June 04, 2026 |
Share on

വീരത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്ത് ഹൃത്വിക് റോഷന്‍

ഇന്നലെ ഷെയര്‍ ചെയ്ത ട്രെയിലര്‍ ഇതുവരെ ഒന്നര മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു

സംവിധായകന്‍ ജയരാജിന്റെ ബിഗ്ബഡ്ജറ്റ് ചിത്രം വീരത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്ത് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കുനാല്‍ കപൂര്‍ നായകനാകുന്ന ചിത്രത്തിന്റെ ടെയ്‌ലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്്. ‘ഇവിടെ അവതരിപ്പിക്കുന്നത് ഫിലിം മേക്കര്‍ ജയരാജിന്റെ ഇതിഹാസ ചരിത്ര കഥയായ- കുാൃനാല്‍ കപൂര്‍ നായകനാകുന്ന വീരമാണ്’ എന്നു കുറിച്ചുകൊണ്ടാണ് ഹൃത്വിക് ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ ഷെയര്‍ ചെയ്ത ട്രെയിലര്‍ ഇതുവരെ ഒന്നര മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

വില്യം ഷേക്‌സ്പിയറിന്റെ മക്ബത്തും വടക്കന്‍പാട്ടിലെ ചന്തുവിനെയും കൂട്ടിയിണക്കിയാണ് ജയരാജ് വീരം ഒരുക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രീകരിച്ച വീരം തമിഴിലും തെലുങ്കിലും മൊഴിമാറ്റി എത്തും. 35 കോടി മുതല്‍ മുടക്കിയ ചിത്രം ഫെബ്രുവരി 24-ന് തീയറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×