July 02, 2026 |
Share on

ജീത്തു ജോസഫ് ചിത്രത്തില്‍ നായകനായി പ്രണവ് മോഹന്‍ലാല്‍

അഴിമുഖം പ്രതിനിധി മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുന്നത്. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് വിവരം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്‌. ദൃശ്യം ചിത്രത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജീത്തു ജോസഫിന്റെ സംവിധാനം സഹായിയായിരുന്നു പ്രണവ്. താന്‍ അഭിനയ രംഗത്തേക്ക് കടക്കുകയാണെന്നും വ്യക്തിപരമായി അറിയാവുന്ന സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് താല്‍പര്യമെന്നും […]

അഴിമുഖം പ്രതിനിധി

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുന്നത്. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് വിവരം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്‌.

ദൃശ്യം ചിത്രത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജീത്തു ജോസഫിന്റെ സംവിധാനം സഹായിയായിരുന്നു പ്രണവ്. താന്‍ അഭിനയ രംഗത്തേക്ക് കടക്കുകയാണെന്നും വ്യക്തിപരമായി അറിയാവുന്ന സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് താല്‍പര്യമെന്നും പ്രണവ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

മോഹലാലിന്റെ ഒന്നാമനില്‍ ബാലതാരമായി പ്രണവ് അഭിനയിച്ചിട്ടുണ്ട്. അവസാനം സാഗര്‍ ഏലിയാസ് ജാക്കിയില്‍ വെറുതെ വന്നു പോകുന്ന കഥാപാത്രമായി പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു.  

Tags:

Leave a Reply

Your email address will not be published. Required fields are marked *

×