June 07, 2026 |
Share on

ഗുജറാത്തില്‍ പശുവിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി ഗുജറാത്തിലെ വഡോദരയില്‍ അലഞ്ഞു തിരിഞ്ഞു നടന്ന പശു ബൈക്ക് യാത്രികനെ ആക്രമിച്ചു കൊലപ്പെടുത്തി. വഡോദരയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുകളുടെ ആക്രമണം കാരണം ഈയാഴ്ച കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണിത്. ഷോല്‍ എം താക്കൂര്‍ എന്ന 29-കാരനാണ് പശു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്ന ഷോലിനെ പശു ആക്രമിച്ചത്. ഷോലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രക്തം വാര്‍ന്ന് മരിച്ചിരുന്നുവെന്ന് സ്ഥലത്തെ മുന്‍സിപ്പല്‍ കോര്‍പ്പറേറ്റര്‍ രാജേഷ് അയ്യര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് രാജേഷ് അയ്യര്‍ പറയുന്നത് ‘റെയ്‌സ് കോഴ്സ് […]

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ വഡോദരയില്‍ അലഞ്ഞു തിരിഞ്ഞു നടന്ന പശു ബൈക്ക് യാത്രികനെ ആക്രമിച്ചു കൊലപ്പെടുത്തി. വഡോദരയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുകളുടെ ആക്രമണം കാരണം ഈയാഴ്ച കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണിത്. ഷോല്‍ എം താക്കൂര്‍ എന്ന 29-കാരനാണ് പശു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്ന ഷോലിനെ പശു ആക്രമിച്ചത്. ഷോലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രക്തം വാര്‍ന്ന് മരിച്ചിരുന്നുവെന്ന് സ്ഥലത്തെ മുന്‍സിപ്പല്‍ കോര്‍പ്പറേറ്റര്‍ രാജേഷ് അയ്യര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് രാജേഷ് അയ്യര്‍ പറയുന്നത് ‘റെയ്‌സ് കോഴ്സ് പ്രദേശത്തിലൂടെ ഷോലും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പശു ഇവരെ ഇടിച്ചിടുകയും തുടര്‍ന്ന് ഷാലിന്റെ നെഞ്ചിലേക്ക് കൊമ്പ് കുത്തിയിറക്കുകയും ചെയ്തു. രക്തം വാര്‍ന്ന് മൃതപ്രായനായ ഷോലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു’

കഴിഞ്ഞ ദിവസം 52 വയസ്സുള്ള ഒരാളെയും പശു ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും തിരക്കേറിയ റോഡുകളില്‍ പോലും അലഞ്ഞു തിരിയുന്ന പശുക്കള്‍ സ്ഥിരം കാഴ്ചയാണ്. 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×