March 24, 2025 |
Share on

1973 ഏപ്രില്‍ 24: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ ജനിച്ചു

1990 ഏപ്രില്‍ 24: സ്‌പേസ് ഷട്ടിലായ ഡിസ്‌കവറിയില്‍ നിന്നും ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് വിക്ഷേപിച്ചു

ഇന്ത്യ

എക്കാലത്തെയും മികച്ച ബാറ്റസ്മാന്‍ന്മാരില്‍ ഒരാളാണെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ 1973 ഏപ്രില്‍ 24-ന് ജനിച്ചു. പതിനൊന്നാം വയസില്‍ കളി കാര്യമായെടുത്ത സച്ചില്‍, 1989 നവംബര്‍ 15-ന് തന്റെ പതിനാറം വയസില്‍ കറാച്ചിയില്‍ പാകിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ മുംബെയെയും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെയും 24 കൊല്ലം പ്രതിനിധീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ 100 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കുകയും 30,000 റണ്‍സിന് മുകളില്‍ നേടുകയും ചെയ്ത ഏക കളിക്കാരനായ അദ്ദേഹം ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടുന്ന താരവുമായി മാറി. കൂടാതെ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 2002-ല്‍ തന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ മധ്യഘട്ടത്തില്‍ നില്‍ക്കെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഡോണ്‍ ബ്രാഡ്മാന് പിറകിലും ഏകദിനത്തില്‍ വിവ് റിച്ചാര്‍ഡ്‌സിന് പിറകിലും എല്ലാക്കാലത്തെയും ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് ടെണ്ടുല്‍ക്കര്‍ എന്ന് വിസ്ഡണ്‍ ക്രിക്കറ്റേഴ്‌സിന്റെ അല്‍മനാക് രേഖപ്പെടുത്തി. 2011-ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു അദ്ദേഹം. 2013 നവംബറില്‍ വിരമിച്ചതിന് ശേഷം, ഇന്ത്യയിലെ പരമോന്നത സിവിലയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി രാഷ്ട്രം അദ്ദേഹംത്തെ ആദരിച്ചു.

ലോകം

1990 ഏപ്രില്‍ 24: സ്‌പേസ് ഷട്ടിലായ ഡിസ്‌കവറിയില്‍ നിന്നും ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് വിക്ഷേപിച്ചു


സ്‌പേസ് ഷട്ടിലായ ഡിസ്‌കവറിയില്‍ നിന്നും 1990 ഏപ്രില്‍ 24-ന് ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് വിക്ഷേപിച്ചു. ആദ്യത്തെ ബഹിരാകാശ ടെലിസ്‌കോപ്പല്ല ഹബിള്‍ എങ്കിലും ഇതാണ് ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും വലുതും വൈദഗ്ധ്യമേറിയതും. നിര്‍ണായക ഗവേഷണ ഉപകരണം എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നു. എഡ്വിന്‍ ഹബിള്‍ എന്ന ബഹിരാകാശ സഞ്ചാരിയുടെ പേരാണ് ഇതിന് ഇട്ടിരിക്കുന്നത്. ഉയര്‍ന്ന റസല്യൂഷനിലുള്ള ചിത്രങ്ങള്‍ അയയ്ക്കാന്‍ ഭൂമിക്ക് പുറത്തുള്ള അന്തഃരീക്ഷം ഇതിന്റെ ഭ്രമണപഥം ഹബിളിനെ സഹായിക്കുന്നു. ഭൂമിയില്‍ അധിഷ്ടിതമായ ടെലിസ്‌കോപ്പുകളെക്കാള്‍ വളരെ കുറഞ്ഞ പിന്‍പ്രകാരം മാത്രമേ ഹബിളിന് നേരിടേണ്ടി വരുന്നുള്ളു എന്നതാണ് ഇതിന്റെ കാരണം. ഹബിളിന്റെ പല നിരീക്ഷണങ്ങളും ആസ്‌ട്രോഫിസിക്‌സില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രപഞ്ചത്തിന്റെ വ്യാപനനിരക്ക് കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ചത് ഒരു ഉദാഹരണം. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സഹായത്തോടെ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയാണ് എച്ച്എസ്ടി നിര്‍മ്മിച്ചത്. ബഹിരാകാശ സഞ്ചാരികള്‍ക്ക് ബഹിരാകാശത്ത് വച്ച് അറ്റകുറ്റപ്പണികള്‍ നടത്താവുന്ന തരത്തില്‍ രൂപകല്‍പന ചെയ്ത ഒരേ ഒരു ടെലിസ്‌കോപ്പാണ് ഹബിള്‍. 1990-ല്‍ സ്‌പേസ് ഷട്ടില്‍ ഡിസ്‌കവറി വിക്ഷേപിച്ചതിന് ശേഷം, ടെലിസ്‌കോപ്പിലുള്ള സംവിധാനങ്ങള്‍ അഞ്ച് ബഹിരാകാശ ദൗത്യസംഘങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും മെച്ചപ്പെടുത്തുകയും ചില സംവിധാനങ്ങള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇതില്‍ പ്രധാനപ്പെട്ട അഞ്ച് ഉപകരണങ്ങള്‍ പെടുന്നു. 2017-ലും പ്രവര്‍ത്തിക്കുന്ന ഹബിള്‍ 2030-2040 വരെ പ്രവര്‍ത്തനക്ഷമമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ ശാസ്ത്രീയ പിന്‍ഗാമിയായ ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് 2018-ല്‍ വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

×