നിലവിലുള്ള യു.എസ്.പ്രസിഡന്റ് ജോ ബൈഡന്‍ പശ്ചിമേഷ്യയിലെ സഖ്യകക്ഷികളില്‍ നിന്നെല്ലാം അപമാനം ഏറ്റുവാങ്ങിയ നിസഹായനായ വ്യക്തിയായാണ്
ചൊവ്വാഴ്ച രാത്രി ടെല്‍ അവീവിന്റെ ആകാശത്തില്‍ തീ പടര്‍ത്തിക്കൊണ്ട് ഇറാന്റെ മിസൈലുകള്‍ പറന്നെത്തിയ കാഴ്ച ദീര്‍ഘകാലമായി ഈ മേഖല ഭയക്കുന്ന വലിയ വലിയൊരു സംഘര്‍ഷത്തിന്റെ മുന്നോടിയാണ്. ഇസ്രയേലിന് നേരെ കഴിഞ്ഞ ആറുമാസത്തിനിടെ ഇറാന്‍ നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണിത്. കഴിഞ്ഞ തവണ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കി, ക്രൂയിസ് മിസൈലുകള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വിക്ഷേപിക്കുകയായിരുന്നുവെങ്കില്‍ ഇത്തവണ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ജനസാന്ദ്രമായ നഗര പ്രദേശങ്ങളെ ആക്രമിക്കുകയാണ് ഇറാന്‍ ചെയ്തത്. ഇത് ഇറാന്റെ യുദ്ധപ്രഖ്യാപനമായാണ് ഇസ്രയേല്‍ കാണുന്നത്.
മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും നഗരങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണം ഇസ്രയേലിന്റെ ശക്തമായ തിരിച്ചടിക്ക് കാരണമായേക്കും. ഏപ്രിലില്‍ ഇറാന്റെ ആക്രമണത്തിനോടുള്ള ഇസ്രയേലിന്റെ പ്രതികരണം പ്രതീകാത്മകം മാത്രമായിരുന്നു. ഇറാന്റെ വ്യോമകേന്ദ്രങ്ങളിലൊന്നിനെ ലക്ഷ്യം വച്ചുള്ളത്. എന്നാല്‍ ഇസ്രയേല്‍ പൗരസമൂഹത്തിനെ ഭീഷണിപ്പെടുത്തുന്നതാണ് ഈ ആക്രമണം എന്നുള്ളത് കൊണ്ട് തന്നെ പ്രധാനമന്ത്രി നെതന്യാഹു കഠിനമായ തീരുമാനങ്ങളെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഇറാന്റെ ആണവകേന്ദ്രങ്ങളടങ്ങിയ നിര്‍ണായകങ്ങളായ ലക്ഷ്യസ്ഥാനങ്ങള്‍ ഇസ്രയേലിന്റെ വാര്‍ കാബിനെറ്റ് തയ്യാറാക്കും.
ഇസ്രയേലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടാകാന്‍ പോകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയത് അമേരിക്കയാണ്. ആക്രമണം തടയുന്നതിനും അപ്രതീക്ഷത്വത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനുമുള്ള തന്ത്രം പരാജയപ്പെട്ടുവെങ്കിലും അമേരിക്കയുടെ ജാഗ്രത വീണ്ടും തെളിയിക്കപ്പെട്ടു. ഈ ആക്രമണത്തിന്റെ പ്രത്യാഘാതം പശ്ചിമേഷ്യയില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. നിര്‍ണായകമായ പ്രസിഡന്റ്് തിരഞ്ഞെടുപ്പിന് അഞ്ചാഴ്ച മാത്രമേ ബാക്കിയുള്ളൂ എന്നതിനാല്‍ യു.എസ് രാഷ്ട്രീയത്തെ കൂടി ഇത് സ്വാധീനിക്കും. ആഗോള തലത്തില്‍ ജോ ബിദന്‍ ഭരണകൂടം നിഷ്ഫലമാണെന്ന് ചിത്രീകരിക്കാന്‍ ഡൊണാള്‍ഡ ട്രംമ്പ് ഈ സാഹചര്യത്തെ ഉപയോഗിക്കുമെന്നതില്‍ സംശയമില്ല. ഇതിനിടയില്‍ ഗസയില്‍ സമാധാന ഉടമ്പടി ഉണ്ടാക്കാനും ലെബനാനില്‍ വെടി നിര്‍ത്തല്‍ നടപ്പില്‍ വരുത്താനും അമേരിക്ക നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹെസ്‌ബൊള്ള നേതാവ് ഹസന്‍ നസ്രള്ളാ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്‍.ജി.സി) തിരിച്ചടിയായി മിസൈല്‍ ആക്രമണം നടത്തിയത്. സഖ്യകക്ഷികളായ ഹെസ്ബൊള്ളയ്ക്കും ഹൗത്തികള്‍ക്കും നേരെ നടക്കുന്ന ആക്രമണത്തിനെ തുടര്‍ന്ന് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ ഇറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇസ്രയേലിന്റെ കടന്നാക്രമണങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ജോ ബൈഡന്‍ ഭരണകൂടത്തിന്റെ ശേഷിയാകട്ടെ അനുദിനം കുറഞ്ഞ് വരികയാണ്. ഇറാന്‍ ആക്രമണത്തിനോടുള്ള ഇസ്രയേലിന്റെ പ്രതികരണം നിയന്ത്രിക്കുന്നതിന് രാഷ്ട്രീയപരമായി അമേരിക്കയ്ക്ക് കഴില്ല. ഈ സന്നിദ്ധ സന്ദര്‍ഭമാകട്ടെ നെതന്യാഹുവിന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവസരമാണ്. അതുവഴി ഇറാനെതിരെ അമേരിക്കയെ കൂടെ നിര്‍ത്തി സൈനികാക്രമണം നടത്തുന്ന എന്ന ലക്ഷ്യം നെതന്യാഹുവിന് പൂര്‍ത്തികരിക്കാനാകും.
കാലാകാലങ്ങളായി ഈ മേഖലയിലെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് അമേരിക്കയാണ്. എന്നാല്‍ നിലവിലുള്ള യു.എസ്.പ്രസിഡന്റ് ജോ ബൈഡന്‍ പശ്ചിമേഷ്യയിലെ സഖ്യകക്ഷികളില്‍ നിന്നെല്ലാം അപമാനം ഏറ്റുവാങ്ങിയ നിസഹായനായ വ്യക്തിയായാണ് കണക്കാക്കപ്പെടുന്നത്. ഇറാന്റെ ആണവായുധ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കുള്ള ആഹ്വാനം പൊതുവേ അവധാനതയോടെ സൈനിക നടപടികള്‍ കൈക്കൊള്ളുന്ന ആ ഭരണകൂടത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്നതാണ്. നിലവിലുള്ള സംഘര്‍ഷങ്ങള്‍ ശക്തിപ്രാപിക്കുകയാണെങ്കില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ രാഷ്ട്രീയ ഭാവിയും അവതാളത്തിലാകും. അതാകട്ടെ യു.എസ് വിദേശനയത്തിന്റെ കാര്യത്തിലെ സവിശേഷ നിലപാടുകാരനായ ഡോണാള്‍ഡ് ട്രംപിന്റെ തിരിച്ച് വരവിന് വഴി തെളിക്കുന്നതുമാകും. അഥവാ പശ്ചിമേഷ്യയില്‍ ഉരുത്തിരിഞ്ഞ് വരുന്ന സാഹചര്യങ്ങളൊക്കെ ബൈഡന്‍ ഭരണകൂടത്തിന്റെ ഇസ്രയേല്‍, ഇറാന്‍ നിലപാടുകളെ തുടര്‍ന്നും വെല്ലുവിളിച്ചുകൊണ്ടിരിക്കുമെന്ന് ചുരുക്കം. Iran missiles on Israel: Chilling signs of a regional conflict?
Content Summary; Iran missiles on Israel: Chilling signs of a regional conflict?