July 07, 2026 |
Share on

വിഎം സുധീരനെതിരെ ഹൈക്കോടതി; കെ പി സി സി അധ്യക്ഷ പദം ഭരണഘടന പദവിയോ?

അഴിമുഖം പ്രതിനിധി കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരേ ഹൈക്കോടതിയുടെ പരാമര്‍ശം. കെപിസിസി പ്രസിഡന്റ് എന്നത് ഭരണഘടനയ്ക്കു മുകളിലെ ശക്തിയാകരുതെന്നു ഹൈക്കോടതി പറഞ്ഞു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിനു ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ താക്കീത്. കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലറിനെ തുടര്‍ന്നാണു തങ്ങള്‍ക്കു ലൈസന്‍സ് നല്‍കാത്തതെന്ന ഹര്‍ജിക്കാരൻറെ  വാദം മുഖവിലയ്‌ക്കെടുത്തുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഹോട്ടലിനു രണ്ടാഴ്ചയ്ക്കകം ബാര്‍ ലൈസന്‍സ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലര്‍ അനുസരിക്കാനുള്ള ബാധ്യത നഗരസഭയ്ക്കില്ലെന്നും കോടതി പറഞ്ഞു.  അഴിമുഖം ഡെസ്ക്More […]

അഴിമുഖം പ്രതിനിധി

കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരേ ഹൈക്കോടതിയുടെ പരാമര്‍ശം. കെപിസിസി പ്രസിഡന്റ് എന്നത് ഭരണഘടനയ്ക്കു മുകളിലെ ശക്തിയാകരുതെന്നു ഹൈക്കോടതി പറഞ്ഞു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിനു ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ താക്കീത്.

കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലറിനെ തുടര്‍ന്നാണു തങ്ങള്‍ക്കു ലൈസന്‍സ് നല്‍കാത്തതെന്ന ഹര്‍ജിക്കാരൻറെ  വാദം മുഖവിലയ്‌ക്കെടുത്തുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഹോട്ടലിനു രണ്ടാഴ്ചയ്ക്കകം ബാര്‍ ലൈസന്‍സ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലര്‍ അനുസരിക്കാനുള്ള ബാധ്യത നഗരസഭയ്ക്കില്ലെന്നും കോടതി പറഞ്ഞു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×