July 18, 2026 |
Share on

രാജ്മോഹന്‍ ഉണ്ണിത്താന്‍റെ നിയമനം; സിനിമാ പ്രവര്‍ത്തകര്‍ കെഎസ്എഫ്ഡിസിയില്‍ നിന്നു രാജിക്കൊരുങ്ങുന്നു

അഴിമുഖം പ്രതിനിധി കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാജ് മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ രാജിക്കൊരുങ്ങുന്നു. സിനിമാ രംഗത്തെ പ്രമുഖരായ ഷാജി കൈലാസ്, മണിയന്‍ പിള്ള രാജു, എസ് കുമാര്‍ എന്നിവരാണ്‌ രാജിക്കൊരുങ്ങുന്നത്. തിങ്കളാഴ്ചയോടെ രാജി വയ്ക്കും എന്നാണ് അവര്‍ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതീകരിച്ചത്. സിനിമാ വ്യവസായത്തിനെക്കുറിച്ച് വ്യക്തമായി ഗ്രാഹ്യമില്ലാത്ത വ്യക്തികള്‍ അതിന്റെ തലപ്പത്ത് വന്നാല്‍ തകര്‍ച്ചയാകും ഫലം എന്ന് അവര്‍ അഭിപ്രായപ്പെട്ടു.  രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്ന വ്യക്തിയോട് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല കെഎസ്എഫ്ഡിസി രാഷ്ട്രിയ […]

അഴിമുഖം പ്രതിനിധി

കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാജ് മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ രാജിക്കൊരുങ്ങുന്നു. സിനിമാ രംഗത്തെ പ്രമുഖരായ ഷാജി കൈലാസ്, മണിയന്‍ പിള്ള രാജു, എസ് കുമാര്‍ എന്നിവരാണ്‌ രാജിക്കൊരുങ്ങുന്നത്. തിങ്കളാഴ്ചയോടെ രാജി വയ്ക്കും എന്നാണ് അവര്‍ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതീകരിച്ചത്. സിനിമാ വ്യവസായത്തിനെക്കുറിച്ച് വ്യക്തമായി ഗ്രാഹ്യമില്ലാത്ത വ്യക്തികള്‍ അതിന്റെ തലപ്പത്ത് വന്നാല്‍ തകര്‍ച്ചയാകും ഫലം എന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്ന വ്യക്തിയോട് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല കെഎസ്എഫ്ഡിസി രാഷ്ട്രിയ വല്‍ക്കരിക്കുന്നതിനോടാണ് ഞങ്ങള്‍ക്ക് എതിര്‍പ്പ്. നിര്‍മ്മാതാവ് സാബു ചെറിയാന്‍ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ നവീകരിച്ചതടക്കമുള്ള പുരോഗതികള്‍  അവര്‍ ചൂണ്ടിക്കാണിച്ചു.

അതേ സമയം രാജ്മോഹന്‍ ഉണ്ണിത്താന്‍റെ നിയമനം കീഴ്വഴക്കം പാലിച്ചാണ്  നടന്നതെന്ന് സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. കെ ബി ഗണേഷ് കുമാര്‍ സിനിമാ മന്ത്രി ആയിരുന്നപ്പോഴാണ് സാബു ചെറിയാന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിതനാകുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×