April 25, 2025 |

ബസ്തര്‍ ജേര്‍ണലിസ്റ്റിന്റെ കൊല; മുഖ്യപ്രതി അറസ്റ്റില്‍

മൃതദേഹം കണ്ടെടുത്തത് മുതൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു

മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രകറിന്റെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഞായറാഴ്ച്ച രാത്രി ഹൈദ്രാബാദില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ അകന്ന ബന്ധുവും റോഡ് നിര്‍മാണത്തിന്റെ കരാറുകാരനുമായ സുരേഷ് ചന്ദ്രകറാണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. മൃതദേഹം കണ്ടെടുത്തത് മുതല്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രകറിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്.Key Accused In Chhattisgarh Journalist’s Murder Arrested

ഹൈദ്രബാദില്‍ തന്നെയുള്ള തന്റെ ഡ്രൈവറുടെ വീട്ടിലാണ് സുരേഷ് ഒളിവില്‍ കഴിഞ്ഞത് എന്നാണ് പോലിസ് പറയുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി പോലിസ് 200ഓളം സിസിടിവികള്‍ പരിശോധിക്കുകയും 300ഓളം മൊബൈല്‍ നമ്പറുകള്‍ പിന്തുടരുകയും ചെയ്തിരുന്നു. സുരേഷ് ചന്ദ്രകറിനെ ചോദ്യംചെയ്ത് വരുന്നതായി പോലിസ് വ്യക്തമാക്കി.

നേരത്തെ തന്നെ സുരേഷിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ഇയാളുടെ ഉടമസ്ഥതയിലുള്ള അനധികൃതമായി നിര്‍മിച്ച യാര്‍ഡുകള്‍ പൊളിച്ച് മാറ്റുകയും ചെയ്തിരുന്നു. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ നിന്ന് സുരേഷിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഛത്തീസ്ഗഡിലെ ബസ്തര്‍ ഡിവിഷനില്‍ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ചന്ദ്രകറിന്റെ മൃതദേഹം കണ്ടെത്തിയത്. പുതപൃുവത്സര ദിനത്തില്‍ ബിജാപൂരിലെ പൂജാരി പരയിലുള്ള തന്റെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് മുകേഷ്, അന്നാണ് മുകേഷിനെ അവസാനമായി ജീവനോടെ കാണുന്നത്. എത്തേണ്ട സമയം കഴിഞ്ഞിട്ടും മുകേഷിനെ കാണാതായതോടെ സഹോദരന്‍ യുകേഷ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

പോലിസ് അന്വേഷണത്തില്‍ മുകേഷിന്റെ മൃതദേഹം ഛത്തന്‍പാറ ബാസ്തിയില്‍ നിന്ന് കണ്ടെത്തി. മുകേഷിന്റെ കയ്യിലുണ്ടായിരുന്ന ടാറ്റു അടയാളം വച്ചാണ് പോലിസ് ആളെ തിരിച്ചറിഞ്ഞത്. മുകേഷിനെ മാരകായുധം ഉപയോഗിച്ച് ഉപദ്രവിച്ചതായും, തലയിലും, നെഞ്ചിലും, പുറത്തും, വയറ്റിലുമെല്ലാം ഗുരുതരമായി പരിക്കേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ സുരേഷ് ചന്ദ്രകറടക്കമുള്ള പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച്ച റായ്പൂരിലെ വിമാനത്താവളത്തില്‍ നിന്നാണ് റിതേഷ് ചന്ദ്രകര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. സൂപ്പര്‍വൈസര്‍ മഹേന്ദ്ര രാംടെകെ. ദിനേഷ് ചന്ദ്രകര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍.

മുകേഷിന്റെ ബന്ധുവായ റിതേഷ്, മഹേന്ദ്രയുടെ സഹായത്തോടെ കൊലപാതകം നടത്തിയെന്നും മൃതദേഹം സംസ്‌കരിക്കുന്നതിന് സഹോദരങ്ങളായ ദിനേശ്, സുരേഷ് എന്നിവര്‍ സഹായിച്ചുവെന്നുമാണ് പോലിസ് വ്യക്തമാക്കുന്നത്. ‘സഹോദരനെങ്കിലും മുകേഷ് തങ്ങളുടെ ജോലിയില്‍ ഇടപെടുന്നത് റിതേഷിന് അരോചകമായി തോന്നിയിരുന്നു. ഇത് വലിയ തര്‍ക്കത്തിന് കാരണമായി.’ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഡിസംബര്‍ 25 മുകേഷ് റോഡ് നിര്‍മാണത്തിലെ അഴിമതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് റിപ്പോര്‍ട്ട തയ്യാറാക്കിയിരുന്നു, ഈ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ട് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു, ഈ കാരണത്താല്‍ കരാറുകാരില്‍ ഒരാളായ സുരേഷിന് മുകേഷിനോട വലിയ അതൃപ്തിയുണ്ടായിരുന്നു.

റോഡ് നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിനായി സുരേഷ് നിര്‍മ്മിച്ചിരുന്ന കെട്ടിടം നിര്‍മ്മിച്ചിരുന്നത് വനഭൂമി കയ്യേറിയായിരുന്നു. ഇത് കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റുകയുണ്ടായി. 3 ഏക്കറിലധികം സ്ഥലമാണ് കയ്യേറിയിരുന്നത്. നിരവധി വാഹനങ്ങളും ഷെഡുകളും ഹാര്‍ഡ്‌വെയര്‍ സാമഗ്രികളും ഹോട്ട്മിക്‌സ് പ്ലാന്റും സ്ഥലത്തുണ്ടായിരുന്നു. വനം-റവന്യു വകുപ്പുകളുടെ സംയുക്ത നടപടിയായിട്ടാണ് കെട്ടിടം പൊളിച്ച് മാറ്റിയത്. അയാള്‍ക്ക് കൂടുതല്‍ അനധികൃത സ്വത്തുക്കളുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ ഇതിനോടകം മരവിപ്പിച്ചതായും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

‘ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍, സത്യം തുറന്നുകാട്ടുന്നതിന് മുകേഷ് നല്‍കേണ്ടി വന്നത് ഏറ്റവും വലിയ വില നല്‍കേണ്ടി വന്നു. തങ്ങളുടെ ജോലി കൃത്യമായി നിര്‍വ്വഹിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ ദിനംപ്രതി എടുക്കുന്ന അപകട സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണിത്. ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവരോടൊപ്പം നില്‍ക്കുകയാണ്. കുറ്റവാളികളെ കണ്ടെത്തുന്നതിന് വേഗത്തിലുള്ളതും നിഷ്പക്ഷവുമായ അന്വേഷണമുണ്ടാകണം. അദ്ദേഹത്തിന്റെ ഈ ത്യാഗം വെറുതെയാകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല, നീതിക്കും സുതാര്യതക്കും വേണ്ടിയുള്ള പോരാട്ടം അദ്ദേഹം നിര്‍ത്തിയ സ്ഥലത്ത് നിന്ന് ഞങ്ങള്‍ തുടരും.’ എന്‍ഡിടിവിയുടെ റസിഡന്റ് എഡിറ്റര്‍ വ്യക്തമാക്കി.

Key Accused In Chhattisgarh Journalist’s Murder Arrested In Hyderabad

content summary; Key Accused In Chhattisgarh Journalist’s Murder Arrested In Hyderabad

Leave a Reply

Your email address will not be published. Required fields are marked *

×