July 15, 2026 |
Share on

ഭീകരബന്ധം ആരോപിച്ച് ഇന്ത്യാക്കാരന്‍ അടക്കം 20 വിദേശികള്‍ ചൈനയില്‍ അറസ്റ്റില്‍

വടക്കന്‍ ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന 20 അംഗ വിദേശ ടൂറിസ്റ്റ് സംഘത്തെ ഒരു ഭീകര സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായിയെന്ന് ബ്രിട്ടന്റെ വിദേശകാര്യ ഓഫീസും ഒരു ദക്ഷിണാഫ്രിക്കന്‍ ചാരിറ്റി സംഘടനയും റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘത്തില്‍ ഒരു ഇന്ത്യാക്കാരനും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എബസി അധികൃതര്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. ടൂറിസ്റ്റുകളില്‍ 11 പേരെ വിട്ടയക്കാമെന്ന് ചൈന സമ്മതിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരെ മംഗോളിയയിലെ ഉള്‍പ്രദേശത്തിലെ തടവ് കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ സംഘടനയായ ഗിഫ്റ്റ് ഓഫ് ഗിവേഴ്‌സ് […]

വടക്കന്‍ ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന 20 അംഗ വിദേശ ടൂറിസ്റ്റ് സംഘത്തെ ഒരു ഭീകര സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായിയെന്ന് ബ്രിട്ടന്റെ വിദേശകാര്യ ഓഫീസും ഒരു ദക്ഷിണാഫ്രിക്കന്‍ ചാരിറ്റി സംഘടനയും റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘത്തില്‍ ഒരു ഇന്ത്യാക്കാരനും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എബസി അധികൃതര്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

ടൂറിസ്റ്റുകളില്‍ 11 പേരെ വിട്ടയക്കാമെന്ന് ചൈന സമ്മതിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരെ മംഗോളിയയിലെ ഉള്‍പ്രദേശത്തിലെ തടവ് കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ സംഘടനയായ ഗിഫ്റ്റ് ഓഫ് ഗിവേഴ്‌സ് ഫൗണ്ടേഷന്‍ പറയുന്നു. ഒരു നിരോധിത സംഘടനയുടെ പ്രചാരണ വീഡിയോ ഹോട്ടല്‍ മുറിയില്‍ ഇരുന്ന് കാണുമ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞതായി ഫൗണ്ടേഷന്റെ പ്രസ്താവനയില്‍ പറയുന്നു. 47 ദിവസത്തെ ടൂറിനാണ് ഈ സംഘം ചൈനയിലെത്തിയത്. മംഗോളിയന്‍ നഗരമായ എര്‍ദോസിലെ ഒരു വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ തടവിലാക്കിയത്.

ഈ സംഘത്തിന് സഹായം നല്‍കാന്‍ കോണ്‍സുലര്‍ ജീവനക്കാര്‍ സന്ദര്‍ശിച്ചുവെന്നും ചൈനീസ് അധികൃതകരുമായി ചര്‍ച്ച നടത്തുകയാണെന്നും ബ്രീട്ടിഷ് വിദേശ കാര്യ ഓഫീസ് വക്താവ് റോയിറ്റേഴ്‌സിനോട് പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×