July 11, 2026 |
Avatar
Share on

വിപ്ലവ നക്ഷത്രങ്ങള്‍ ഇന്ന് കേരളത്തില്‍

അഴിമുഖം പ്രതിനിധി  ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ക്യാമ്പസിലെ വിപ്ലവ നക്ഷത്രങ്ങള്‍ ഇന്ന് കേരളത്തില്‍. സമീപകാലത്ത് രാജ്യത്തെ വിവിധ ക്യാമ്പസുകളില്‍ സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിനും അക്കാദമിക് മേഖലയിലെ കാവിവത്ക്കരണത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് ഇന്ന് വിവിധ പരിപാടികള്‍ക്കായി കേരളത്തില്‍ എത്തുന്നത്.   ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ അറസ്റ്റിലായപ്പോള്‍ ശക്തമായ വിദ്യാര്‍ഥി മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ജെ.എന്‍.യു യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല […]

അഴിമുഖം പ്രതിനിധി 

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ക്യാമ്പസിലെ വിപ്ലവ നക്ഷത്രങ്ങള്‍ ഇന്ന് കേരളത്തില്‍. സമീപകാലത്ത് രാജ്യത്തെ വിവിധ ക്യാമ്പസുകളില്‍ സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിനും അക്കാദമിക് മേഖലയിലെ കാവിവത്ക്കരണത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് ഇന്ന് വിവിധ പരിപാടികള്‍ക്കായി കേരളത്തില്‍ എത്തുന്നത്.

 

ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ അറസ്റ്റിലായപ്പോള്‍ ശക്തമായ വിദ്യാര്‍ഥി മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ജെ.എന്‍.യു യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദാണ് ഇതില്‍ പ്രമുഖ. ഒപ്പം ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റും ഐസയുടെ ദേശീയ പ്രസിഡന്റുമായ സുജേതാ ഡേ, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ അജയന്‍ അടാട്ട്, വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മുഖമായി വീണ്ടും മാറിയ ഹൈദരാബാദ് സര്‍വകലായില്‍ നിന്നുള്ള പ്രേംകുമാര്‍ എം.കെ, സ്മിത എന്‍, ഫാറൂഖ് കോളേജില്‍ അധികൃതര്‍ നടപ്പാക്കിയ വിവേചനങ്ങള്‍ക്കെതിരെ പോരാടുന്ന ദിനു വി തുടങ്ങിയവരടക്കമുള്ള വിവിധ വിദ്യാര്‍ഥി നേതാക്കളാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്.

 

രണ്ടു മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമിയിലും തുടര്‍ന്ന് സി.പി.ഐ (റെഡ് സ്റ്റാര്‍) കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടികളിലുമാണ് ഇവര്‍ പങ്കെടുക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×