July 18, 2026 |
Share on

ഐഎഎസ് ഓഫീസറുടെ മരണം; കര്‍ണാടക സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും

അഴിമുഖം പ്രതിനിധി ഐഎഎസ് ഓഫീസര്‍ രവി മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് നിലപാട് വ്യക്തമാക്കും. വിഷയത്തില്‍ സര്‍ക്കാര്‍ ആരേയും സംരക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. രവിയുടെ മരണത്തില്‍ സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണിത്. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭം ഇന്ന് ഏഴാം ദിവസത്തേക്ക് കടന്നു. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രവിയുടെ ബന്ധുക്കളും അറിയിച്ചു. അതിനിടെ കേസില്‍ പ്രഥമികാന്വേഷണ റിപ്പോര്‍ട്ട് […]

അഴിമുഖം പ്രതിനിധി

ഐഎഎസ് ഓഫീസര്‍ രവി മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് നിലപാട് വ്യക്തമാക്കും. വിഷയത്തില്‍ സര്‍ക്കാര്‍ ആരേയും സംരക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. രവിയുടെ മരണത്തില്‍ സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണിത്.

മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭം ഇന്ന് ഏഴാം ദിവസത്തേക്ക് കടന്നു. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രവിയുടെ ബന്ധുക്കളും അറിയിച്ചു.

അതിനിടെ കേസില്‍ പ്രഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ കര്‍ണാടക ഹൈക്കോടതി വിലക്കി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×