June 18, 2025 |

ഇന്ത്യയിലെ കോവിഡ് മരണം 20 ലക്ഷത്തോളം; ലക്ഷക്കണക്കിന് മരണം മറച്ചുവച്ച് ഗുജറാത്ത്

സുതാര്യത പുലര്‍ത്തി കേരളം

ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ കണക്കിലെ പൊരുത്തക്കേട് തുറന്നുകാട്ടി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. 2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ല​​ക്ഷം പേർ കോവിഡ് മൂലം മരണപ്പെട്ടതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബുധനാഴ്ച പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. സിവിൽ രജിസ്ട്രേഷൻ സംവിധാനങ്ങൾ നിന്നുള്ള കണക്കുകൾ ഉൾപ്പെടെ അപ​ഗ്രഥിച്ച് കൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

അതായത് ഔദ്യോ​ഗിക രേഖകളിൽ രേഖപ്പെടുത്തിയതിനേക്കാൾ 81,070 മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തുവിട്ട മൂന്ന് റിപ്പോർട്ടുകളിലാണ് ഈ വിവരം പരാമർശിക്കുന്നത്. കോവിഡ് 19ന്റെ സമയത്ത് ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട മരണനിരക്ക് സംബന്ധിച്ച കണക്കുകളിലെ പൊരുത്തക്കേടുകളാണ് ഇതോടെ വ്യക്തമാവുന്നത്. ആഭ്യന്തര മന്ത്രാലയം കണക്കിൽപ്പെടുത്താത്ത ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത് ​ഗുജറാത്തിലാണ്. ഏകദേശം 2 ലക്ഷത്തോളം മരണങ്ങളാണ് ​ഗുജറാത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ​ഗുജറാത്തിൽ 2021ൽ വെറും 5800 കോവിഡ് മരണങ്ങൾ സംഭവിച്ചിട്ടുള്ളൂവെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. മധ്യപ്രദേശും ബീഹാറും ബംഗാളും രാജസ്ഥാനുമൊക്കെ മരണ നിരക്ക് ബോധപ്പൂർവ്വമായി കുറച്ചു കാണിച്ചിട്ടുണ്ട്. ഔദ്യോ​ഗിക കണക്കുപ്രകാരമുള്ള മരണനിരക്കിൽ ഒരു ഏകദേശ സുതാര്യത പുലർത്തിയിരിക്കുന്നത് കേരളം, ഉത്തരാഖണ്ഡ്, ആസാം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ്.

സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2021, സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് 2021, മരണകാരണത്തെക്കുറിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കേഷൻ റിപ്പോർട്ട് (എംസിസിഡി) 2021. എന്നിങ്ങനെ 2021ലെ മരണനിരക്ക് സംബന്ധിച്ച മൂന്ന് റിപ്പോർട്ടുകളാണ് ആർജിഐ പുറത്തുവിട്ടത്. രാജ്യത്തെ മരണനിരക്ക് സംബന്ധിച്ച എല്ലാ കണക്കുകളും രേഖപ്പെടുത്തിയിട്ടുള്ള റെക്കോർഡാണ് സിആർഎസ്. രജിസ്റ്റർ ചെയ്യാത്ത മരണങ്ങളും ജനസംഖ്യയും രേഖപ്പെടുത്തിയിരിക്കുന്ന ഒരു റെക്കോർഡാണ് എസ്ആ‍‌‍ർഎസ്. വൈദ്യശാസ്തരപരമായി സാ​ക്ഷ്യപ്പെടുത്തിയ മരണങ്ങളുടെ കണക്കാണ് എംസിസിഡി. മരണനിരക്ക് കണക്കാക്കുന്ന സിഡിആർ സംവിധാനം ഉപയോ​ഗിച്ച് പരിശോധിക്കുമ്പോൾ കോവിഡിന്റെ ആരംഭ വർഷമായ 2019ൽ മരണസംഖ്യ 7.5 ശതമാനമായി ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ സിഡിആറിന്റെ അടിസ്ഥാനത്തിൽ 2020ൽ 6 ശതമാനവും 2018ലും 2019ലും 6.2 ശതമാനം മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 മുതൽ 2021 വരെ 82 ലക്ഷം മുതൽ ഒരു കോടി മരണങ്ങൾ വരെയും രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് 2021ൽ ഏകദേശം 20 ല​ക്ഷം അധിക മരണങ്ങൾ സംഭവിച്ചതായി ഇത് സൂചിപ്പിക്കുന്നു. രജിസ്റ്റർ ചെയ്ത മരണങ്ങൾ മാത്രം കണക്കാക്കുന്ന CRS പോലും 2021ൽ ഏകദേശം 20 ലക്ഷം മരണങ്ങളുടെ വർദ്ധനവ് സംഭവിച്ചതായി വ്യക്തമാക്കുന്നു. 2018 മുതൽ 2021 വരെ CRS-ൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ എണ്ണം 7 ദശലക്ഷം, 7.6 ദശലക്ഷം, 8.1 ദശലക്ഷം, 10.2 ദശലക്ഷം എന്നിങ്ങനെയാണ്. CRS, SRS കണക്കുകളിൽ രേഖപ്പെടുത്തിയ മരണനിരക്കിലെ വ്യത്യാസം രജിസ്റ്റർ ചെയ്യാത്ത മരണങ്ങളുടെ ഫലമാണെന്ന് അനുമാനിക്കാം. എന്നാൽ മരണനിരക്കിലെ പൊരുത്തക്കേടുകൾ മനപ്പൂർവ്വം മറച്ചു വയ്ക്കാനാണ് സർക്കാർ ശ്രമിച്ചത്

2021ൽ കേവിഡ് മൂലമുള്ള മരണസംഖ്യയുടെ മറ്റൊരു ഔദ്യോഗിക കണക്ക് എംസിസിഡി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 2021-ൽ 4,13,580 കോവിഡ്-19 മരണങ്ങളും 2020-ൽ 160,618 മരണങ്ങളും സംഭവിച്ചതായാണ് എംസിസിഡി വ്യക്തമാക്കുന്നത്. ഔദ്യോഗികമായി പുറത്തുവിട്ട കോവിഡ്-19 മരണസംഖ്യയേക്കാൾ കൂടുതലാണിത്. സിആർഎസിൽ രജിസ്റ്റർ ചെയ്ത മരണങ്ങളിൽ 22 ശതമാനവും 23 ശതമാനവും മാത്രമേ വൈദ്യശാസ്ത്രപരമായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളൂ. റിപ്പോർട്ട് പുറത്തുവന്നതോടെ കണക്കുകൾ ബോധപ്പൂർവ്വം മറച്ചുവച്ച കേന്ദ്രത്തിിന്റെ ഇടപെടലാണ് ഇതോടെ വ്യക്തമാകുന്നത്.

content summary: India has reported nearly 20 lakh COVID-19 deaths, with Gujarat recording the highest number

Leave a Reply

Your email address will not be published. Required fields are marked *

×