July 17, 2026 |
Avatar
Share on

നുങ്കമ്പാക്കം കൊലക്കേസ്; രണ്ടു പേര്‍ കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വാതിയുമായി ഫോണിലും ഫെയ്‌സ്ബുക്കിലുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരില്‍ ഒരാള്‍ക്ക് സിസി ടീവിയില്‍ കണ്ട യുവാവുമായി സാദൃശ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയില്‍ എടുത്തവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. സ്വാതി കൊലക്കേസില്‍ പ്രതിയെ രണ്ടു ദിവസത്തിനുള്ളില്‍ നിയമത്തിനു മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.  സ്വാതിയെ വെട്ടാന്‍ ഉപയോഗിച്ച കത്തി തമിഴ്‌നാടിന്റെ തെക്കന്‍ […]

അഴിമുഖം പ്രതിനിധി

നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വാതിയുമായി ഫോണിലും ഫെയ്‌സ്ബുക്കിലുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരില്‍ ഒരാള്‍ക്ക് സിസി ടീവിയില്‍ കണ്ട യുവാവുമായി സാദൃശ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയില്‍ എടുത്തവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. സ്വാതി കൊലക്കേസില്‍ പ്രതിയെ രണ്ടു ദിവസത്തിനുള്ളില്‍ നിയമത്തിനു മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. 

സ്വാതിയെ വെട്ടാന്‍ ഉപയോഗിച്ച കത്തി തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ ഉപയോഗിച്ചുവരുന്ന തരത്തിലുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയത് വാടക കൊലയാളിയാണോയെന്ന സംശയവും പൊലീസിനുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 24 കാരിയായ സ്വാതിയെ തിരക്കുള്ള റെയില്‍വേ സ്റ്റേഷനില്‍വച്ച് ആളുകളുടെ മുന്നില്‍ വച്ച് ഒരു യുവാവ് വെട്ടിക്കൊല്ലപ്പെടുത്തിയത്. സംഭവസ്ഥലത്തുവച്ചു തന്നെയായിരുന്നു സ്വാതിയുടെ മരണം.

Leave a Reply

Your email address will not be published. Required fields are marked *

×