January 18, 2025 |
Share on

ഗര്‍ഭിണികള്‍ക്കായുള്ള മെഡിക്കല്‍ കിടക്കകള്‍ക്ക് നികുതി ബാധകമെന്ന് ഹൈക്കോടതി

സെക്ഷന്‍ 4(2) ഇ പ്രകാരം ഭക്ഷണത്തിനുള്ള ചാര്‍ജ്, മരുന്നിനുള്ള ചാര്‍ജ് എന്നിവയെ മാത്രമേ നികുതി നല്‍കുന്നവയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയൂവെന്നും മെഡിക്കല്‍ കിടക്കകള്‍ അതില്‍ ഉള്‍പ്പെടില്ലെന്നും കോടതി പറഞ്ഞു

ഗര്‍ഭിണികള്‍ക്കായി നല്‍കുന്ന അത്യാധുനിക മെഡിക്കല്‍ കിടക്കകള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. 1976ലെ കേരള ടാക്സ് ഓണ്‍ ലക്ഷ്വറീസ് ആക്ട് പ്രകാരമാണ് ഇത് നടപ്പാക്കുക. ആശുപത്രികളിലെ താമസസൗകര്യങ്ങള്‍ സംബന്ധിച്ച ആഡംബര രീതികള്‍ക്കാണ് ഇത്തരത്തില്‍ നികുതി ചുമത്തുന്നത്.high court luxury tax sophisticated medical beds

സ്പെഷ്യലൈസിഡ് മെറ്റേണിറ്റി കെയര്‍ നല്‍കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ക്രാഡില്‍ കാലിക്കറ്റ് മെറ്റേണിറ്റി കെയര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന അത്യാധുനിക മെഡിക്കല്‍ കിടക്കകള്‍ മികച്ച പ്രസവ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ അതിന് നികുതി ഏര്‍പ്പെടുത്തില്ലെന്നും കാലിക്കറ്റ് മെറ്റേണിറ്റി കെയര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ആശുപത്രി മുറികളില്‍ താമസിക്കുമ്പോള്‍ അമ്മമാര്‍ക്ക് അവിടത്തെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ഹര്‍ജിക്കാരന്‍ പരാമര്‍ശിക്കുന്ന കിടക്കകള്‍ ഇല്ലാതെയും അമ്മമാര്‍ക്ക് പ്രസവിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് ഹരിശങ്കര്‍ മേനോന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ മെഡിക്കല്‍ കിടക്കകള്‍ക്ക് ആഡംബര നികുതി നല്‍കണമെന്ന് കോടതി നിരീക്ഷിച്ചു.

High court

High court, Kerala 

ഹര്‍ജിക്കാരന് നാല് സ്യൂട്ട് റൂമുകളും 18 ഡീലക്സ് റൂമുകളുമുണ്ട്. അവയെല്ലാം 1976 ലെ ആഡംബര നികുതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. പ്രത്യേക വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍ക്കും അമ്മമാര്‍ക്കും ഈ മുറികള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക തുക ഈടാക്കാറുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ കിടക്കകള്‍ക്ക് നികുതി നല്‍കുന്നില്ല.

ആക്ടിലെ സെക്ഷന്‍ 17 എ പ്രകാരം വാണിജ്യ നികുതി വകുപ്പ് നടപടികള്‍ ആരംഭിക്കുകയും മെഡിക്കല്‍ കിടക്കകളുടെ ഉപയോഗത്തിന് ആഡംബര നികുതി നല്‍കാത്തതിന് ഹര്‍ജിക്കാരന് അസസ്മെന്റ് അതോറിറ്റി പിഴ ചുമത്തുകയും ചെയ്തു. പ്രത്യേക പരിചരണം ആവശ്യമുള്ള അമ്മമാര്‍ക്കുള്ള മെഡിക്കല്‍ കിടക്കകള്‍ക്ക് ആഡംബര നികുതി ആവശ്യമില്ലെന്നും ആശുപത്രിയില്‍ നല്‍കുന്ന സേവനങ്ങളില്‍ മെഡിക്കല്‍ കിടക്കകള്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ സെക്ഷന്‍ 4(2) ഇ പ്രകാരം ഭക്ഷണത്തിനുള്ള ചാര്‍ജ്, മരുന്നിനുള്ള ചാര്‍ജ് എന്നിവയെ മാത്രമേ നികുതി നല്‍കുന്നവയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയൂവെന്നും മെഡിക്കല്‍ കിടക്കകള്‍ അതില്‍ ഉള്‍പ്പെടില്ലെന്നും കോടതി പറഞ്ഞു.high court luxury tax sophisticated medical beds

Content Summary: high court luxury tax sophisticated medical beds

×