വീഡിയോ ഭാര്യയോട് വഴക്കിട്ട ഭർത്താവ് കുഞ്ഞിനെ കാലിൽ തൂക്കി ഓട്ടോറിക്ഷയിൽ അടിച്ചു

കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ഭാര്യയുമായി വഴക്കിട്ട ഭർത്താവ് മൂന്നുവയസ്സുകാരനായ മകനെ കാലിൽ തൂക്കി ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നു. ഹൈദരാബാദിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി ഏറ്റെടുത്തിട്ടുണ്ട് ഇപ്പോൾ. പൊലീസ് കുട്ടിയുടെ പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമങ്ങൾ പ്രകാരം കേസ്സെടുത്തിട്ടുണ്ട്. ഇയാളിപ്പോൾ ഒളിവിലാണ്.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment