകും.
ചൂടാക്കുന്നതിന് പകരം അധികം വന്ന ചിക്കന്‍ സാലഡിലോ സാന്‍വിച്ചിലോ ചേര്‍ത്ത് മറ്റൊരു രുചി പരീക്ഷിക്കാം. ഇനി, ഒരു തവണ ചൂടാക്കിയേ തീരു എങ്കില്‍ ചെറിയ ഫ്‌ളെയിമില്‍ ചൂടാക്കുക.
2. ഉരുളക്കിഴങ്ങ്
ചൂടാക്കലിന്റെ പ്രധാന ഇരയാണ് ഉരുളക്കിഴങ്ങ്. കഴിവതും എല്ലാ ദിവസവും നമ്മുടെ തീന്‍മേശയില്‍ ഇടം പിടിക്കാറുണ്ട് ഉരുളക്കിഴങ്ങ് വിഭവങ്ങള്‍. ആ ശീലം തന്നെ ശരീരത്തിന് പ്രശ്‌നമാണ്.
ആവര്‍ത്തിച്ച് ചൂടാക്കരുത്: അന്നജമാണ് ഉരുളക്കിഴങ്ങിന്റെ മേന്മ. ശരീരത്തിന് ധാരാളമായി വേണ്ടതാണ് അന്നജത്തിന്റെ സാന്നിധ്യം. ചൂടാക്കുന്നത് ബോട്ടു ലിസം ( Botulism) എന്ന അപൂര്‍വ്വ ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമാകും. മൈക്രോ വേവില്‍ ചൂടാക്കിയാല്‍ ബാക്ടീരിയ നശിക്കും. പക്ഷെ, ഭക്ഷ്യവിഷബാധ ഉണ്ടായേക്കും.
ചൂടാക്കുന്നതിന് പകരം പരന്ന പാത്രത്തില്‍ വീണ്ടും പാകം ചെയ്‌തെടുക്കുക. എണ്ണ അധികം പിടിക്കാതെ രക്ഷനേടാം.
3.ചീര
പൊപ്പോയ്ക്കും (കാര്‍ട്ടൂണ്‍ കഥാപാത്രം) മലയാളിക്കും ചങ്കാണ് ചീര. പക്ഷെ, അനിയന്ത്രിതമായ ചൂടാക്കി കഴിക്കുന്ന ചീര ‘ചങ്കിന് പണി തരും’.
ചൂടാക്കരുത്: നൈട്രേറ്റിന്റെ സംഭരണമാണ് ചീരയുടെ പ്രത്യേകത. ചൂടാകുമ്പോള്‍ കാര്‍സിനോജനിക് ആയി മാറും ഇവ.
പ്രതിവിധി: ഒരിക്കല്‍ ചൂടാക്കിയാല്‍, ചൂട് ഒഴിവായ ശേഷം കഴിക്കുക. നൈ ട്രൈറ്റ് സാന്നിധ്യം നിലനിര്‍ത്താന്‍ 5°C താഴെ ഊഷ്മാവാണ് വേണ്ടത്.
4. എണ്ണ
സര്‍വ്വസാധാരണമാണ് എണ്ണ ചൂടാക്കല്‍. പപ്പടം പൊള്ളിച്ച ബാക്കി എണ്ണയില്‍ മീന്‍ വറക്കും! പൂരി തയ്യാറാക്കി ബാക്കിയായ എണ്ണയില്‍ പപ്പടം വറുക്കും! ചെറിയ ലാഭം എണ്ണയിലും വലിയ നഷ്ടം ശരീരത്തിനുമായിരിക്കും ഫലം.
എണ്ണ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ അതില്‍ നിന്ന് ഉയരുന്ന വിഷമയമായ പുക ശ്വാസകോശത്തിന് വരെ പ്രശ്‌നമുണ്ടാകും.
പ്രതിവിധി: ബാക്കിയായ എണ്ണ ഉപേക്ഷിക്കുക എന്നതാണ്. അതൊരു നഷ്ടമല്ല, ലാഭമാണ്.
5. ബീറ്റ്‌റൂട്ട്
ആവര്‍ത്തിച്ച് ചൂടാക്കരുത്. കാരണം ചീര പോലെ നൈട്രേറ്റ് ദായകമാണ് ബീറ്റ്‌റൂട്ട്. ചീര ആവര്‍ത്തിച്ച് ചൂടാക്കുന്ന അതേ ദോഷഫലങ്ങള്‍. കൂടാതെ, വയര്‍ വേദനയും ഉണ്ടാവും
6. അരി/ചോറ്
അരി അടുപ്പില്‍ ചൂടാക്കിയാലും മൈക്രോ വേവില്‍ ചൂടാക്കുന്ന അത്ര ദോഷമില്ലന്നാണ് വിദഗ്ധര്‍ പറയുന്നത്.
ദോഷഫലങ്ങള്‍: അരിയിലുണ്ടായിരുന്ന ബാക്ടീരിയ അതിജീവിക്കാന്‍ മാത്രമെ ഒന്നിലധികം തവണ ചൂടാക്കുന്നത് ഉപകരിക്കുകയുള്ളു. വീണ്ടും സാധാരണ ഊഷ്മാവിലേക്ക് എത്തുമ്പോള്‍ ബാക്ടീരിയ ഇരട്ടിക്കും. ഛര്‍ദ്ദി മുതല്‍ ഡയേറിയ വരെ ഉണ്ടായേക്കാം!
പ്രതിവിധി: ചൂടാക്കുന്നതിന് പകരം വെള്ളത്തില്‍ തിളപ്പിച്ച് എടുക്കുക. അധിക സമയം തിളക്കാതെയും ശ്രദ്ധിക്കുക.
7. മുട്ട
പ്രോട്ടീന്‍ പവര്‍ ഹൗസ് ആയ മുട്ട ഒറ്റതവണയേ ചൂടാക്കാന്‍ പാടുള്ളൂ. കാരണം ആദ്യത്തെ ചൂടാക്കല്‍ തന്നെ പ്രോട്ടീനിന്റെ സാന്നിധ്യം കുറയ്ക്കും. അധികമായി വേവിച്ചെടുക്കുന്നത്, ഗുണമില്ലാത്ത ഒന്നാക്കി മുട്ടയെ മാറ്റും.
ചൂടാക്കുന്നതിന് പകരം, ചിക്കന്‍ അധികമായാല്‍ ചെയ്യുന്നത് പോലെ, ഗ്രീന്‍ സാലഡിനൊപ്പമോ മറ്റോ ചേര്‍ത്ത് വിഭവമാക്കി മുട്ടയെ മാറ്റിയെടുക്കാം.
https://www.azhimukham.com/explainer-toxic-content-fish-in-kerala/
നഷ്ടമായ ശബ്ദത്തിന് പകരം പുതിയതായി നിര്‍മ്മിച്ച ശബ്ദവുമായി റേഡിയോ ജേണലിസ്റ്റ്!