യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ നടപ്പാക്കിയ ഇറക്കുമതിയ്ക്കുള്ള അധിക തീരുവ വ്യവസായ ലോകത്തിന്റെ താളം തെറ്റിക്കുകയും വലിയ തോതിലുള്ള പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാവുകയും ചെയ്യുമെന്ന് ‘ദ ഗാര്‍ഡിയന്‍’ പത്രത്തിന്റെ ഇക്ണോമിക് എഡിറ്റര്‍ ഹെതര്‍ സ്റ്റുവര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രചരണ സമയം മുതല്‍ ട്രംപ് വാഗ്ദാനം ചെയ്യുന്നതാണ് ‘അമേരിക്ക ഒരു മതില്‍ പണിയും’ എന്നത്. എന്നാല്‍ മെക്സിക്കല്‍ അതിര്‍ത്തിയില്‍ ഉരുക്കിന്റെ വേലി പണിയുന്ന പദ്ധതിയില്‍ നിന്ന് പുതിയ തീരുവകളേര്‍പ്പെടുത്തി അമേരിക്കയെ പുറം ലോകത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതിലേയ്ക്കാണ് ട്രംപ് എത്തിയിരിക്കുന്നത്-ഹെതര്‍ സ്റ്റുവര്‍ട്ട് പറയുന്നു. ‘വിമോചനം’ ഒക്കെയാണ് ട്രംപിന്റെ വാഗ്ദാനമെങ്കിലും ഈ തീരുവവര്‍ദ്ധന മൂലം ഉടനടി സംഭവിക്കുക വലിയ വിലക്കയറ്റവും വിപണിയിലെ ആശയക്കുഴപ്പവുമായിരിക്കും. Is trump’s additional duty a election campaign promise?
ഈ പദ്ധതിയുടെ കൃത്യമായ പ്രത്യാഘാതം എന്തായിരിക്കും എന്നതിനെ കുറിച്ച് അമേരിക്കയ്ക്ക് പോലും കൃത്യമായി അറിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഒരു രാജ്യങ്ങളും ഇതിനെ നേരിടുന്നത് ഒരോ തരത്തിലായിരിക്കുമെന്നുള്ളത് കൊണ്ട് അത് എന്ത് തരം പ്രതിഫലനമാണ് വിപണിയില്‍ ഉണ്ടാക്കാന്‍ പോവുക എന്നത് വളരെ പ്രധാനമായിരിക്കും. ഒരു വശത്ത് ഈ തീരുവ ഉപയോഗിച്ച് വിവിധ രാജ്യങ്ങളോടുള്ള കടുത്ത നയങ്ങളും നയപരമായ വിട്ടുവീഴ്ചകളും പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരം ട്രംപിന് വലിയ ആവേശം നല്‍കുന്നതാണെങ്കിലും ഓഹരി വിപണിയിലുണ്ടായിട്ടുള്ള വീഴ്ച നയത്തില്‍ മാറ്റം വരുത്താന്‍ ട്രപിനെ പ്രേരിപ്പിക്കുമോ എന്ന സംശവും ആരാധകര്‍ക്കുണ്ട്. ട്രംപിന്റെ പ്രസ് സെക്രട്ടറിയായ കരോലിന്‍ ലെവിറ്റ് ഓഹരി വിപണിയില്‍ ഈ തീരുവ നയമാറ്റം കൊണ്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നാണ്.
എന്നാല്‍ ട്രംപ് തന്നെ വിപണയില്‍ ചില അപ്രതീക്ഷിത ചലനങ്ങളും വീഴ്ചകളും ഈ തീരുമാനം കൊണ്ട് ഉണ്ടായേക്കാം എന്ന് പറഞ്ഞിരുന്നു. ‘ഇതൊരു മാറ്റത്തിന്റെ കാലഘട്ടമാണ്, ഇത് വലിയ തീരുമാനമാണ്’. ഫോക്സ് ന്യൂസിന് നല്‍കിയ ഈ അഭിമുഖത്തില്‍ ഇതുകൊണ്ട് സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ല എന്ന് ഉറപ്പിച്ച് പറയാനും ട്രംപ് തയ്യാറായില്ല. കൂട്ടിയ തീരുവ കൊണ്ട് വലിയ വരുമാനവും രാജ്യത്തിന് ഉണ്ടാകുമെന്നും അത് നികുതി കുറയ്ക്കുന്നതിന് വരെ ഉപയോഗിക്കാമെന്നും യു.എസ് വ്യവസായ ഉപദേശകന്‍ പീറ്റര്‍ നവാരോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 60000 കോടി ഡോളറിന്റെ അധിക വരുമാനമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്.
എന്നാല്‍ ഇതെല്ലാം വലിയ അനശ്ചിതത്വത്തിലേയ്ക്കാണ് വഴിമാറുന്നത്. ഉപഭോക്താക്കളും വ്യവസായ ലോകവും ഏറ്റവും വെറുക്കുന്ന കാര്യമാണ് അനിശ്ചിതത്വം. ഇലോണ്‍ മസ്‌കിന്റെ ‘ഡിപാര്‍ട്മെന്റ് ഓഫ് ഗവേര്‍മെന്റ് എഫിഷ്യന്‍സി’യുടെ നിര്‍ദ്ദേശപ്രകാരം പതിനായിരിക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ തീരുവ മാറ്റത്തെ കുറിച്ചുള്ള ആഴ്കളോളം നീണ്ടു നില്‍ക്കുന്ന അവ്യക്തമായ വാര്‍ത്തകളും ചര്‍ച്ചയും വലിയ ദോഷമാണ് സമൂഹത്തിലുണ്ടാക്കുന്നത്.Is trump’s additional duty a election campaign promise?
Content Summary: Is trump’s additional duty a election campaign promise?