June 05, 2026 |
Share on

ജനങ്ങൾ നൽകുന്നത് ‘അവിശ്വസനീയമായ പിന്തുണ’; പൊലീസ് ഉണർന്നു പ്രവർത്തിക്കാഞ്ഞത് ലിഗയുടെ ജീവൻ നഷ്ടമാക്കി

“ഇവിടുത്ത ജനങ്ങൾ നല്കുന്ന പിന്തുണ അവിശ്വസനീയമാണ്. അവർ ഹൃദയം തകർന്നു നിൽക്കുകയാണ്. അവർ ഇടക്കിടെ ഞങ്ങളെ തേടി വരികയും കരയുകയും ചെയ്യുന്നു.”

ഇന്ത്യൻ ജനത തങ്ങൾക്ക് അവിശ്വസനീയമായ പിന്തുണയാണ് നൽകുന്നതെന്ന് കൊല്ലപ്പെട്ട ലാത്വിയൻ സ്വദേശിയുടെ ഭർത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാൻ. ഒരു ഐറിഷ് മാധ്യമത്തോടാണ് ജോർദാൻ ഇതു പറഞ്ഞത്.

“ഇവിടുത്ത ജനങ്ങൾ നല്കുന്ന പിന്തുണ അവിശ്വസനീയമാണ്. അവർ ഹൃദയം തകർന്നു നിൽക്കുകയാണ്. അവർ ഇടക്കിടെ ഞങ്ങളെ തേടി വരികയും കരയുകയും ചെയ്യുന്നു. ഇതാദ്യമായാണ് ഒരു വിദേശ ടൂറിസ്റ്റ് ഇവിടെ കൊല്ലപ്പെടുന്നതെന്നും നാടിന് നാണക്കേടായെന്നും അവർ പറയുന്നു”: -ജോർദാൻ പറഞ്ഞു.

ജനങ്ങളുടെ പിന്തുണ ഹൃദയമുരുക്കുന്നതാണെന്നും പലരും ജോലി പോലും ഉപേക്ഷിച്ച് ലിഗയെ തിരയാൻ സഹായിച്ചുവെന്നും ജോര്‍ദാൻ പറഞ്ഞു. ഇന്നാട്ടുകാര്‍ക്ക് ഈയൊരു സംഭവത്തെ പ്രതി നാണക്കേട് തോന്നാൻ ഇടവരുത്തരുതെന്നാണ് തന്റെ ആഗ്രഹം. ന്യൂനപക്ഷമായ ചീത്ത മനുഷ്യരെപ്രതി ഭൂരിപക്ഷം പേർക്ക് നാണക്കേട് തോന്നരുത്. ഇതുപോലത്തെ മോശം പ്രവൃത്തികൾ ചെയ്യുന്നവർ ലോകത്തെമ്പാടുമുണ്ടെന്നും ജോർദാൻ ചൂണ്ടിക്കാട്ടി.

അതെസമയം പൊലീസ് ആദ്യത്തെ 24 മണിക്കൂറില്‍ ഉണർന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിൽ ലിഗ കൊല്ലപ്പെടില്ലായിരുന്നുവെന്ന് ജോര്‍ദാൻ പറഞ്ഞു. തുടക്കത്തിൽ സംഭവം ആത്മഹത്യയാണെന്നു പറഞ്ഞ പൊലീസ് ഇപ്പോൾ ആ തിയറിയിൽ നിന്ന് പിന്മാറിയതിൽ ആശ്വാസമുണ്ടെന്നും കുറ്റവാളികൾ പിടിക്കപ്പടുമെന്നു തന്നെയാണ് വിശ്വാസമെന്നും ജോർദ്ദാൻ വിശദീകരിച്ചു.

കൂടുതൽ വായിക്കാം

Leave a Reply

Your email address will not be published. Required fields are marked *

×