26 വ്യാജമരുന്നുകള്‍ നിരോധിച്ച് കര്‍ണാടക ആരോഗ്യവകുപ്പ്. എട്ടെണ്ണം വ്യാജമോ, 18 എണ്ണം തെറ്റായ ബ്രാന്റുകളോ ആണെന്നാണ് കണ്ടെത്തല്‍. അസിഡിറ്റി, വേദന ഒഴിവാക്കല്‍,കൊളസ്‌ട്രോള്‍, ഇരുമ്പിന്റെ കുറവ്, ശ്വസനവുമായി ബന്ധപ്പെട്ട് മൂക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയ്ക്കാണ് ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത്.fake medicine
ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമം ലംഘിച്ചാണ് ഈ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു വര്‍ഷത്തിനിടെ അഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ശിക്ഷ ലഭിച്ചിരുന്നു. പന്ത്രണ്ട് കേസുകളില്‍ വിചാരണ തുടരുകയാണ്. ആരോഗ്യവകുപ്പ് നിരോധിച്ച 26 മരുന്നുകളില്‍ ഫാര്‍മ കമ്പനികള്‍ ഗുണനിലവാരമില്ലാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
26 മരുന്നുകളില്‍ ശ്വസനതടസം കുറയ്ക്കാനുള്ള 10 മരുന്നുകള്‍ നിയമപരമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. കണ്ണിന്റെ വീക്കം കുറയ്ക്കുന്നതിനും കണ്ണുകള്‍ വരണ്ടിരിക്കുന്ന അവസ്ഥ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന നാല് മരുന്നുകള്‍, വേദന, വീക്കം, സന്ധിവാതം, അലര്‍ജികള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന രണ്ട് മരുന്നുകള്‍ എന്നിവ വ്യാജമോ തെറ്റായ ബ്രാന്‍ഡുകളോ ആണെന്ന് ലേബല്‍ ചെയ്തിട്ടുണ്ട്.
ഗ്ലോക്കോമ, ഉയര്‍ന്ന നേത്രസമ്മര്‍ദ്ദം എന്നിവ ചികിത്സിക്കുന്നതിനും ശസ്ത്രക്രിയ മൂലമുണ്ടാകുന്ന ഓക്കാനം, ഛര്‍ദി എന്നിവ തടയുന്നതിനും ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊപ്പം ഫോളിങ് ആസിഡിന്റെയും മള്‍ട്ടിവിറ്റമിന്‍ മരുന്നുകളുടെയും മൂന്ന് സാമ്പിളുകളും ഗുണനിലവാരമുള്ളതല്ലെന്ന്
കണ്ടെത്തി.
മരുന്നുകള്‍ തെറ്റിദ്ധരിപ്പിച്ച് ലേബല്‍ ചെയ്യുന്നു
മരുന്നുകള്‍ തെറ്റായി ബ്രാന്‍ഡ് ചെയ്യുകയും ദോഷകരമായ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ ആരോഗ്യവകുപ്പ് കേസ് ഫയല്‍ ചെയ്തിരുന്നു. സുരക്ഷിതമായ മരുന്നുകള്‍ ലേബല്‍ ചെയ്യുന്നതിലെ പിശകോ, ആരോഗ്യവകുപ്പ് നിരോധിക്കണമെന്ന് നിര്‍ദേശിച്ച മരുന്നുകള്‍ വിതരണം ചെയ്യാതിരിക്കുന്ന കമ്പനികളെയോ കേസില്‍ ഉള്‍പ്പെടുത്തരുതെന്ന് മുന്നറിയിപ്പുണ്ട്.
ബെലഗാവിയിലെ ശീതകാല സമ്മേളനത്തില്‍ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു നടത്തിയ മറുപടിക്ക് പിന്നാലെയാണ് കര്‍ണാടകയിലെ വ്യാജമരുന്നുകളുടെ ഭീതിജനകമായ വ്യാപ്തി പുറത്തുവന്നത്. എംഎല്‍സി സിഎന്‍ മഞ്ചഗൗഡയുടെ ചോദ്യത്തിന് മറുപടിയായി, വ്യാജമരുന്നുകള്‍ തടയുന്നതിനുള്ള നടപടികള്‍ ഗുണ്ടു റാവു സമ്മേളനത്തില്‍ വിശദീകരിച്ചു. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരുടെ വിതരണ ശൃംഖലയില്‍ നിന്നുള്ള പതിവ് സാമ്പിള്‍ പരിശോധന, പരാതികളില്‍ അന്വേഷണം,നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലൈസന്‍സിംഗ് അധികാരികളെ ചുമതലപ്പെടുത്തല്‍ എന്നീ നീക്കങ്ങളാണ് റാവു വിശദീകരിച്ചത്.
പതിവ് പരിശോധനകള്‍
സാമ്പിളിങ്ങിലൂടെയോ ലാബോറട്ടറി പരിശോധനയിലൂടെയോ മാത്രമേ മരുന്ന് വ്യാജമാണോ എന്ന് തിരിച്ചറിയാനാകൂ എന്ന് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനകളില്‍ നിന്ന് കണ്ടെത്തി.നിര്‍മ്മാണ യൂണിറ്റുകള്‍, ഫാര്‍മസികള്‍, വിതരണക്കാര്‍ എന്നിവരില്‍ പതിവ് പരിശോധനകള്‍ നടത്തുമ്പോള്‍ സാമ്പിളുകള്‍ ശേഖരിച്ച് വിശകലനത്തിനും പഠനത്തിനുമായി സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളിലേക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) പോലുള്ള റെഗുലേറ്ററി അതോറിറ്റികള്‍ നിശ്ചയിച്ചിട്ടുള്ള നിര്‍ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ മരുന്നുകള്‍ പാലിക്കുന്നില്ലെങ്കില്‍ അവയെ വ്യാജമായി രേഖപ്പെടുത്തും. ലേബലിംഗ് കൃത്യമല്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെങ്കില്‍ മരുന്ന് തെറ്റായ ബ്രാന്‍ഡ് ആയി അടയാളപ്പെടുത്തും. മരുന്നുകള്‍ നിരോധിച്ച് ഉടനടി വിതരണവും വില്‍പ്പനയും തടയാനുള്ള നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.fake medicine
content summary; Karnataka’s health department has flagged 26 medicines as misbranded