മണ്ണിടിച്ചിലും ഉൾപൊട്ടലും ദുരന്ത ഭൂമിയായി കേരളം ദുരന്ത ഭൂമിയായി കേരളം
കേരളം കേട്ടുണർന്നത് വയനാട് ദുരന്ത ഭൂമിയായി എന്ന വാർത്തകളാണ്. അനവധി ജീവനെടുത്ത വയനാട് ഉരുൾ പൊട്ടലിന് പിന്നാലെ കേരളത്തെ തേടിയെത്തിയത് കോഴിക്കോടും ഉരുൾ പൊട്ടി എന്ന വാർത്തയാണ്. കനത്ത മഴയെ തുടർന്നാണ് കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായത്. ദുരന്തത്തിൽ പ്രദേശവാസിയായ ഒരാളെ കാണാതായിട്ടുണ്ട്. കൂടാതെ, 11 വീടുകൾ പൂർണ്ണമായും തകർന്നു നാൽപതോളം വീടുകൾ ഒറ്റപ്പെട്ടു. തകർന്നത് പുഴയുടെ വശത്തുള്ള വീടുകളാണ്. ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയിട്ടുണ്ട്, അതിനാൽ തന്നെ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത അവസ്ഥയും നില നിൽക്കുന്നുണ്ട്. അതേസമയം, കോഴിക്കോട് പല റോഡുകളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ വഞ്ചിയിലാണ് രക്ഷാപ്രവർത്തകർ എത്തിക്കൊണ്ടിരിക്കുന്നത്.landslides in kerala 2024
പ്രളയം പോലെ പതുക്കെയല്ല, ഉരുൾപൊട്ടൽ
അതേസമയം തൃശ്ശൂരും മണ്ണിടിച്ചിൽ ഉണ്ടായി. മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിർത്തിയിലാണ് വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചിലിൽ അമ്മയും മകളും മരിച്ചു. കൂടാതെ, ശക്തമായ മഴയെ തുടർന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകൾ ഭാഗീകമായും പൂർണമായും റദ്ദാക്കുകയും ചെയ്തു. തൃശൂർ വടക്കാഞ്ചേരിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതാണ് ട്രെയിൻ സർവീസുകളെ ബാധിച്ചത്. അതോടൊപ്പം തൃശൂർ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. landslides in kerala 2024
2019 മുതൽ കേരളത്തിൽ ഉരുൾപൊട്ടൽ എല്ലാവർഷവും എത്തുന്ന വിളിക്കാതെ എത്തുന്ന അതിഥിയാണ്. പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ എന്ന പട്ടികയിലേക്ക് മുണ്ടക്കൈ, ചൂരൽമലയും കൂടെ ചേർന്നിരിക്കുകയാണ്. പ്രിയപ്പെട്ടവരുടെ നെഞ്ചിൽ ഒരു കനലായി ഇനിയും മണ്ണിലെവിടെയോ പുതഞ്ഞുകിടക്കുന്ന അനേകം മനുഷ്യരുണ്ട്.
content summary; landslides in kerala 2024 wayanad mudslide