ബ്രിസ്‌ബേനില്‍ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെ രണ്ടാം ദിവസത്തെ കളി വന്‍ വിവാദത്തിനാണ് വഴിവെച്ചത്. മുന്‍ ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം ഇസ ഗുഹ ബുംറയെ ബൗളിംഗ് മികവിനെക്കുറിച്ച് സംസാരിക്കവെ ‘പ്രൈമേറ്റ്’ എന്ന വിശേഷിപ്പിച്ചതിനെ തുടര്‍ന്ന്, സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്കിടയില്‍ രോഷത്തിന് കാരണമായി. മൂന്നാം ദിവസത്തിലെ കളി ആരംഭിക്കുന്നതിന് മുന്‍പ്, തന്റെ അഭിപ്രായത്തിന് ഗുഹ ക്ഷമാപണം നടത്തി. മാര്‍ക്വീ ഇന്ത്യന്‍ പേസര്‍ക്കുള്ള ഉയര്‍ന്ന എന്ന നിലയില്‍ മാത്രമാണ് താന്‍ അഭിപ്രായം കൊണ്ട് ഉദ്ദേശിച്ചതെന്ന് ഗുഹ വ്യക്തമാക്കി.bumrah
‘എംവിപി ഏറ്റവും മൂല്യമുള്ള പ്രൈമേറ്റ് എന്നാണ് ഗുഹ ബുംറ വിളിച്ചിരുന്നത്. കൂടാതെ, ഇന്ത്യയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും ഈ ടെസ്റ്റ് മത്സരത്തിന് കൂടുതല്‍ പിന്തുണ ആവശ്യമാണെന്ന് തോന്നിയിരുന്നു.’
തിങ്കളാഴ്ച രാവിലെ ഫോക്‌സ് ക്രിക്കറ്റിന്റെ സംപ്രേക്ഷണത്തില്‍ ഗുഹ പറഞ്ഞിതിങ്ങനെയാണ്. ‘ഇന്നലെ കമന്ററിയില്‍ ഞാന്‍ പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഒരു വാക്കാണ് ഉപയോഗിച്ചത്. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരെങ്കിലും എന്റെ അഭിപ്രായത്തെ മോശമായി കണ്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. എല്ലാവരെയും സഹാനുഭൂതിയോടെയും ബഹുമാനത്തോടെയുമാണ് കാണുന്നത്.’
‘ഞാന്‍ ഉദ്ദേശിച്ചത് ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരിലൊരാളെക്കുറിച്ചുള്ള ഏറ്റവും ഉയര്‍ന്ന പ്രശംസ മാത്രമാണ്. ഒപ്പം ഞാന്‍ വളരെയധികം ആരാധിക്കുന്ന ഒരാളാണ് ബുംറ’. ഞാന്‍ സമത്വത്തിന് വേണ്ടി വാദിക്കുന്ന ആളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന്റെ നേട്ടത്തിന്റെ മഹത്വം ഞാന്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തു. അതില്‍ ഞാന്‍ ഖേദിക്കുന്നു. ദക്ഷിണേന്ത്യന്‍ പൈതൃകമുള്ള ഒരാളെന്ന നിലയില്‍, മറ്റ് ഉദ്ദേശ്യങ്ങളോ ദുരുദ്ദേശമോ ഇല്ലെന്ന് ആളുകള്‍ തിരിച്ചറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ ഇതുവരെയുള്ള മികച്ച ടെസ്റ്റ് മത്സരത്തില്‍ നിന്ന് എത്രത്തോളം പുരോഗമനം കാണാനാകുമെന്ന് കാത്തിരിക്കുകയാണെന്നും ഗുഹ പറഞ്ഞു.
മാധ്യമത്തിലൂടെ മാപ്പ് പറയാന്‍ തീരുമാനിച്ച ഗുഹയെ ‘ധീരയായ സ്ത്രീ’ എന്ന് വിളിച്ച് മുന്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും പ്രതികരിച്ചിരുന്നു.
ധീരയായ സ്ത്രീ, തത്സമയ ടെലിവിഷനില്‍ ക്ഷമ ചോദിക്കാന്‍ ധൈര്യം ആവശ്യമാണ്. ആളുകള്‍ക്ക് തെറ്റുകള്‍ വരുത്താന്‍ അര്‍ഹതയുണ്ട്. നാമെല്ലാവരും മനുഷ്യരാണെന്നും ഇതും കടന്നുപോകുമെന്നും ശാസ്ത്രി പ്രതികരിച്ചു.bumrah
content summary; Isa Guha Apologizes for Racist Comment on Jasprit Bumrah