കർണാടകയിലെ ഹണി ട്രാപ് വിവാദം ചർച്ചയാവുകയാണ്. 48 എംഎൽഎമാർ ഹണി ട്രാപ്പിലാണെന്ന് സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ പറഞ്ഞിരുന്നു, ഈ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിൽ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും എംഎൽഎമാർ ഉൾപ്പെടുന്നു. ദേശീയ പാർട്ടികളിലെ എംഎൽഎമാരും ഹണി ട്രാപ്പിൽ പെട്ടിരിക്കുകയാണെന്ന് രാജണ്ണ പറഞ്ഞു. തനിക്ക് നേരെയുണ്ടായ ഹണി ട്രാപ്പ് ശ്രമത്തെക്കുറിച്ചും രാജണ്ണ വെളിപ്പെടുത്തി. കർണാടക ഹണി ട്രാപ്പ് സിഡികളുടെയും പെൻഡ്രൈവുകളുടെയും ഫാക്ടറി ആയെന്നും രാജണ്ണ പറഞ്ഞു. ഇതിന്റെയൊക്കെ നിർമാതാക്കളും സംവിധായകരും ആരൊക്കെയെന്ന് കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം വേണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.Karnataka Honey Trap Scandal: How 48 MLAs Got Involved
ഒരു മന്ത്രിയെ കുടുക്കുന്നതിന് രണ്ട് തവണ ഹണി ട്രാപ്പ് ശ്രമം നടന്നുവെന്ന് ഇന്നലെ മന്ത്രി സതീഷ് ജർക്കിഹോളി വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഉന്നത തല അന്വേഷണം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രഖ്യാപിച്ചിരുന്നു. ഭരണകക്ഷി എംഎൽഎമാരെ അടക്കം ഹണി ട്രാപ്പിൽ പെടുത്തിയത് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാൽ ആരോപിച്ചു.
ഒരു വ്യക്തിക്കോ, ഗ്രൂപ്പിനോ ആവിശ്യമായ വിവരങ്ങൾ ചോർത്തിയെടുക്കുന്നതിന് മറ്റൊരു വ്യക്തിയെ പ്രണയം നടിച്ച് കബളിപ്പിക്കുന്നതിനെയാണ് ഹണി ട്രാപ്പ് എന്ന് എന്ന് പറയുന്നത്.
രാജണ്ണയുടെ ഈ പ്രസ്താവന നിയമസഭയിൽ വലിയ തർക്കമുണ്ടാക്കുന്നതിന് കാരണമായി. ചർച്ചയ്ക്കിടെ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവിശ്യപ്പെട്ട് ബിജെപി നിയമസഭാംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറി.
ചില രാഷ്ട്രീയ നേതാക്കളായിരിക്കാം ഇത് ചെയ്യുന്നതെന്നും, ഇതിന് പിന്നിൽ രഹസ്യ അജണ്ടകളാണെന്നും രാജണ്ണ തന്റെ പ്രസ്താവനകളിൽ അവകാശപ്പെട്ടു. വ്യക്തികളെ അപകീർത്തിപ്പെടുത്തുക എന്നത് മാത്രമല്ല, രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഹണി ട്രാപ്പ് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജണ്ണയുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉൾപ്പെടെയുള്ള നിരവധി മന്ത്രിമാർ രംഗത്തെത്തി.
പ്രശ്‌നം രൂക്ഷമായതോടെ ഹണി ട്രാപ്പ് വിവാദത്തിൽ സർക്കാർ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. നീതിയുക്തമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റക്കാരെ കണ്ടെത്തിയാൽ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. എന്നാൽ സിദ്ധരാമയ്യയുടെ അഭിപ്രായങ്ങളിൽ ജുഡിഷ്യൽ അന്വേഷണത്തെക്കുറിച്ച് പ്രതിപാതിച്ചില്ല.
ബിജെപി നേതാവായ ആർ അശോകൻ സംഭവത്തിൽ പ്രതികരിച്ചു. നിയമസഭാംഗങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനും അവരുടെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നതിനുമുള്ള ഗൂഡാലോചനയാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം.
അതേസമയം, രാജണ്ണ ഔദ്യോഗികമായി പരാതി സമർപ്പിച്ചാൽ അന്വേഷണം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പറഞ്ഞു.
ഉന്നതതല അന്വേഷണത്തെക്കുറിച്ചുള്ള പരമേശ്വരയുടെ പ്രഖ്യാപനത്തിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. പ്രതിപക്ഷം അടിയന്തര നടപടി ആവശ്യപ്പെട്ടപ്പോൾ, ഭരണകക്ഷി നേതാക്കൾ രീതിപരവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.Karnataka Honey Trap Scandal: How 48 MLAs Got Involved
content summary; Karnataka Honey Trap Scandal: How Allegations Involving 48 MLAs Came About