June 14, 2026 |
Share on

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റണം; ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്കി

അഴിമുഖം പ്രതിനിധി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറണമെന്നാവശ്യപ്പെട്ടു ജേകബ് തോമസ് സര്‍ക്കാരിന് കത്ത് നല്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്കിയിരിക്കുന്നത്. നിര്‍ണ്ണായകമായ പല കേസുകളും വിജിലന്‍സ് അന്വേഷിക്കുന്നതിനിടയിലാണ് ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് കത്ത് നല്‍കിയത്.  വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റും പാറി നടക്കുകയാണെന്നും മറ്റും പറഞ്ഞു വിജിലന്‍സിനെതിരെ ശക്തമായ ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.  ഇത്തരമൊരു സാഹചര്യത്തിലാണ് […]

അഴിമുഖം പ്രതിനിധി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറണമെന്നാവശ്യപ്പെട്ടു ജേകബ് തോമസ് സര്‍ക്കാരിന് കത്ത് നല്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്കിയിരിക്കുന്നത്. നിര്‍ണ്ണായകമായ പല കേസുകളും വിജിലന്‍സ് അന്വേഷിക്കുന്നതിനിടയിലാണ് ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് കത്ത് നല്‍കിയത്. 

വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റും പാറി നടക്കുകയാണെന്നും മറ്റും പറഞ്ഞു വിജിലന്‍സിനെതിരെ ശക്തമായ ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.  ഇത്തരമൊരു സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറാന്‍ കത്ത് നല്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×