June 18, 2026 |
Avatar
Share on

ജെ സി ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഐവി ശശിക്ക്

അഴിമുഖം പ്രതിനിധി ജെ സി ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഐവി ശശിക്ക്. മലയാള സിനിമാലോകത്തിനു നല്‍കിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. എംടി വാസുദേവന്‍ നായര്‍ അംഗമായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.   34 വര്‍ഷത്തിനിടെ 170ല്‍ അധികം ചലച്ചിത്രങ്ങള്‍ ഐവി ശശിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.  മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഹിറ്റ് ചിത്രങ്ങള്‍ പലതും ഐവി ശശി സംവിധാനം ചെയ്തവയായിരുന്നു. അഭിനേത്രിയായ ഭാര്യ സീമയുമായി മുപ്പതിലേറെ സിനിമകളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനേതാവായി മമ്മൂട്ടിയെ സിനിമാലോകത്തിലെത്തിച്ചത് ഐവി ശശിയായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ഇനിയെങ്കിലും […]

അഴിമുഖം പ്രതിനിധി

ജെ സി ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഐവി ശശിക്ക്. മലയാള സിനിമാലോകത്തിനു നല്‍കിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. എംടി വാസുദേവന്‍ നായര്‍ അംഗമായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.  

34 വര്‍ഷത്തിനിടെ 170ല്‍ അധികം ചലച്ചിത്രങ്ങള്‍ ഐവി ശശിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.  മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഹിറ്റ് ചിത്രങ്ങള്‍ പലതും ഐവി ശശി സംവിധാനം ചെയ്തവയായിരുന്നു. അഭിനേത്രിയായ ഭാര്യ സീമയുമായി മുപ്പതിലേറെ സിനിമകളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനേതാവായി മമ്മൂട്ടിയെ സിനിമാലോകത്തിലെത്തിച്ചത് ഐവി ശശിയായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ഇനിയെങ്കിലും എന്ന ചിത്രം മോഹന്‍ലാലിന്റെ അഭിനയത്തിന്‍റെ ആദ്യകാലങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.    

Leave a Reply

Your email address will not be published. Required fields are marked *

×