കോട്ടയത്തെ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി അമിത് ഒറാങിനെ പിടികൂടി പോലീസ്. തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. ഇയാൾ മാളയിൽ കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമിൽ ഇതരസംസ്ഥാനത്തൊഴിലാളികൾക്കൊപ്പമായിരുന്നു ഇയാൾ ഉണ്ടായിരുന്നത്.Kottayam double murder case accused arrested
വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിക്കെതിരായ മതിയായ തെളിവുകൾ ലഭിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന നടന്നു പോകുന്നയാൾ അമിത് തന്നെയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലാനുപയോഗിച്ച മഴുവിൽ വിരലടയാളും ഇയാളുടേതാണെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു.
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കൽ പത്തോളം മൊബൈൽ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്.
കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോൺ പ്രതി മോഷ്ടിച്ചിരുന്നു. ഇതിൽ ഒരു ഫോൺ ഓൺ ആയിരുന്നു. ഇതിൻ്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
മോഷണക്കേസുമായി ബന്ധപ്പെട്ട് മുന്നേ അമിതിനെ അറസ്റ്റ് ചെയ്ത സമയത്ത് വിരലടയാളം പോലീസ് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തിൽ ഈ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മഴുവിലെ വിരലടയാളവും തമ്മിൽ ഒത്തുപോകുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കോട്ടയം തിരുവാതുക്കലിൽ കഴിഞ്ഞ ദിവസമായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. ദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെ ഉടമയായ വിജയകുമാറും ഭാര്യ മീരയുമാണ് മരണപ്പെട്ടത്.
മൃതദേഹത്തിന്റെ സമീപത്തുനിന്നും ആയുധങ്ങൾ കണ്ടെത്തിയിരുന്നു. വിജയകുമാറിന്റെ മൃതദേഹം ഹാളിലും, ഭാര്യ മീരയുടെ മൃതദേഹം മുറിയിലുമായിരുന്നു കണ്ടെത്തിയിരുന്നത്. വിജയകുമാറിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു. ഇരുവരുടെയും മൃതദേഹം നഗ്നമായ നിലയിലായിരുന്നു കണ്ടെത്തിയത്.
രാവിലെ 8.45 വീട്ടിലെത്തിയ ജോലിക്കാരി കാണുന്നത് വീടിനു മുൻവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതര സംസ്ഥാന തൊഴിലാളിയായ അമിതിനെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ ഈ വീട്ടിൽ നിന്നും പറഞ്ഞുവിട്ടിരുന്നു. ഫോൺ മോഷ്ടിച്ചതിനാലാണ് ഇയാളെ പറഞ്ഞുവിട്ടതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഫോൺ മോഷ്ടിച്ചതിന് അന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അടുത്തകാലത്താണ് ഇയാൾ ജയിൽ മോചിതനായത്. വീടിന് ചുറ്റും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇവയുടെ ഹാഡ് ഡിസ്‌ക് നഷ്ടമായിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് ഇതൊരു ആസ്രൂത്രിത കൊലപാതകമാണെന്നും കണക്കാക്കാം.
വീട്ടിൽ മോഷണത്തിനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ് വ്യക്തമാക്കി. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്. മുഖത്ത് ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവുകൾ വ്യക്തമാണ്. രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങളെന്ന് പോലീസ് പറയുന്നു. ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്.
വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയ്ക്ക് അടിയേറ്റതാണ് മരണകാരണം. ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന് പുറമെ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.
വിജയകുമാറിന്റെയും മീരയുടെയും മകന്റെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ട് ഒരു മാസം തികയുന്നതെ ഉണ്ടായിരുന്നുള്ളു.Kottayam double murder case accused arrested
Content summary; Kottayam double murder case accused arrested