UPDATES

ട്രെന്‍ഡിങ്ങ്

സല്‍വാര്‍ കമ്മീസ് ധരിച്ച വിളമ്പുകാര്‍; ഒരു സ്വിസ് റസ്റ്റൊറന്റ് വിശേഷങ്ങള്‍

തരംഗമായി സ്വിസ്സർലാൻഡിലെ ഇന്ത്യൻ രുചി

                       

അടുത്തിടെയായി ഇന്ത്യൻ ഭക്ഷണങ്ങളോട് ലോകമെമ്പാടും പ്രിയം ഏറി  വരുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ അത്തരത്തിലുളള പല സംഭവങ്ങളും നമ്മുടെ മുൻപിൽ എത്തിക്കാറുണ്ട് താനും. ആഗോള തലത്തിലെ ഈ പ്രിയം ലോകമെമ്പാടും ഇന്ത്യൻ റെസ്റ്റോറൻ്റുകളുടെ വർദ്ധനവിന് കാരണമാവുകയും ചെയ്തിരുന്നു. അടുത്തിടെയായി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത് സ്വിറ്റ്സർലൻഡിലെ ഒരു റെസ്റ്റോറന്റിൽ നിന്നുള്ള വീഡിയോ ആണ്. ഇന്ത്യൻ ദമ്പതികളുടെ ഇൻസ്റ്റാഗ്രാം പേജായ സോൾമേറ്റ് എക്സ്പ്രസ് പങ്കു വച്ച വീഡിയോ ആണ് ഇപ്പോൾ പലരും ഏറ്റെടുത്തിരിക്കുന്നത്. പരമ്പരാഗത സൽവാർ കമീസ് ധരിച്ച് ഭക്ഷണം വിളമ്പാനെത്തുന്നവരാണ് ഈ ഇന്ത്യൻ റെസ്റ്റോറന്റിന്റെ പ്രത്യേകത. switzerland

“>

എല്ലാവരും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ഏറെ തിരക്ക് പിടിച്ച റെസ്റ്റോറന്റാണ് വീഡിയോയിൽ ആദ്യം കാണാനാവുക, അതിനിടയിലാണ് സൽവാർ കമീസും ദുപ്പട്ടയും ധരിച്ച വിദേശ വനിതകൾ ഭക്ഷണം വിളമ്പാൻ എത്തുന്നത്. ഇന്ത്യയെ ഇത്ര കണ്ട് ഓർമിപ്പിക്കുന്ന ഒരു ഭാഗം സ്വിറ്റ്‌സർലൻഡിൽ ഞാൻ കണ്ടെത്തുമെന്ന് ആരറിഞ്ഞു എന്നാണ് വീഡിയോയുടെ തലക്കെട്ടായി സോൾമേറ്റ് എക്സ്പ്രസ് നൽകിയിരിക്കുന്നത്. യൂറോപ്പിലെ ഇന്ത്യൻ റെസ്റ്റോറൻ്റുകൾ അവയുടെ സമ്പന്നമായ പാരമ്പര്യം കൊണ്ടും വർണ്ണാഭമായ അലങ്കാരങ്ങൾകൊണ്ടും ഇന്ത്യയേക്കാൾ ഒരു പടി മുന്നിലാകും എന്നും പറയുന്നുണ്ട്. കൂടാതെ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നത് ആ പഴയ കാലത്തിലേക്കുള്ള കാൽവെയ്പ്പ് കൂടിയാണെന്നും സോൾമേറ്റ് എക്സ്പ്രസ് പറയുന്നു.

വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ് , രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ പങ്ക് വച്ചിരിക്കുന്നത്. കൂടാതെ മുമ്പ് ഇവിടം സന്ദർശിച്ചിട്ടുള്ള നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിട്ടുമുണ്ട്. പലരും അവരുടെ യൂണിഫോമിനെ പ്രശംസിച്ചാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം  ഭക്ഷണത്തിന്റെ  ഗുണനിലവാരം ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം തുടങ്ങിയവയെ മുൻ നിർത്തി എതിർ അഭിപ്രായവും പങ്കു വയ്ക്കുന്നവരും ചുരുക്കമല്ല.

ഇന്ത്യക്കാരല്ലാത്ത വ്യക്തികൾ ഇന്ത്യൻ സംസ്കാരം ഉൾക്കൊള്ളുന്നതും അത് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതും ഇന്നൊരു ഒറ്റപ്പെട്ട സംഭവം അല്ല. 2023 ൽ ജർമ്മൻ വനിത സാരി ധരിച്ച് ഇന്ത്യൻ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ സമാനമായി വൈറലായിരുന്നു. ഇത്തരം സംഭവങ്ങൾ ആഗോള തലത്തിലുള്ള ഇന്ത്യൻ പൈതൃകത്തിനോടുള്ള ആകർഷണം ഉയർത്തിക്കാട്ടുന്നവയാണ്.

 

content summary ; Indian Restaurant in Switzerland goes viral for its Salwar Kameez-clad waitresses

Share on

മറ്റുവാര്‍ത്തകള്‍