June 13, 2026 |
Share on

ആരോഗ്യനില ഗുരുതരമെന്ന് അമിതാഭ് ബച്ചന്റെ വെളിപ്പെടുത്തല്‍

അഴിമുഖം പ്രതിനിധി തന്റെ ആരോഗ്യനില ഗുരുതരമാണെന്ന വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍. തനിക്ക് ലിവര്‍ സീറോസിസ് ബാധയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.. അണുബാധയുള്ള രക്തം കുത്തിവച്ചതു കൊണ്ടാണ് ലിവര്‍ സിറോസിസ് ബാധിച്ചതെന്ന് ബച്ചന്‍ പറുന്നു. കരളിന്റെ 25 ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. കൂലി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ നടത്തിയപ്പോഴാണ് രക്തം കുത്തിവയ്‌ക്കേണ്ടി വന്നത്. 200 ഓളം ദാതാക്കളില്‍ നിന്നായി 60 കുപ്പി രക്തമാണ് തനിക്ക് കുത്തിവച്ചത്. ഇതിലൊരാള്‍ ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതനായിരുന്നു. അപകടം […]

അഴിമുഖം പ്രതിനിധി

തന്റെ ആരോഗ്യനില ഗുരുതരമാണെന്ന വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍. തനിക്ക് ലിവര്‍ സീറോസിസ് ബാധയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
. അണുബാധയുള്ള രക്തം കുത്തിവച്ചതു കൊണ്ടാണ് ലിവര്‍ സിറോസിസ് ബാധിച്ചതെന്ന് ബച്ചന്‍ പറുന്നു. കരളിന്റെ 25 ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. കൂലി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ നടത്തിയപ്പോഴാണ് രക്തം കുത്തിവയ്‌ക്കേണ്ടി വന്നത്. 200 ഓളം ദാതാക്കളില്‍ നിന്നായി 60 കുപ്പി രക്തമാണ് തനിക്ക് കുത്തിവച്ചത്. ഇതിലൊരാള്‍ ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതനായിരുന്നു. അപകടം ഉണ്ടായി 18 വര്‍ഷത്തോളം സാധാരണ നിലയില്‍ തന്റെ ശരീരം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ലിവര്‍ സീറോസിസിന് ചികിത്സ തേടി വരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഹെപ്പറ്റൈറ്റിസ് രോഗത്തെ കുറിച്ചുള്ള മാധ്യമ പ്രചാരണത്തിന്റെ ലോഞ്ചിംഗിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×