February 14, 2025 |

ഭർത്താവ് ഭാര്യയെ വെട്ടിനുറുക്കി പ്രഷർകുക്കറിൽ പാകം ചെയ്തു

മൂന്ന് ദിവസത്തോളം നിരവധി തവണ മാംസവും എല്ലുകളും പാകം ചെയ്ത ശേഷം, അവ പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു

ഹൈദരാബാദിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി പ്രഷർ കുക്കറിൽ പാകം ചെയ്തു. ഭാര്യയെ കാണാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയിൽ അന്വേഷണത്തിടെയാണ് ​ഗുരുമൂർത്തി കുറ്റസമ്മതം നടത്തിയത്. ​ഗുരുമൂർത്തി ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ പാകം ചെയ്യുകയായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാനും യുവാവ് ശ്രമം നടത്തി. ഭാര്യയെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരു മൂർത്തി എന്ന 45കാരൻ കുറ്റസമ്മതം നടത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് ഉദ്യോ​ഗസ്ഥർ പരിശോധിച്ച് വരികയാണ്.murder

ജനുവരി 16 ന് 35 കാരനായ വെങ്കിട മാധവിയെ കാണാതായതായി വീട്ടുകാർ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ കുടുംബത്തിന് ഭർത്താവിനെ സംശയം തോന്നിയിരുന്നു. ​ഗുരു മൂർത്തിയെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പുറത്തുവരുന്ന വിവരമനുസരിച്ച്, ഭർത്താവ് ഭാര്യയുടെ മൃതദേഹം ബാത്ത്റൂമിൽ വെട്ടിനുറുക്കിയ ശേഷം പ്രഷർ കുക്കറിൽ പാകം ചെയ്യുകയായിരുന്നു. പിന്നീട് എല്ലുകൾ വേർപെടുത്തി കീടനാശിനി ഉപയോഗിച്ച് പൊടിച്ച് വീണ്ടും തിളപ്പിച്ചു. മൂന്ന് ദിവസത്തോളം നിരവധി തവണ മാംസവും എല്ലുകളും പാകം ചെയ്ത ശേഷം, അവ പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.

മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സെക്യൂരിറ്റി ഗാർഡാണ്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഒരാൾ ആൺകുട്ടിയും മറ്റേയാൾ പെൺകുട്ടിയുമാണ്. ഇരുവരും തമ്മിൽ അടിക്കടി വഴക്കുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്തിനാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.murder

content summary; Hyderabad man cuts up his wife’s body, cooks it in a pressure cooker, later confesses to the crime

×