ബെംഗളൂരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ ഓസ്‌ട്രേലിയയ്ക്ക് 87 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 189 പുറത്തായപ്പോള്‍ ഓസീസ് ഇന്നിംഗ്‌സ് 276 ല്‍ അവസാനിച്ചു. രവീന്ദ്ര ജഡേജ ആറു വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിന്‍ രണ്ടും ഉമേഷ് യാദവും ഇശാന്ത് ശര്‍മയും ഓരോ വിക്കറ്റും വീഴ്ത്തി.
ഓസ്‌ട്രേലിയയ്ക്കായി ഷോണ്‍ മാര്‍ഷ് 66 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയപ്പോള്‍, റെന്‍ഷോ 60 ഉം മാത്യു വെയ്ഡ് 40 റണ്‍സ് നേടി.
സ്പിന്നര്‍മാര്‍ കളി നിയന്ത്രിക്കുമെന്ന വ്യക്തമായ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പതിവു ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ ഒരു തോല്‍വി കൂടെ അവര്‍ക്ക് പ്രതീക്ഷിക്കാം. ആദ്യ ഇന്നിംഗ്‌സില്‍ എട്ടു വിക്കറ്റു നേട്ടവുമായി ഇന്ത്യയെ തകര്‍ത്ത നഥാന്‍ ലയോണിനെ തന്നെയാണു രണ്ടാം ഇന്നിംഗ്‌സിലും കോഹ്ലിയും സംഘവും ഭയക്കുന്നത്. നിര്‍ണായകമായ ലീഡ് വഴങ്ങിയ സാഹചര്യത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയെങ്കില്‍ മാത്രമെ ഇന്ത്യക്കു കൂടുതല്‍ പ്രതീക്ഷിക്കാനും കഴിയൂ. പൊരുതാനുള്ള റണ്‍സ് ഉണ്ടെങ്കില്‍ ജഡേജ-അശ്വിന്‍ സഖ്യം ഒരു തോല്‍വിയില്‍ നിന്നും ടീം ഇന്ത്യയെ രക്ഷിച്ചേക്കും.