June 16, 2026 |
Share on

കളമശേരി ഭൂമി തട്ടിപ്പു കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറെന്ന് ടിഒ സൂരജ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മുന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ടിഒ സൂരജ് വ്യക്തമാക്കി. ഇക്കാര്യം തിങ്കളാഴ്ച എറണാകുളം സിജെഎം കോടതിയെ അറിയിക്കുമെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ആരും സ്വാധീനിച്ചിട്ടില്ലെന്നും താന്‍ ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സൂരജ് വ്യക്തമാക്കി. സൂരജ് ലാന്റ് റവന്യൂ കമ്മീഷണറായിരിക്കെയാണ് വിവാദം ഉടലെടുക്കുന്നത്. വിഷയത്തില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ഇടപെടേണ്ടതില്ലായിരുന്നുവെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന സിബിഐ സംഘം […]

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മുന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ടിഒ സൂരജ് വ്യക്തമാക്കി. ഇക്കാര്യം തിങ്കളാഴ്ച എറണാകുളം സിജെഎം കോടതിയെ അറിയിക്കുമെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ആരും സ്വാധീനിച്ചിട്ടില്ലെന്നും താന്‍ ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സൂരജ് വ്യക്തമാക്കി.

സൂരജ് ലാന്റ് റവന്യൂ കമ്മീഷണറായിരിക്കെയാണ് വിവാദം ഉടലെടുക്കുന്നത്. വിഷയത്തില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ഇടപെടേണ്ടതില്ലായിരുന്നുവെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്നലെ സൂരജിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സൂരജ് വ്യക്തമാക്കിയിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×