January 23, 2025 |

ആരാണ് അമല്‍ ക്ലൂണി?

വംശഹത്യയ്ക്ക് ഇരയായൊരു ജനതയ്ക്ക് വേണ്ടി ഉയര്‍ന്ന സ്ത്രീ ശബ്ദം

ഒരു ജനതയെ മുഴുവൻ അരക്ഷിതാവസ്ഥയിലേക്കും, പട്ടിണിയിലേക്കും അനാഥതത്വത്തിലേക്കും മരണത്തിലേക്കും തള്ളി വിട്ടതിൽ ആർക്കാണ് ആരാണ് ഉത്തരവാദിയെന്ന് പല തവണ ചോദ്യം ഉയർന്നിരുന്നു. മനുഷ്യാവകാശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഭിഭാഷാക അമൽ ക്ലൂൺ സംശയമില്ലതെ ഉത്തരം പറയും. പലസ്‌തീൻ ജനതക്ക് മേൽ അധിനിവേശം നടത്തുന്ന ഇസ്രയേൽ ഭരണകൂടവും, പ്രതിക്രമണത്തിന്റെ പേരിൽ ഇസ്രയേലിലെ നിരവധി ജീവനുകൾക്ക് ഉത്തരം പറയേണ്ടി വന്ന ഹമാസുമാണ് ഗാസ യുദ്ധത്തിന് ഉത്തരവാദികളെന്ന്.Israel Gaza war

ഹമാസ് വിമതർക്കെതിരെയും, ഇസ്രയേലിനെതിരെയും യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഐസിസി പ്രോസിക്യൂട്ടർ ജനറൽ പുറത്തുവിട്ട പ്രസ്താവനയിൽ ഇസ്രായേലി നേതാക്കളായ ബെഞ്ചമിൻ നെതന്യാഹു, യോവ് ഗാലൻ്റ്, ഹമാസ് നേതാക്കളായ യഹ്യ സിൻവാർ, ഇസ്മായിൽ ഹനിയേ, മുഹമ്മദ് ഡീഫ് എന്നിവരെ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും അറസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നുണ്ട്.

അഭിഭാഷകയായ അമൽ ക്ലൂണി അറസ്റ്റ് വാറന്റ് സംബന്ധിച്ച അന്വേഷണത്തിൽ പ്രത്യേക ഉപദേശകയായി സേവനമനുഷ്ഠിച്ചിരുന്നു. അറസ്റ് വാറന്റ് പ്രഖ്യാപിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ അമൽ ക്ലൂണിക്കും പ്രത്യേകമായി നന്ദി പറഞ്ഞിരുന്നു. ഉപദേശം നൽകുകയും കേസിലെ തെളിവുകൾ വിശകലനം ചെയ്യാനും തന്നെ സഹായിച്ച അന്താരാഷ്ട്ര നിയമ വിദഗ്ധരുടെ സംഘത്തിൻ്റെ ഭാഗമായിരുന്നു അമൽ ക്ലൂണി. ഈ വിദഗ്ധരിൽ പലരും ബ്രിട്ടനിൽ നിന്നുള്ളവരാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളിലും അന്താരാഷ്ട്ര ക്രിമിനൽ നിയമങ്ങളിലും വ്യക്തമായ കാഴ്ചപ്പാടും അറിവുമുള്ള വ്യതികൾ ഈ പാനിൽ ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു.

അമൽ ക്ലൂണിയുടെ ക്ലൂണി ഫൗണ്ടേഷൻ ഫോർ ജസ്റ്റിസ് പുറത്തുവിട്ട പ്രസ്താവനയിൽ അമൽ ക്ലൂണി ഈ പാനലിന്റെ ഭാഗമായതെങ്ങനെയാണെന്ന് അവർ വിശദീകരിക്കുന്നുണ്ട്. “നാലു മാസം മുമ്പാണ്, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ പ്രോസിക്യൂട്ടർ എന്നെ സമീപിക്കുന്നത്. ഇസ്രയേലിലും ഗാസയിലുമായി നടക്കുന്ന യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും തെളിവുകൾ വിലയിരുത്താൻ അദ്ദേഹത്തെ സഹായിക്കാനായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. ഈ ചുമതല ഏറ്റെടുക്കാൻ ഞാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അന്താരാഷ്ട്ര നിയമ വിദഗ്ധരുടെ പാനലിൽ അംഗമായത്.

ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉൾപ്പെടെയുള്ള തെളിവുകളുടെ അവലോകനത്തിൻ്റെയും നിയമ വിശകലനത്തിൻ്റെയും വിപുലമായ പ്രക്രിയയിൽ ഞങ്ങൾ ഒരുമിച്ച് ഏർപ്പെട്ടിട്ടുണ്ട്, ”അവർ പറഞ്ഞു. ” പാനലിൽ ഉൾപ്പെട്ടിരുന്ന ഞങ്ങൾ ഓരോരുത്തരും വ്യത്യസ്ത കാഴ്ച്ചപ്പാടുകളുള്ള , പശ്ചാത്തലത്തിൽ നിന്ന് കടന്നു വന്നവരായിരുന്നു. പക്ഷെ വിശകലനത്തിന് ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്ന നിഗമനം ഏകകണ്ഠമായിരുന്നു. പലസ്തീൻ പൗരന്മാരും ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ കോടതിക്ക് അധികാരമുണ്ടെന്ന് ഞങ്ങൾ ഏകകണ്ഠമായി കണ്ടെത്തിയിരുന്നു. ഹമാസ് നേതാക്കളായ യഹ്യ സിൻവാർ, മുഹമ്മദ് ദീഫ്, ഇസ്മായിൽ ഹനിയ്യ എന്നിവർ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നുണ്ട്. ആളുകളെ ബന്ദിയാക്കൽ, കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇവർ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ ഞങ്ങൾക്ക് മതിയായ കാരണങ്ങളുണ്ടായിരുന്നു.

Post Thumbnail
ഒക്ടോബര്‍ 7 ന്റെ സൂത്രധാരന്‍ യഹ്യ സിന്‍വാര്‍ ഹമാസ് തലപ്പത്ത്വായിക്കുക

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധം, കൊലപാതകം, പീഡനം, ഉന്മൂലനം എന്നിവയുടെ ഒരു രീതിയായി പട്ടിണിമരണമുൾപ്പെടെയുള്ള മനുഷ്യരാശിക്കെതിരെ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ഞങ്ങൾ ഏകകണ്ഠമായി നിഗമനം ചെയ്യുന്നു.” അവർ പറയുന്നു. ഗാസയിലെ യുദ്ധത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാത്തതിന് സോഷ്യൽ മീഡിയയിൽ ക്ലൂണി വിമർശനം നേരി ട്ടിരുന്നു. കേസിൽ ഉപദേശിക്കാനുള്ള കോടതിയുടെ ക്ഷണം സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും വിശദീകരിച്ചു. “നിയമവാഴ്ചയിലും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയിലും ഞാൻ വിശ്വസിക്കുന്നുണ്ട്. ഈ പാനലിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോൾ ഞാൻ അത് വിനിയോഗിച്ചതും അത് കൊണ്ടാണ്. യുദ്ധത്തിൽ സിവിലിയന്മാരെ സംരക്ഷിക്കുന്ന നിയമം 100 വർഷങ്ങൾക്ക് മുമ്പ് വികസിപ്പിച്ചെടുത്തതാണ്, ഒരു സംഘട്ടനത്തിൻ്റെ കാരണങ്ങൾ പരിഗണിക്കാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇത് ബാധകമാണ്.

ഒരു മനുഷ്യാവകാശ അഭിഭാഷക എന്ന നിലയിൽ, ഒരു കുട്ടിയുടെ ജീവന് മറ്റൊന്നിനേക്കാൾ വില കുറവാണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ഒരു സംഘട്ടനവും നിയമത്തിൻ്റെ പരിധിക്കപ്പുറമായിരിക്കണമെന്നോ ഒരു കുറ്റവാളിയും നിയമത്തിന് മുകളിലായിരിക്കണമെന്നോ ഞാൻ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഇസ്രയേലിലും പലസ്തീനിലും നടന്ന അതിക്രമങ്ങൾക്ക് ഇരയായവർക്ക് നീതി ലഭ്യമാക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രോസിക്യൂട്ടർ സ്വീകരിച്ച ചരിത്രപരമായ നടപടിയെ ഞാൻ പിന്തുണയ്ക്കുന്നു.” ക്ലൂണി പറയുന്നു. നടൻ ജോർജ്ജ് ക്ലൂണിയുടെ ഭാര്യ കൂടിയായ അഭിഭാഷക ലണ്ടനിലെ ഡൗട്ടി സ്ട്രീറ്റ് ചേമ്പേഴ്സിൽ ബാരിസ്റ്ററായി ജോലി ചെയ്യുകയാണ്. അന്താരാഷ്ട്ര നിയമവുമായി ബന്ധപ്പെട്ട സുപ്രധാന കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഇവർ അതിപ്രശതയാണ്. ഫിനാൻഷ്യൽ ടൈംസിനായുള്ള ഒരു ലേഖനത്തിൽ, അന്താരാഷ്ട്ര ക്രിമിനൽ നിയമത്തിലെ ഒരു വലിയ ചുവടുവയ്പ്പായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള ഖാൻ്റെ തിരഞ്ഞെടുപ്പിനെ ക്ലൂണിയും മറ്റ് ഉപദേശകരും പ്രശംസിച്ചിരുന്നു.

Content summary; Human rights lawyer Amal Clooney a special adviser in the international criminal court seeks  arrest warrants for Israeli and Hamas leader  Israel Gaza war

×