December 10, 2024 |

ഇന്റിമസി സീനുകളോട് കടക്ക് പുറത്ത് പറയുന്ന ഹോളിവുഡ് ; കാരണം ഇതാണ്

പ്രേക്ഷകരുടെ അഭിരുചിയിലെ മാറ്റങ്ങൾ മുതൽ ചിത്രങ്ങളുടെ നിലവാരം വരെ

ഹോളിവുഡ് = ‘ സെക്സ് ‘ എന്ന് പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. 80 കളിലും 90 ലും ഹോളിവുഡിനെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്‍തമാക്കി നിർത്തിയതിന്റെ ഒരു കാരണവും ഇതായിരുന്നു. എന്നാൽ ഇത്തരം ട്രെൻഡുകളിൽ വലിയ മാറ്റം വന്നു വെന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. 2000- ങ്ങളുടെ തുടക്കത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ നിലവിൽ പ്രധാന ഹോളിവുഡ് സിനിമകളിൽ 40% കുറവ് ഇന്റിമസി രംഗങ്ങൾ മാത്രമാണുള്ളത്. ആഗോള സമൂഹം എന്ന നിലയിലേക്ക് ലോകം വളർന്നപ്പോൾ സിനിമ മേഖലക്കും അതിന്റേതായ മാറ്റം വന്നതിന്റെ സൂചനകളാണ് ഇതെല്ലാം. പ്രേക്ഷകരുടെ അഭിരുചിയിലെ മാറ്റങ്ങൾ , സെൻസർഷിപ്പ് എല്ലാം ഈ മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ച മാറ്റങ്ങളായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഡാറ്റാ അനലിസ്റ്റായ സ്റ്റീഫൻ ഫോളോസിൽ കമ്മീഷൻ ചെയ്ത റിപ്പോർട്ട് പ്രകാരം, 2000 മുതൽ ഓരോ വർഷവും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 250 സിനിമകളുടെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു കൊണ്ടുള്ളതാണ് പഠനം. 2023-ൽ പുറത്തിറങ്ങിയ സിനിമകളിൽ 2000-ൽ ആദ്യ 250-ൽ കണ്ടെത്തിയ ഇന്റിമസി ഉള്ളടക്കങ്ങളുടെ 60% മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം, ആക്ഷൻ സിനിമകളിലെ ഇന്റിമസി ഉള്ളടക്കങ്ങളുടെ ഇടിവും മോശമല്ല. ഏകദേശം 70% കുറവ് രേഖപ്പെടുത്തിയത്. പക്ഷെ, റൊമാൻ്റിക് സിനിമകളിൽ വളരെ കുറവ് മാറ്റം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു, 20% താഴെ കുറവാണ് റൊമാൻ്റിക് സിനിമകളിൽ രേഖപ്പെടുത്തിയത്.


ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം


ഇതിനോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഇന്റിമസി സീനുകൾ ഉൾപ്പെടുത്താതെ തന്നെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിനിമകളുടെ എണ്ണം ഗണ്യമായി കുതിച്ചുയർന്നിട്ടുണ്ട്. 2000-ൽ ഇത്തരം സിനിമകൾ ഏകദേശം 18% ആയിരുന്നെങ്കിൽ 2023-ൽ ഇത് 46% ആയി ഉയർന്നു. ഇത്തരം സിനിമളുടെ വിജയമാണ് മറ്റ് സിനിമകളിൽ ഇന്റിമസി ഉള്ളടക്കങ്ങൾ കുറഞ്ഞതിന്റെ പ്രേരകഘടകം എന്നാണ് നിഗമനം. ഹോളിവുഡ് സിനിമകളിൽ സെക്‌സ് സീനുകൾ കുറവാണെന്ന് മാത്രമല്ല, ആനുപാതികമായി വളരെ കുറച്ച് സിനിമകളിൽ മാത്രമേ അത്തരം സീനുകൾ കേന്ദ്രീകരിച്ചിരിട്ടുള്ളു.

എങ്കിലും പുവർ തിങ്ങ്സ്, സാൾട്ട്‌ബേൺ തുടങ്ങിയ ചിത്രങ്ങൾ സമൃദ്ധമായി ഉൾപ്പെടുത്തിയിട്ടുള്ള ഇന്റിമസി ഉള്ളടക്കങ്ങൾ വ്യാപകമായ ചർച്ചകൾക്ക് കാരണമായിരുന്നു. സാൾട്ട്‌ബേണിലെ കുപ്രസിദ്ധമായ ബാത്ത് സീനും വ്യാപക ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇന്റിമസി സീനുകൾ കുറയുന്നത് കൂടാതെ സിനിമകളിൽ ഉപയോഗിക്കുന്ന അസഭ്യത്തിന്റെയും, അക്രമങ്ങളുടെയും അളവിലും ഗണ്യമായ കുറവുണ്ട് എന്നും റിപ്പോർട്ട് സൂചിപ്പിക്കുണ്ട്.

declining sex seen in Hollywood

സാൾട്ട്ബേൺ ചിത്രത്തിലെ രംഗം

ലൈംഗിക വിഷയങ്ങൾ സിനിമകളിൽ നിന്ന് മുഴുവനായി ഒഴിവാക്കുന്നതോ, അത്തരം കാര്യങ്ങൾ കൂടുതൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നത്തിനും മുൻഗണന നൽകുന്നത് മുതൽ. പ്രേക്ഷകരുടെ അഭിരുചിയിലെ മാറ്റങ്ങൾ ഉൾപ്പെടെ, ഇന്റിമസി രംഗങ്ങൾ കുറയുന്നതിന് പിന്നിലെ സാധ്യമായ കാരണങ്ങളായി പറയുന്നുണ്ട്. ഇക്കാലത്ത് പ്രേക്ഷകർ ലൈംഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ചിത്രങ്ങളുടെ നിലവാരം അനുസരിച്ചാണ് ചിത്രങ്ങൾ തെരെഞ്ഞെടുക്കുന്നത്. ഇന്റിമസി രംഗങ്ങൾ കാണിക്കുന്നത് വിവിധ രാജ്യങ്ങളിൽ  സിനിമയുടെ റിലീസ് പരിമിതപ്പെടുത്തും, ഇത് കർശനമായ സെൻസർഷിപ്പിലേക്ക് നയിക്കുമെന്ന ആശങ്കയായിരിക്കാം മറ്റൊരു കാരണം. കൂടാതെ, ഒരുപാട് സെക്‌സ് സീനുകൾ സിനിമകളിൽ ചെയ്യുന്നതിൽ അഭിനേതാക്കൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ഇന്റിമസി രംഗങ്ങളുടെ തോത് കുറക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 2020 മുതൽ ഇൻ്റിമസി കോർഡിനേറ്റർമാരുടെ ഉപയോഗം എട്ട് മടങ്ങ് വർധിച്ചതായി ഫോളോസ് നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു.

 

content summary : Hollywood’s sex scenes are on the decline, from changing audience tastes to global release concerns

Tags:

×