സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. എം ആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായും, മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായും നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയ്ക്ക് ഫയർഫോഴ്‌സ് ഡയറക്ടറായി സ്ഥാനം നൽകി. മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.Kerala Police Transfers and Appointments
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസ് ഡയറക്ടർ ജനറൽ ബൽറാം കുമാർ ഉപാധ്യായയെ കേരള പോലീസ് അക്കാദമി ഡയറക്ടർ ആയി നിയമിച്ചു. ഇന്റലിജൻസ് ഐ ജി സ്പാർജൻ കുമാറിനെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, ക്രൈംസ് I, തിരുവനന്തപുരം ആയും ചുമതലയേൽപ്പിച്ചു.
കോഴിക്കോട് ക്രൈംസ് III ഐ ജി പി പ്രകാശിനെ കോസ്റ്റൽ ഐജിയായി നിയമിച്ചു. ഇൻസ്പക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് ഡയറക്ടർ, കെഇപിഎ കെ സേതുരാമനെ ഇൻസ്പക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ആയി നിയമിച്ചു.
ഇൻസ്പക്ടർ ജനറൽ ഓഫ് പോലീസ്, ക്രൈംസ് II കൊച്ചി എ അക്ബറിനെ ഇൻസ്പക്ടർ ജനറൽ ഓഫ് പോലീസ്, ഇന്റേണൽ സെക്യൂരിറ്റി ആയും നിയമിച്ചു.
Content summary; Kerala Police Transfers and Appointments