April 28, 2025 |
Share on

ഐബി ഉദ്യോഗസ്ഥയുടെ മരണം: ട്രെയിന്‍ കണ്ടപ്പോള്‍ ട്രാക്കില്‍ വട്ടം കിടന്നു; അവസാനം സംസാരിച്ചതാരോട്?

ഉത്തരം തേടി പോലീസ്

തിരുവനന്തപുരം ഐബി ഉദ്യോഗസ്ഥയെ ദുരൂഹ സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറുകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിലെ ദുരൂഹത ഒഴിവാക്കാന്‍ മേഘയുടെ അവസാന കോള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.intelligence bureau officer the mystery of the death continues

ഫോണ്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. അവസാനമായി മേഘ സംസാരിച്ചത് ആരോടാണെന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരം ജയന്തി ജനത എക്‌സ്പ്രസാണ് ഇടിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥയായിരുന്ന 24 കാരിയായ മേഘ പത്തനംതിട്ട അതിരുങ്കല്‍ സ്വദേശിനിയാണ്. കഴിഞ്ഞദിവസം ചാക്ക റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം.

അതേസമയം, മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ഐബിക്കും പേട്ട പോലീസിനും പരാതി നല്‍കി. മരണത്തിലേക്ക് നയിച്ച സംഭവം എന്താണെന്ന് കണ്ടെത്തണമെന്നാണ് പരാതിയിലെ ആവശ്യം. തിങ്കളാഴ്ച രാവിലെ 9.15 നായിരുന്നു മേഘയുടെ മൃതദേഹം നാട്ടുകാര്‍ ട്രാക്കില്‍ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഇന്റലിജന്‍സ് ബ്യൂറോ അധികൃതരും ഉത്തരവിട്ടിട്ടുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഫോറന്‍സിക് സയന്‍സില്‍ ബിരുദധാരിയായ മേഘ ഒരു വര്‍ഷം മുമ്പാണ് ഐബി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി ഒരു മാസം മുമ്പ് മേഘ വീട്ടില്‍ വന്നിരുന്നു. റിട്ട. ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ മധുസൂദനന്റെയും പാലക്കാട് കളക്‌ട്രേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ.intelligence bureau officer the mystery of the death continues

Content Summary: intelligence bureau officer the mystery of the death continues

Leave a Reply

Your email address will not be published. Required fields are marked *

×