കൊൽക്കത്ത ബലാത്സംഗ കൊലപാതകം
കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ച് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന് ആരോപണം. കൊൽക്കത്ത പോലീസ് പണം നൽകി സ്വാധീനക്കാൻ ശ്രമിച്ചെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്. ജൂനിയർ ഡോക്ടർമാരോടൊപ്പം ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രതിഷേധത്തിനെത്തിയപ്പോഴാണ് മാതാപിതാക്കൾ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. Kolkata Doctor’s Rape-Murder Case
“കേസ് ഒതുക്കാനാണ് തുടക്കം മുതൽ പോലീസ് ശ്രമിച്ചിരുന്നത്. മൃതദേഹം കാണാൻ പോലും അനുവദിച്ചില്ല. പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകുമ്പോൾ പോലീസ് സ്റ്റേഷനിൽ കാത്തിരുന്നാണ് കാണാൻ സാധിച്ചത്. പിന്നീട്, മൃതദേഹം കൈമാറിയപ്പോൾ, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു. ആ പണം വാങ്ങാൻ ഞങ്ങൾ തയ്യറായില്ല.” പിതാവ് പറയുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് ഒമ്പതിനാണ് ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ 31 കാരിയായ ട്രെയിനി വനിതാ ഡോക്ടറുടെ മൃതദേഹം അർദ്ധ നഗ്നമായ നിലയിൽ കണ്ടെത്തുന്നത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം, പ്രധാന പ്രതിയായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.
സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ കുറ്റകൃത്യം നടന്ന സമയത്തിന് മുൻപ് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതായി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം ഇയ്യാളുടെ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളും കണ്ടെത്തി. ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം സഞ്ജയ് റോയ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറി.
ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ ആരോപണവുമായി ഡോക്ടറുടെ അമ്മയും രംഗത്തെത്തിയിരുന്നു. പ്രതിഷേധ സമരങ്ങൾ അടിച്ചൊതുക്കാനാണ് മമത ബാനർജി ശ്രമിക്കുന്നതെന്നും കൊൽക്കത്ത പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്നുമാണ് അമ്മയുടെ പരാതി.
‘ അവര്‍ പറഞ്ഞത് കുറ്റവാളികള്‍ എത്രയും വേഗം അറസ്റ്റിലാകുമെന്നാണ്, പക്ഷേ ഇതുവരെ ഒരാളെയാണ് പിടികൂടിയിരിക്കുന്നത്. ആശുപത്രിയിലുള്ള കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു തോന്നുന്നു. അതുകൊണ്ടാണ് പൊലീസ് നിരോധനാജ്ഞകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്’ ഡോക്ടറുടെ അമ്മ അവരെ കാണാനായി വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. Kolkata Doctor’s Rape-Murder Case
Content summary; Kolkata Doctor’s Rape-Murder Case: Parents Allege Police Attempted to Bribe Them