വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുന്ന പദ്ധതിയായി ചര്‍ച്ച ചെയ്യപ്പെട്ടതാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി. കൊച്ചിയെ കേരളത്തിന്റെ ഐടി ഹബ്ബാക്കുമെന്ന വാഗ്ദാനത്തില്‍ യുവതലമുറയുടെ ജോലി സ്വപ്നങ്ങളെ കൂടിയായിരുന്നു കൊരുത്തിട്ടത്. 2003ല്‍ എകെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. 2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാല്‍ കാലം പിന്നിട്ടിട്ടും സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് യാതൊരുവിധ പുരോഗതിയും ഉണ്ടായില്ല.Kochi smart city failure
സംസ്ഥാന സര്‍ക്കാരും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീകോം ഇന്‍വെസ്റ്റ്മെന്റ്സും സംയുക്തമായി പദ്ധതി നടപ്പാക്കാനായിരുന്നു ധാരണ. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും 16 ശതമാനം ഓഹരി പങ്കാളിത്തം മാത്രമേ വ്യവസ്ഥ ചെയ്തിരുന്നുള്ളൂ. ബാക്കി 84 ശതമാനവും ടീകോം ആണ് മുടക്കേണ്ടിയിരുന്നത്. എന്നാല്‍ പദ്ധതി വിഭാവനം ചെയ്ത് ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും പദ്ധതി തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ടീകോമിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്. 246 ഏക്കര്‍ ഭൂമിയാണ് തിരിച്ച് പിടിക്കുന്നത്.
എന്നാല്‍ പദ്ധതിയില്‍ നിന്ന് ഒഴിവാകാനായി ടീകോമിന് നഷ്ടപരിഹാര തുക നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. വിദഗ്ധ നിയമോപദേശ പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ടീകോമിന്റേത് കരാര്‍ ലംഘനമാണെന്നും ടീകോമില്‍ നിന്ന് വേണം നഷ്ടപരിഹാരം ഈടാക്കേണ്ടത് എന്നും അറിയിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് ടീകോമിന് നഷ്ടപരിഹാരം നല്‍കേണ്ടി വരുക. അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കേണ്ടതാണ്. എന്നാല്‍ ആരോടും ചര്‍ച്ച ചെയ്യാതെയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായുള്ള ടീകോമിന്റെ ബന്ധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
യുഎഇയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തുന്നതിന് കൂടി വേണ്ടിയാണ് വ്യവസ്ഥ ലംഘിച്ചിട്ടും ആര്‍ബിട്രെഷന്‍ നടപടിക്ക് ശ്രമിക്കാത്തതെന്നാണ് വ്യവസായ വകുപ്പിന്റെ വിശദീകരണം. മാത്രമല്ല നഷ്ടപരിഹാരം നല്‍കാതെ ഒഴിവാക്കിയാല്‍ കേരളം വ്യവസായ സൗഹൃദമല്ലെന്ന സന്ദേശം ലഭിക്കുമെന്നത് കൂടി പരിഗണിച്ചാണ് തീരുമാനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിലവില്‍ പുതിയ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഏറ്റെടുക്കുന്ന ഭൂമി ഇന്‍ഫോപാര്‍ക്കിന്റെ വിപുലീകരണത്തിനായി പുതിയ പങ്കാളികള്‍ക്ക് നല്‍കാനാണ് നീക്കം.
അതേസമയം, ഇത്രയും വര്‍ഷമായിട്ടും പദ്ധതിയുടെ നടത്തിപ്പില്‍ എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇടപെടലുകളൊന്നും നടത്താത്തതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. പത്ത് വര്‍ഷത്തിനകം 90,000 തൊഴിലവസരങ്ങളും 88 ലക്ഷം ചതുരശ്രയടി ഐടി ഇതരസ്ഥലവുമെന്ന വ്യവസ്ഥയാണ് ടീകോം ലംഘിച്ചിരിക്കുന്നത്. 2011ലാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്ന് ഒരു ഐടി ടൗണ്‍ഷിപ്പായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കേരളത്തെ രാജ്യാന്തര ഐടി ഹബ്ബാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് ടീകോം പിന്തുണ നല്‍കണമെന്നും കരാറില്‍ പറയുന്നുണ്ട്. എന്നാല്‍ ദുബായ്് ഹോള്‍ഡിങ്ങസ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ല. 2020ല്‍ പദ്ധതി പൂര്‍ത്തിയാകും എന്നാണ് അറിയിച്ചിരുന്നത്.
ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഐടി മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ് എംഡി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ പദ്ധതിയില്‍ നിന്ന് ഒഴിയുന്ന ടീകോം കമ്പനിക്കെതിരെ നഷ്ടപരിഹാരം വാങ്ങാന്‍ വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് അങ്ങോട്ട് നഷ്ടപരിഹാരം കൊടുത്ത് ടീകോമിനെ യാത്രയാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന് പിന്നിലെ കാരണം വ്യവസായ മന്ത്രി പറയുന്നതുപോലെ ദുബായ് ഹോള്‍ഡിങ്‌സുമായുള്ള ബന്ധം നിലനിര്‍ത്താനെന്നത് വിശ്വസനീയമല്ല.
2023 ന്റെ പകുതി മുതല്‍ സ്മാര്‍ട്ട് സിറ്റിക്ക് സിഇഒ ഇല്ല. തുടക്കം മുതല്‍ വലിയ രീതിയില്‍ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിയാണ് അധികാരികളുടെ പിടിപ്പുകേടില്‍ പാതിവഴിയില്‍ ദിശാബോധമില്ലാതെ നില്‍ക്കുന്നത്. സ്മാര്‍ട്ട് സിറ്റിയുടെ പരാജയം കേരളത്തിന് വലിയൊരു പാഠം കൂടിയാണ്. സ്മാര്‍ട്ട് സിറ്റി ഇനി ഇന്‍ഫോപാര്‍ക്ക് ഏറ്റെടുക്കുമോ അതോ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെ മറ്റ് കമ്പനികള്‍ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിമോ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്.Kochi smart city failure
Content Summary: Kochi smart city failure
Kochi smart city smart city project kerala IT hub P Rajeev VD Satheesan